റിട്ടയർമെന്റ് ജീവിതം എല്ലാവരുടേയും ആശങ്കയാണ്. അതിന് പലവിധ കാരണങ്ങളുണ്ടാകും. ഏറ്റവും പ്രധാനപ്പെട്ടത് അതുവരെ ലഭിച്ചുകൊണ്ടിരിക്കുന്ന ശമ്പളം പിന്നീട് ലഭിക്കുകയില്ല എന്നത് തന്നെയാണ്. അതുകൊണ്ടുതന്നെ റിട്ടയർമെന്റ് ജീവിതം സാമ്പത്തിക സുരക്ഷിതമുള്ളതാക്കി മാറ്റണമെങ്കിൽ കൃത്യമായ ആസൂത്രണം ആവശ്യമാണ്. റിട്ടയർമെന്റ് പ്ലാനിംഗിലൂടെ ഏറ്റവും അനുയോജ്യമായ നിക്ഷേപ പദ്ധതി കണ്ടെത്തുകയും നിക്ഷേപം നടത്തുകയും ചെയ്യുക. ഇന്ന് റിട്ടയർമെന്റ് ആസൂത്രണത്തിനുള്ള ഏറ്റവും മികച്ച ഓപ്ഷനുകളിലൊന്നാണ് നാഷണൽ പെൻഷൻ സിസ്റ്റം(എൻപിഎസ്). എൻപിഎസ് നിക്ഷേപത്തിലൂടെ വിരമിക്കുമ്പോൾ 5 കോടി രൂപ വരെ നേടാൻ കഴിയും.
നാഷണൽ പെൻഷൻ സിസ്റ്റം
സർക്കാർ ജീവനക്കാർക്കായി 2004 ജനുവരിയിൽ ആരംഭിച്ച സർക്കാർ സ്പോൺസർ ചെയ്യുന്ന പെൻഷൻ പദ്ധതിയാണ് എൻപിഎസ്. പിന്നീട് 2009ൽ എല്ലാ വിഭാഗങ്ങൾക്കും വേണ്ടി ഇത് തുറന്നുകൊടുത്തു. സുരക്ഷിതവും നിയന്ത്രിതവുമായ മാർക്കറ്റ് അധിഷ്‌ഠിത വരുമാനത്തിലൂടെ നിങ്ങളുടെ വിരമിക്കലിനു ശേഷവും വേണ്ട ആകർഷകമായ ദീർഘകാല സേവിംഗ് മാർഗമാണിത്.

ജീവനക്കാർ ശമ്പളത്തിന്റെ നിശ്ചിത വിഹിതം ഓരോ മാസവും സർവീസ് കാലയളവിനിടെ പെൻഷൻ ഫണ്ടിലേക്ക് നൽകണം. ഇതിനു അനുസൃതമായി, വലിയൊരു തുക സർവീസിൽ നിന്നും വിരമിക്കുന്ന സമയത്ത് ലഭിക്കും. . ബാക്കിയുള്ള തുക, തുടർ ജീവിത കാലയളവിലേക്ക് സ്ഥിരമായ വരുമാനം ലഭിക്കുന്നതിനായുള്ള അന്വിറ്റി പദ്ധതിയിൽ നിക്ഷേപിക്കണം.
5 കോടി രൂപ എങ്ങനെ നേടാം
വിരമിക്കുമ്പോൾ, അതായത് 60-ാം വയസ്സിൽ 5 കോടി രൂപ സമാഹരിക്കാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ 25 വയസിന് മുൻപ് നിക്ഷേപം ആരംഭിക്കണം. 25 വയസ്സ് മുതൽ എല്ലാ ദിവസവും ശമ്പളത്തിൽ നിന്ന് 442 രൂപ എൻപിഎസിൽ നിക്ഷേപിച്ചാൽ വിരമിക്കുമ്പോൾ 5 കോടി രൂപ ലഭിക്കും. പ്രതിദിനം 442 രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 13,260 രൂപയാകും. 25 വയസ്സ് മുതൽ നിക്ഷേപം തുടങ്ങിയാൽ 60 വയസ്സ് വരെ 35 വർഷത്തേക്ക് നിക്ഷേപിക്കണം. എൻപിഎസിൽ ശരാശരി 10 ശതമാനം പലിശ ലഭിക്കും. കൂട്ടുപലിശ കൂടി കണക്കാക്കിയാൽ 60 വയസ്സിൽ 5.12 കോടി രൂപ നേടാം.
എൻപിഎസിൽ എല്ലാ മാസവും 13,260 രൂപ നിക്ഷേപിക്കുകയാണെങ്കിൽ, 35 വർഷത്തിനുള്ളിൽ മൊത്തം 56,70,200 രൂപ നിക്ഷേപിക്കും. 56.70 ലക്ഷം രൂപയാണ് നിക്ഷേപമെങ്കിൽ അഞ്ച് കോടി എവിടെ നിന്ന് വരും എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. കോമ്പൗണ്ടിംഗ് അഥവാ കൂട്ടുപലിശയിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. അതായത് എല്ലാ വർഷവും പലിശ മാത്രമല്ല, പലിശയുടെ പലിശയും ലഭിക്കും. 35 വർഷം കൊണ്ട് 56.70 ലക്ഷം രൂപ നിക്ഷേപിക്കുമ്പോൾ പലിശയായി 4.55 കോടി രൂപ ലഭിക്കുമെന്ന് സാരം.
വിരമിക്കുമ്പോൾ കൈയിൽ 5.12 കോടി കിട്ടുമോ...?
പലിശയിലൂടെയും കൂട്ടുപലിശയിലൂടെയും എൻപിഎസിലെ നിക്ഷേപം 5.12 കോടി രൂപയായി വളരുമെങ്കിലും നിക്ഷേപ സമയത്ത് മുഴുവൻ തുകയും കയ്യിൽ ലഭിക്കുകയില്ല. കാരണം എൻപിഎസ് കാലാവധി പൂർത്തിയാകുമ്പോൾ തുകയുടെ 60 ശതമാനം മാത്രമേ പിൻവലിക്കാനാകൂ. അതായത് ഏകദേശം 3 കോടി രൂപ പിൻവലിക്കാൻ കഴിയും. ബാക്കിയുള്ള 2 കോടി രൂപ ആന്വിറ്റി പ്ലാനിൽ നിക്ഷേപിക്കേണ്ടിവരും. ആന്വിറ്റി നിക്ഷേപം വഴി ജീവിതകാലം മുഴുവൻ വരുമാനം നേടാം.
വിരമിക്കുന്നതിന് മുമ്പ് പണം പിൻവലിക്കാനാകുമോ...?
നിക്ഷേപകന് 60 വയസ്സ് തികയുമ്പോൾ മാത്രമേ എൻപിഎസിന്റെ മെച്യൂരിറ്റി കാലാവധി പൂർത്തിയാക്കുകയുള്ളു. അത്തരമൊരു സാഹചര്യത്തിൽ 60 വർഷത്തിന് മുമ്പ് എൻപിഎസ് പണം പിൻവലിക്കാൻ കഴിയില്ല. അതേ സമയം എന്തെങ്കിലും അടിയന്തര സാഹചര്യത്തിൽ കുറച്ച് പണം പിൻവലിക്കാം. അതായത് ചികിത്സാ ചിലവ്, വീട് പണിയാൻ, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾ. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം പണം പിൻവലിക്കുന്നതിന് മുമ്പ് എൻപിഎസ് നിയമങ്ങൾ കൃത്യമായി മനസിലാക്കുക.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications