18 വയസ്സ് പൂർത്തിയാകുന്ന മക്കൾക്ക് മാതാപിതാക്കൾ ചെയ്ത് നൽകേണ്ടത് എന്തെല്ലാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മക്കൾക്ക് 18 വയസ്സ് തികയുക എന്നത് മാതാപിതാക്കളെയും കുട്ടികളെയും സംബന്ധിച്ച ജീവിതത്തിലെ ഒരു പുതിയ ഘട്ടത്തിന്റെ തുടക്കമാണ്. ഒരു കുട്ടിയെന്ന നിലയിൽ നിന്ന് 18 വയസ്സ് തികയുന്നതോടെ അവൻ അല്ലെങ്കിൽ അവൾ ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനും വോട്ടിംഗ് ആരംഭിക്കുന്നതിനും സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനും യോഗ്യനാകുന്നു. കുട്ടികളുടെ സാമ്പത്തിക അവകാശങ്ങൾ, ബാങ്കിംഗ്, ധനകാര്യം എന്നിവ അവർക്ക് പരിചയപ്പെടുത്തേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. പാൻ, ആധാർ, പാസ്‌പോർട്ട്, ബാങ്കിംഗ്, നിക്ഷേപം, നികുതി, ഇൻഷുറൻസ് എന്നിവയുൾപ്പെടെ 18 വയസ്സ് തികയുമ്പോൾ മാതാപിതാക്കൾ സ്വീകരിക്കേണ്ട അത്തരം അഞ്ച് സാമ്പത്തിക നടപടികൾ ചുവടെ നൽകിയിരിക്കുന്നു.

സാമ്പത്തിക ഇടപാടുകൾക്ക് ആവശ്യമായ തിരിച്ചറിയൽ രേഖ

സാമ്പത്തിക ഇടപാടുകൾക്ക് ആവശ്യമായ തിരിച്ചറിയൽ രേഖ

നിങ്ങളുടെ കുട്ടിക്ക് 18 വയസ്സ് തികയുമ്പോൾ, സാമ്പത്തിക ഇടപാടുകൾക്കായി ഒരു തിരിച്ചറിയൽ രേഖ നേടേണ്ടതുണ്ട്. പാൻ കാർഡ്, ആധാർ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയ്ക്ക് അപേക്ഷിക്കാൻ മാതാപിതാക്കൾ കുട്ടികളെ സഹായിക്കേണ്ടതുണ്ട്. ഈ രേഖകൾ ബാങ്ക് അക്കൗണ്ട്, ഡീമാറ്റ് അക്കൗണ്ട്, ഓഹരി നിക്ഷേപം, മ്യൂച്വൽ ഫണ്ട് നിക്ഷേപം തുടങ്ങിയവയ്ക്ക് ആവശ്യമാണ്.

ഇന്ന് മുതൽ നിങ്ങളുടെ പോക്കറ്റിനെ ബാധിക്കുന്ന അഞ്ച് പ്രധാനപ്പെട്ട മാറ്റങ്ങൾഇന്ന് മുതൽ നിങ്ങളുടെ പോക്കറ്റിനെ ബാധിക്കുന്ന അഞ്ച് പ്രധാനപ്പെട്ട മാറ്റങ്ങൾ

ബാങ്കിംഗും ധനകാര്യവും

ബാങ്കിംഗും ധനകാര്യവും

നിങ്ങളുടെ കുട്ടിയ്ക്ക് നിങ്ങളുമായി ഒരു സംയുക്ത അക്കൗണ്ട് ഉണ്ടെങ്കിൽ, നിങ്ങൾ അത് അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. അല്ലെങ്കിൽ മക്കളുടെ പേരിൽ ഒരു പുതിയ അക്കൗണ്ട് തുറക്കേണ്ടതുണ്ട്. ഈ ആവശ്യത്തിനായി, നിങ്ങളുടെ കുട്ടിയുടെ കെ‌വൈ‌സി രേഖകൾ ചോദിക്കും. ഇതിനുശേഷം, കുട്ടിക്ക് എല്ലാ ഇടപാടുകളും സ്വതന്ത്രമായി നടത്താനും ചെക്കുകൾ നൽകാനും ഓപ്പൺ ഫിക്‌സഡ് ഡെപ്പോസിറ്റ് (എഫ്ഡി), റിക്കറിംഗ് ഡിപ്പോസിറ്റ് (ആർ‌ഡി), ഇൻറർനെറ്റ്, മൊബൈൽ ബാങ്കിംഗ്, ഫണ്ട് ട്രാൻസ്ഫർ, സ്വന്തം ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ എന്നീ സേവനങ്ങളും ലഭിക്കും. നിങ്ങളുടെ കുട്ടിക്ക് സംയുക്തമായി എഫ്ഡി, ആർ‌ഡി അല്ലെങ്കിൽ ഒരു പി‌പി‌എഫ് അക്കൌണ്ട് ഉണ്ടെങ്കിൽ, അവ സ്വതന്ത്ര അക്കൌണ്ടുകളിലേക്ക് മാറ്റാൻ ആവശ്യപ്പെടണം.

