സ്ഥിര നിക്ഷേപങ്ങൾക്ക് 9% വരെ പലിശ ലഭിക്കുമെന്നോ? അറിയാം ചില സ്മോൾ ഫിനാൻസ് ബാങ്കുകളെക്കുറിച്ച്

നിലവിലെ സാഹചര്യത്തിൽ രാജ്യത്ത് നിക്ഷേപങ്ങൾക്ക് നൽകുന്ന പലിശ നിരക്ക് കുറയുന്നുണ്ടെങ്കിലും ചില സ്മോൾ ഫിനാൻസ് ബാങ്കുകൾ (എസ്‌എഫ്‌ബി) അവരുടെ സ്ഥിര നിക്ഷേപത്തിന് ഇപ്പോഴും ആകർഷകമായ നിരക്കുകളാണ് വാഗ്ദാനം ചെയ്യുന്നത്. മുതിർന്ന പൗരന്മാർ‌ക്കാണെങ്കിൽ സ്ഥിര നിക്ഷേപങ്ങൾക്ക് സാധാരണ ഉപഭോക്താക്കളെ അപേക്ഷിച്ച്‌ 50 ബേസിസ് പോയിൻറ് അധിക പലിശ ലഭിക്കും.

ബാങ്ക്

രാജ്യത്തെ മുൻനിര ബാങ്കുകളായ എസ്‌ബിഐ, ഐസിഐസിഐ, എച്ച്‌ഡിഎഫ്‌സി തുടങ്ങിയ ബാങ്കുകളെ അപേക്ഷിച്ച് സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകൾ സ്ഥിര നിക്ഷേപത്തിന് ഉയർന്ന പലിശ നൽകുന്നുണ്ട്. ഇങ്ങനെ സ്ഥിര നിക്ഷേപങ്ങൾക്ക് 9 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്ന ചില സ്മോൾ ഫിനാൻസ് ബാങ്കുകൾ ഇവയാണ്.

സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്

സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്

4% മുതൽ 9% വരെയാണ് സ്ഥിര നിക്ഷേപത്തിന് സൂര്യോദയ് സ്‌മോൾ ഫിനാൻസ് ബാങ്ക് വാഗ്ധാനം ചെയ്യുന്ന പലിശ നിരക്ക്. മുതിർന്ന പൗരന്മാരാണെങ്കിൽ 9.25% വരെ ലഭിക്കും. 5 വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്കാണ് ബാങ്ക് ഏറ്റവും ഉയർന്ന പലിശനിരക്ക് നൽകുന്നത്. ഈ കാലയളവിലുള്ള നിക്ഷേപങ്ങൾക്ക് സാധാരണ ഉപഭോക്താക്കൾക്ക് 9 ശതമാനവും, മുതിർന്ന പൗരന്മാർക്ക് 9.25 ശതമാനവും പലിശ ലഭിക്കും. സാധാരണ ഉപഭോക്താക്കൾക്ക് സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് നൽകുന്ന ഏറ്റവും പുതിയ പലിശ നിരക്കുകൾ ഇങ്ങനെയാണ്;

46-90 ദിവസം 5.00%

7-14 ദിവസം 4.00%

15-45 ദിവസം 4.00%

46-90 ദിവസം 5.00%

91 ദിവസം മുതൽ 6 മാസം വരെ 5.50%

6 മാസം മുതല്‍ 9 മാസം വരെ 6.50%

9 മാസം മുതല്‍ ഒരു വര്‍ഷം വരെ 7.00%

1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെ 7.25%

2 വര്‍ഷം മുതല്‍ 3 വര്‍ഷം വരെ 7.50%

3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ 7.75%

5 വര്‍ഷം 9.00%

5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ 7.75%

 

ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

3.50 ശതമാനം മുതൽ 8 ശതമാനം വരെയാണ് ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് വാഗ്ധാനം ചെയ്യുന്ന പലിശ നിരക്ക്. 700 ദിവസത്തെ കാലാവധി പൂർത്തിയാക്കുന്ന നിക്ഷേപങ്ങൾക്കാണ് 8 ശതമാനം പലിശ ലഭിക്കുക. മുതിർന്ന പൗരന്മാർക്ക് ഈ നിക്ഷേപങ്ങളിൽ 50 ബേസിസ് പോയിന്റുകൾ (ബിപിഎസ്) അധികമായി ലഭിക്കും. വിവിധ കാലയളവിൽ ബാങ്ക് വാഗ്ധാനം ചെയ്യുന്ന പലിശ നിരക്കുകൾ അറിയാം;

7-45 ദിവസം 3.50%

7-45 ദിവസം 3.50%

46-90 ദിവസം 4.00%

91-180 ദിവസം 4.50%

181-364 ദിവസം 6.50%

365-699 ദിവസം 7.75%

700 ദിവസം 8.00%

701-3652 ദിവസം 7.75%

 

നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക്

നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക്

7 ദിവസം മുതൽ 10 വർഷം വരെയാണ് നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ എഫ്‌ഡി കാലയളവ്. ഈ കാലയളവിൽ 4 ശതമാനം മുതൽ 8 ശതമാനം വരെയാണ് ബാങ്ക് വാഗ്ധാനം ചെയ്യുന്ന പലിശ നിരക്ക്.

നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ ഏറ്റവും പുതിയ എഫ്‌ഡി പലിശ നിരക്ക് ജൂൺ 1 മുതലാണ് പ്രാബല്യത്തിൽ വന്നത്. പുതുക്കിയ നിരക്കുകൾ അറിയാം;

 

7-14 ദിവസം 4%

7-14 ദിവസം 4%

15-29 ദിവസം 4%

30-45 ദിവസം 4%

46-90 ദിവസം 4.25%

91-180 ദിവസം 4.5%

181-364 ദിവസം 5.5%

365 ദിവസം മുതൽ 729 ദിവസം 7.50%

730 ദിവസം മുതൽ 1095 ദിവസം 8.00%

1096 ദിവസം മുതൽ 1825 ദിവസം 7.00%

1826 ദിവസം മുതൽ 3650 ദിവസം 6.50%

 

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X