എന്താണ് ധനക്കമ്മി? നിങ്ങളുടെ മുഴുവൻ സംശയങ്ങൾക്കുമുള്ള ഉത്തരം ഇതാ..

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബജറ്റ് അവതരണ തീയതി അടുത്തു വരുന്ന സാഹചര്യത്തിൽ വാർത്തകളിൽ നിറയുന്ന ഒരു വാക്കാണ് 'ധനക്കമ്മി'. ഒരു വായനക്കാരനെന്ന നിലയിലും ഒരു പൗരനെന്ന നിലയിലും പ്രത്യേകിച്ച് ഇന്ത്യയെപ്പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് എന്താണ് ധനക്കമ്മി എന്ന് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം. മാത്രമല്ല ബജറ്റിൽ ധനമന്ത്രി എടുക്കുന്ന തീരുമാനങ്ങൾ നമ്മുടെ ദൈനംദിന ജീവിതത്തെ തീർച്ചയായിം ബാധിക്കും. അതുകൊണ്ട് തന്നെ ഇക്കാര്യത്തെക്കുറിച്ചും നിങ്ങൾക്ക് വ്യക്തമായ ധാരണയുണ്ടായിരിക്കണം. ധനക്കമ്മിയെക്കുറിച്ചുള്ള പൊതുവായ സംശയങ്ങളുടെ വിശദീകരണമാണ് താഴെ പറയുന്നത്.

എന്താണ് ധനക്കമ്മി?

എന്താണ് ധനക്കമ്മി?

കമ്മി എന്നത് മിച്ചത്തിന്റെ വിപരീതമാണ്, അതായത് കുറവ്. സർക്കാർ ഉണ്ടാക്കുന്ന വരുമാനം മൊത്തം ചെലവിനേക്കാൾ കുറയുന്നതിനെയാണ് ധനക്കമ്മി എന്നു പറയുന്നത്. പ്രധാനമായും നികുതി, സർക്കാർ നടത്തുന്ന ബിസിനസുകൾ എന്നിവയിൽ നിന്നാണ് വരുമാനം ലഭിക്കുന്നത്. സർക്കാർ കടമെടുത്ത പണം ഇവിടെ പരിഗണിക്കില്ല.

ബജറ്റ് 2020; കളിപ്പാട്ടങ്ങൾ, പേപ്പർ, പാദരക്ഷകൾ എന്നിവയ്‌ക്ക് വിലകൂടിയേക്കുംബജറ്റ് 2020; കളിപ്പാട്ടങ്ങൾ, പേപ്പർ, പാദരക്ഷകൾ എന്നിവയ്‌ക്ക് വിലകൂടിയേക്കും

ധനക്കമ്മിയുടെ കാരണങ്ങൾ

ധനക്കമ്മിയുടെ കാരണങ്ങൾ

ധനക്കമ്മിയുണ്ടാകാനുള്ള സാധാരണ കാരണങ്ങൾ എന്തൊക്കെയാണ് അറിയേണ്ടെ? വരുമാനം പ്രതീക്ഷിച്ചതിലും കുറവാണ് എന്നതാണ് വ്യക്തമായ ഒരു കാരണം. ഇൻഫ്രാസ്ട്രക്ചർ പോലുള്ള ദീർഘകാല ആസ്തി സൃഷ്ടിക്കാൻ സർക്കാർ വലിയ മൂലധനച്ചെലവ് നടത്തുമ്പോൾ ധനക്കമ്മിയുണ്ടാകാൻ സാധ്യതയുണ്ട്.

മോദി സർക്കാരിന്റെ ബജറ്റ് 2020: തീയതി, സമയം, പ്രതീക്ഷകൾ എന്തൊക്കെ?മോദി സർക്കാരിന്റെ ബജറ്റ് 2020: തീയതി, സമയം, പ്രതീക്ഷകൾ എന്തൊക്കെ?

ധനക്കമ്മി എങ്ങനെ കൈകാര്യം ചെയ്യാം?

ധനക്കമ്മി എങ്ങനെ കൈകാര്യം ചെയ്യാം?

ധനക്കമ്മി ഉണ്ടാകുമ്പോൾ, രാജ്യത്തിന്റെ സെൻട്രൽ ബാങ്കിൽ നിന്ന് (ഇന്ത്യയിലെ റിസർവ് ബാങ്ക്) വായ്പ എടുക്കാം അല്ലെങ്കിൽ ട്രഷറി ബോണ്ടുകളുടെയും ബില്ലുകളുടെയും ഇഷ്യു വഴി മൂലധന വിപണികളിലൂടെ പണം സ്വരൂപിക്കാം.

എന്താണ് കമ്മി ചെലവ്?

എന്താണ് കമ്മി ചെലവ്?

ഒരു സർക്കാരിൻറെ വരുമാനത്തേക്കാൾ അധികമായി വരുന്ന ചെലവാണ് കമ്മി ചെലവ്. ധനക്കമ്മിക്ക് ചുറ്റുമുള്ള സാമ്പത്തിക സിദ്ധാന്തങ്ങൾ അനുസരിച്ച് ചില സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത് ധനകമ്മി ഭാവിയിൽ നല്ല ഫലമുണ്ടാക്കുമെന്നാണ്.

ധനനയം

ധനനയം

ഉയർന്ന തൊഴിലില്ലായ്മാ നിരക്കിന്റെ സാഹചര്യത്തിൽ, സർക്കാർ ചെലവുകളുടെ വർദ്ധനവ് ബിസിനസിന് ഒരു വിപണി സൃഷ്ടിക്കും, ഇത് വരുമാനവും ഉപഭോക്തൃ ചെലവിൽ വർദ്ധനവും ഉണ്ടാക്കും. ഇതുവഴി ബിസിനസ്സ് ഉൽ‌പാദനം വർദ്ധിപ്പിക്കാനും സാധിക്കും. ബിസിനസ് ഉൽ‌പാദനത്തിന്റെ വർദ്ധനവ് ജിഡിപിയെ ഉയർത്തുന്ന (മൊത്ത ആഭ്യന്തര ഉത്പാദനം) ഘടകമാണ്. വിപണിയുടെ വലിപ്പം കൂടുന്നതിനനുസരിച്ച് സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയിലേക്ക് നയിക്കും. സമ്പദ്‌വ്യവസ്ഥയെ സ്വാധീനിക്കാൻ സർക്കാർ കമ്മി അല്ലെങ്കിൽ മിച്ചം എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെയാണ് 'ധനനയം' എന്ന് വിളിക്കുന്നത്.

English summary

എന്താണ് ധനക്കമ്മി? നിങ്ങളുടെ മുഴുവൻ സംശയങ്ങൾക്കുമുള്ള ഉത്തരം ഇതാ..

With the budget presentation date approaching, 'fiscal deficit' is a word that fills the news. As a reader and as a citizen, you must know what the deficit is, especially in a democratic country like India. Read in malayalam.
Story first published: Monday, January 20, 2020, 16:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X