നിക്ഷേപങ്ങൾ

നിക്ഷേപങ്ങൾ

നിങ്ങളുടെ കുട്ടിയുടെ പേരിൽ നിങ്ങൾ ഒരു നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിൽ, അത് അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഉദാഹരണത്തിന് നിങ്ങൾ ഒരു പുതിയ ഡീമാറ്റ് അക്കൗണ്ട് തുറന്ന് ഷെയറുകൾ അതിലേക്ക് മാറ്റണം. മ്യൂച്വൽ ഫണ്ടുകൾ വഴി നിക്ഷേപിക്കാൻ നിങ്ങളുടെ കുട്ടിയെ പരിചയപ്പെടുത്തുന്നതും നല്ലതാണ്.

രൂപയുടെ മൂല്യം ഇടിയുന്നത് നിങ്ങളെ ബാധിക്കുന്നത് എങ്ങനെ? കാര്യം അത്ര നിസാരമല്ലരൂപയുടെ മൂല്യം ഇടിയുന്നത് നിങ്ങളെ ബാധിക്കുന്നത് എങ്ങനെ? കാര്യം അത്ര നിസാരമല്ല

നികുതി

നികുതി

നിങ്ങളുടെ കുട്ടിക്ക് എന്തെങ്കിലും വരുമാനമുണ്ടെങ്കിൽ, എല്ലാ നികുതി ആവശ്യങ്ങൾക്കും മുതിർന്ന ഒരാളായി മാത്രമേ പരിഗണിക്കുകയുള്ളൂ. വരുമാനം പ്രതിവർഷം 2.5 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ, നികുതി അടച്ച് റിട്ടേൺ സമർപ്പിക്കണം.

മാന്ദ്യം നേരിടാൻ കേന്ദ്ര ധനമന്ത്രിയുടെ സാമ്പത്തിക ഉത്തേജന പ്രഖ്യാപനങ്ങൾമാന്ദ്യം നേരിടാൻ കേന്ദ്ര ധനമന്ത്രിയുടെ സാമ്പത്തിക ഉത്തേജന പ്രഖ്യാപനങ്ങൾ

ഇൻഷുറൻസ്

ഇൻഷുറൻസ്

ഒരു 18 വയസുകാരന് അവന്റെ പേരിൽ ഇൻഷുറൻസ് (ജീവിതം, ആരോഗ്യം, വാഹനം, മറ്റുള്ളവ) വാങ്ങാൻ കഴിയും. പക്ഷേ അവർക്ക് ശരിക്കും രു ലൈഫ് ഇൻഷുറൻസ് പോളിസിയുടെ ആവശ്യമില്ല. കുട്ടികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് സാധാരണയായി ഒരു ഫാമിലി ഫ്ലോട്ടർ പ്ലാനിൽ മാതാപിതാക്കൾ ഉൾപ്പെടുത്തിയിട്ടുണ്ടാകും. ചെറുപ്രായത്തിൽ പ്രീമിയം കുറവായതിനാൽ ഒരു കുട്ടിക്ക് 18 വയസ്സ് തികഞ്ഞാൽ ആരോഗ്യ ഇൻഷുറൻസ് വാങ്ങാം.

English summary

18 വയസ്സ് പൂർത്തിയാകുന്ന മക്കൾക്ക് മാതാപിതാക്കൾ ചെയ്ത് നൽകേണ്ടത് എന്തെല്ലാം?

The age of 18 is the beginning of a new phase in the lives of parents and children. By the age of 18, as a child, he or she is eligible to obtain a driving license, initiate voting, and conduct financial transactions. Read in malayalam.
Story first published: Wednesday, December 25, 2019, 10:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X