നിങ്ങൾക്ക് പാൻ കാർഡ് ഉണ്ടോ? യുടിഐ അല്ലെങ്കിൽ എൻഎസ്‌ഡിഎൽ വഴി ആദായനികുതി വകുപ്പ് നൽകുന്ന ഒരു സ്ഥിര അക്കൗണ്ട് നമ്പറാണ് പാൻ നമ്പർ. നിങ്ങളുടെ വിലാസം മാറ്റിയാലും പാൻ കാർഡ് ജീവിതകാലം മുഴുവൻ സാധുവായി തുടരും. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ നികുതി വെട്ടിപ്പ്, കള്ളപ്പണം എന്നിവയെക്കുറിച്ച് അറിയാനാണ് പ്രധാനമായും പാൻ കാർഡ് നികുതി വകുപ്പ് നിർബന്ധമാക്കിയിരിക്കുന്നത്. നിങ്ങൾക്ക് പാൻ കാർഡ് ഇല്ലെങ്കിൽ തീർച്ചയായും സാമ്പത്തിക ഇടപാടുകൾക്ക് ഫോം 60 ഡിക്ലറേഷനിൽ നേടിയിരിക്കണം.
പാൻ കാർഡ് നിർബന്ധം
താഴെ പറയുന്ന ആവശ്യങ്ങൾക്ക് പാൻ കാർഡ് നിർബന്ധമാണ്
- ഒരു മോട്ടോർ വാഹനം വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നതിന്
- ബാങ്ക് അക്കൗണ്ട് തുറക്കുമ്പോൾ
- ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുമ്പോൾ
- ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിന്
പണമിടപാട്
ഒറ്റത്തവണയായി 50000 രൂപയിൽ കൂടുതൽ കൈമാറുന്നതിന് പാൻ കാർഡ് നിർബന്ധമാണ്. ഏതെങ്കിലും വിദേശ രാജ്യത്തേക്കുള്ള യാത്രയ്ക്കോ ഏതെങ്കിലും വിദേശ കറൻസി വാങ്ങുന്നതിനുള്ള പണമായോ 50,000 രൂപയിൽ കൂടുതൽ ഇടപാട് നടത്തിയാലും പാൻ കാർഡ് നിർബന്ധമാണ്.
നിക്ഷേപങ്ങൾ
50,000 രൂപയിൽ കൂടുതൽ മ്യൂച്വൽ ഫണ്ടുകൾ, ഡിബഞ്ചറുകൾ, ബോണ്ടുകൾ തുടങ്ങിയവയിൽ നിക്ഷേപിക്കുന്നതിനും പാൻ കാർഡ് ആവശ്യമാണ്. ഒരു ദിവസം 50,000 രൂപയിൽ കൂടുതൽ പണം ബാങ്കിൽ നിക്ഷേപിക്കുന്നതിനും പാൻ കാർഡ് ബാങ്കിൽ കാണിക്കണം. ഒറ്റത്തവണയായി ബാങ്ക് ഡ്രാഫ്റ്റുകൾ വാങ്ങുന്നതിനോ ഒരു ബാങ്കിംഗ് സ്ഥാപനത്തിൽ നിന്നോ ഒരു സഹകരണ ബാങ്കിൽ നിന്നോ പേ ഓർഡറുകൾ അല്ലെങ്കിൽ ചെക്കുകൾ വാങ്ങുന്നതിനും പാൻ ആവശ്യമാണ്.
സ്ഥിര നിക്ഷേപം
നിങ്ങളുടെ സ്ഥിര നിക്ഷേപം ഒറ്റയടിക്ക് 50,000 രൂപയിൽ കവിയുകയോ അല്ലെങ്കിൽ ഒരു സാമ്പത്തിക വർഷത്തിൽ മൊത്തം 5 ലക്ഷത്തിൽ കൂടുതൽ ആകുകയോ ചെയ്താലും പാൻ കാർഡ് സമർപ്പിക്കേണ്ടി വരും. ലൈഫ് ഇൻഷുറൻസ് പ്രീമിയമായി ഒരു സാമ്പത്തിക വർഷത്തിൽ 50,000 രൂപയിൽ കൂടുതൽ അടയ്ക്കാനും പാൻ ആവശ്യമാണ്.
വിൽക്കലും വാങ്ങലും
സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റുചെയ്യാത്ത ഒരു കമ്പനിയുടെ ഷെയറുകളുടെ വിൽപ്പന അല്ലെങ്കിൽ വാങ്ങലിനും പാൻ വേണം. ഒരു തവണത്തെ ഇടപാട് 2 ലക്ഷം രൂപയിൽ കവിയുന്ന ഏതെങ്കിലും തരത്തിലുള്ള സാധനങ്ങളോ സേവനങ്ങളോ വിൽക്കുകയോ വാങ്ങുകയോ ചെയ്യുന്നതിനും പാൻ കാർഡ് നിർബന്ധമാണ്.
പാൻ കാർഡിന് ഇളവ് ലഭിക്കുന്നത് ആർക്ക്?
- പ്രായപൂർത്തിയാകാത്തവർക്ക് നികുതി വരുമാനം ഇല്ലെങ്കിൽ മാതാപിതാക്കളുടെയോ രക്ഷിതാവിന്റെയോ പാൻ കാർഡ് നമ്പർ ഉദ്ധരിക്കാൻ അനുവദിക്കും.
- ചില സന്ദർഭങ്ങളിൽ പാൻ നമ്പർ നൽകുന്നതിൽ നിന്ന് എൻആർഐകൾക്ക് ഇളവ് അനവദിക്കും.
- റൂൾ 114 ബി അനുസരിച്ച്, കേന്ദ്രസർക്കാർ, സംസ്ഥാന സർക്കാരുകൾ, കോൺസുലാർ ഓഫീസുകൾ എന്നിവ പാൻ കാർഡ് നമ്പറുകൾ പരാമർശിക്കേണ്ടതില്ല.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
