എന്താണ് നോ-കോസ്റ്റ് ഇഎംഐ? ശരിക്കും ലാഭകരമാണോ?

അടുത്തകാലത്തായി നിരവധി ആളുകളാണ് ഓൺലൈൻ ഷോപ്പിംഗിലേക്ക് തിരിഞ്ഞിട്ടുള്ളത്. ഇത് വിപണിയെ കൂടുതൽ സജീവാക്കുകയും ആളുകളുടെ വാങ്ങൽ ശേഷി വർധിപ്പിക്കുകയും ചെയ്തു. ഇത്തരമൊരു മാറ്റത്തിൽ പെട്ടന്ന് ലഭ്യമാകുന്ന പേഴ്സണൽ ലോണുകൾ, സുരക്ഷിതവും അല്ലാത്തതുമായ ക്രെഡിറ്റ് കാർഡുകൾ, 'ബയ് നൗ പേ ലേറ്റർ’ പോലുള്ള ഓഫറുകൾ വാഗ്ദാനം ചെയ്യുന്ന ഫിൻടെക് കമ്പനികൾ തുടങ്ങിവയെല്ലാം സുപ്രാധാന പങ്കുവഹിക്കുന്നുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് നോ-കോസ്റ്റ് ഇഎംഐയാണ്. ഓൺലൈനായും അല്ലാതെയും പ്രതിമാസ അടവുകൾ അധിക തുകകളോ പലിശയോയില്ലാതെ സാധനങ്ങൾ വാങ്ങാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന സേവനമാണിത്. പ്രമുഖ ഫിൻടെക് കമ്പനികളും ബാങ്കുകളും ഈ സേവനം നൽകുന്നുണ്ട്. എളുപ്പത്തിൽ ലഭ്യമാകുന്നതും തടസരഹിതവുമായ നോ-കോസ്റ്റ് ഇഎംഐ സേവനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം.

ഒരു ഉൽപ്പനത്തിന്റെയോ സേവനത്തിന്റെയോ മൂല്യം പലിശ കൂടതെ മാസ തവണകളായി വിഭജിച്ച് അടയ്ക്കാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന പേമെന്റ് സംവിധാനമാണ് നോ-കോസ്റ്റ് ഇഎംഐ അഥവ ഇക്വേറ്റഡ് മന്ത്ലി ഇൻസ്റ്റാൾമെന്റ. കൃത്യമായി പറഞ്ഞാൽ അധിക നിരക്കുകളൊന്നുമില്ലാതെ ഉൽപ്പന്നത്തിന്റെ മൊത്തത്തിലുള്ള വില മാത്രമാണ് നിശ്ചിത കാലയളവിനുള്ളിൽ പല തവണകളായി അടച്ച് തീർക്കുന്നത്. നോ-കോസ്റ്റ് ഇഎംഐ വേണ്ട ഉപഭോക്താവിന് ഉണ്ടായിരിക്കേണ്ട യോഗ്യതകളും റീട്ടെയിലറെയും സാമ്പത്തിക സ്ഥാപനത്തെയും ആശ്രയിച്ച് വ്യാത്യാസപ്പെടാം.

എന്താണ് നോ-കോസ്റ്റ് ഇഎംഐ? ശരിക്കും ലാഭകരമാണോ?

അതേസമയം നോ-കോസ്റ്റ് പൂർണ്ണമായും ചെലവ് രഹിതമല്ലെന്ന് തിരിച്ചറിയുക. സേവനദാതവ് അല്ലെങ്കിൽ ധനകാര്യ സ്ഥാപനം ഇതുവഴി ലാഭമുണ്ടാക്കുന്നു. പ്രോസസിംഗ് ചാർജാണ് ഇതിൽ പ്രധാനം. ചില റീട്ടെയിലർമാരും ധനകാര്യ സ്ഥാപനങ്ങളും നോ-കോസ്റ്റ് ഇഎംഐ തിരഞ്ഞെടുക്കുന്ന ഇടപാടുകൾക്ക് ഒരു പ്രോസസ്സിംഗ് ഫീസ് ചുമത്തിയേക്കാം. ലഭ്യമായ എല്ലാ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും നോ-കോസ്റ്റ് ഇഎംഐ ഓപ്ഷൻ കിട്ടണമെന്നുമില്ല. ചില തിരഞ്ഞെടുത്തവയ്ക്ക് മാത്രം ഇത്തരം ഓഫർ നൽകുന്നത് പലപ്പോഴും അവ വിറ്റഴിക്കാനുള്ള തന്ത്രവും ആകാം. അങ്ങനെയെങ്കിൽ നിങ്ങളുടെ ആവശ്യങ്ങൾക്ക് ചേർന്ന ഉൽപ്പന്നം തന്നെയാണ് വാങ്ങുന്നതെന്ന് ഒരിക്കൽകൂടി ഉറപ്പു വരുത്തുക.

രണ്ട് രീതികളിലാണ് നോ-കോസ്റ്റ് ഇഎംഐ ലഭ്യമാകുന്നത്.

1. പലിശ നിരക്കിന് തുല്യമായ കിഴിവ്: ഇത്തരമൊരു സാഹചര്യത്തിൽ, സാധാരണ ഇഎംഐ പ്ലാനിന്റെ പലിശ നിരക്കുമായി പൊരുത്തപ്പെടുന്ന അത്രയും മൂല്യം കച്ചവടക്കാരൻ ഉൽപ്പന്നത്തിന് കിഴിവായി നൽകുന്നു. അങ്ങനെ വരുമ്പോൾ ഉപഭോക്താവ് ഉൽപ്പന്നത്തിന്റെ മുഴുവൻ തുകയും ഒരു നിശ്ചിത കാലയളവിനുള്ളിൽ പൂർണമായും അടയ്ക്കുന്നു.

2. പലിശ തുക ഉൾപ്പടെയുള്ള ഉൽപ്പന്നച്ചെലവ്: ഇഎംഐ പ്ലാനിന്റെ പലിശ തുക മുൻകൂർ വിലയിലേക്ക് പരിഗണിക്കുന്ന രീതിയാണിത്. അങ്ങനെ വരുമ്പോൾ ഉപഭോക്താവ് ഉൽപ്പന്നത്തിന് ഉയർന്ന പ്രാരംഭ വില നൽകേണ്ടി വരുന്നു. അതേസമയം ഇഎംഐ പലിശ ഇടപാടുകൾക്ക് പലിശ വരുന്നില്ല.

നോ-കോസ്റ്റ് ഇഎംഐ ലാഭകരമാണോ?

നോ-കോസ്റ്റ് ഇഎംഐകൾ തുടക്കത്തിൽ ആകർഷകമായി തോന്നാമെങ്കിലും, തിരഞ്ഞെടുക്കുന്നതിന് മുൻപ് അതിന്റെ ഗുണങ്ങളും ദോഷങ്ങളും ശ്രദ്ധാപൂർവ്വം പരിഗണിക്കേണ്ടത് അത്യാവശ്യമാണ്. പ്രോസസിംഗ് ഫീസ് ഉൾപ്പടെയുള്ളവ മറച്ചുവെച്ചാകും പലപ്പോഴും നിങ്ങളിലേക്ക് എത്തുക. അത് പലിശയെ സാധൂകരിക്കുന്നതാകും. ഒരു ഇഎംഐ ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിന് മുമ്പ് കണക്കിലെടുക്കേണ്ട ചില ഘടകങ്ങൾ ചുവടെ ചേർക്കുന്നു,

1. മറഞ്ഞിരിക്കുന്ന നിരക്കുകൾ: നേരത്തെ സൂചിപ്പിച്ചതുപോലെ സേവനദാതാക്കൾ ഇടപാടുകൾക്ക് പ്രോസസിംഗ് ചാർജ് ഉൾപ്പടെ മറച്ചുവെച്ച് ഫീസ് ചുമത്തിയേക്കാം. മുൻകൂറുള്ള തിരിച്ചടവിന് പിഴ ഈടാക്കുക, വൈകിയടച്ചാലും സമാന രീതിയിൽ പിഴയും ചേർത്തു അടയ്ക്കുക ഇങ്ങനെ പല കാര്യങ്ങളുണ്ടാകും. അതുകൊണ്ട് ബാധകമായ ഏതെങ്കിലും ഫീസുകൾ മനസ്സിലാക്കാൻ ഒരു നോ-കോസ്റ്റ് ഇഎംഐ പ്ലാനിൽ എൻറോൾ ചെയ്യുന്നതിന് മുമ്പ് നിബന്ധനകളും വ്യവസ്ഥകളും സൂക്ഷ്മമായി അവലോകനം ചെയ്യേണ്ടത് നിർണായകമാണ്.

2. ഉയർന്ന ഉൽപ്പന്ന വിലകൾ: നോ-കോസ്റ്റ് ഇഎംഐ പ്ലാനുകൾ സാധാരണയായി വലിയ ലാഭവിഹിതമുള്ള ഉൽപ്പന്നങ്ങളിലേക്ക് മാത്രം പരിമിതപ്പെടുത്തുന്നു. തൽഫലമായി, ഉപഭോക്താക്കൾ പലിശ നിരക്കുകളൊന്നും ഈടാക്കുന്നില്ലെങ്കിലും ഉൽപ്പന്നത്തിന് മൊത്തത്തിലുള്ള ഉയർന്ന വില നൽകേണ്ടി വന്നേക്കാം.

3. അമിത ചെലവ്: നോ-കോസ്റ്റ് ഇഎംഐ പ്ലാനുകൾ ഉപഭോക്താക്കളെ അവർക്ക് താങ്ങാനാവുന്നതിലും കൂടുതൽ സാധനങ്ങൾ വാങ്ങുന്നതിനും അമിതമായി പണം ചെലവഴിക്കുന്നതിനും പ്രലോഭിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഒരു നോ-കോസ്റ്റ് ഇഎംഐ തിരഞ്ഞെടുക്കുന്നതിന് മുമ്പ് വിവേകപൂർണ്ണമായ ബജറ്റിംഗ് അത്യാവശ്യമാണ്. ഇത് തിരിച്ചടുവുകൾ മാനേജ് ചെയ്യാൻ സാധിക്കുമെന്ന് ഉറപ്പുവരുത്താൻ കൂടിയാണ്.

4. ക്രെഡിറ്റ് സ്‌കോർ: ഒരു ഇഎംഐ അടവ് മുടങ്ങുന്നത് ഉപഭോക്താവിന്റെ ക്രെഡിറ്റ് സ്‌കോറിനെ ദോഷകരമായി ബാധിച്ചേക്കാം. ഭാവിയിൽ കൂടുതൽ അനുകൂലമായ പലിശ നിരക്കിൽ വായ്പകൾക്കും ക്രെഡിറ്റ് കാർഡുകൾക്കും യോഗ്യത നേടുന്നതിന് ഇത് വെല്ലുവിളിയാക്കിയേക്കാം.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X