ഫിനാൻഷ്യൽ സർവീസസ് പ്ലാറ്റ്‌ഫോമായ പേടിഎം അടുത്തിടെയാണ് സിബിൽ സ്‌കോർ സൗജന്യമായി പരിശോധിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയത്. ഉപഭോക്താക്കൾക്ക് പേടിഎം ആപ്പിലൂടെയാണ് ക്രെഡിറ്റ് സ്‌കോർ പരിശോധിക്കാനാവുക. പേടിഎം ഒരുക്കുന്ന ഈ പുതിയ സംവിധാനം വഴി ഉപയോക്താക്കൾക്ക് അവരുടെ ക്രെഡിറ്റ് കാർഡ്, വായ്പ അക്കൗണ്ട് വിശദാംശങ്ങൾ എന്നിവയുൾപ്പെടെയുള്ള വിശദമായ ക്രെഡിറ്റ് റിപ്പോർട്ടുകൾ നിമിഷങ്ങൾക്കുള്ളിൽ സൗജന്യമായി ലഭിക്കും.
എന്താണ് ക്രെഡിറ്റ്/സിബിൽ സ്‌കോർ
ബാങ്കുകൾ പോലുള്ള ധനകാര്യസ്ഥാപനങ്ങളിൽ ഒരു വ്യക്തി വായ്‌പയ്‌ക്കായി അപേക്ഷിക്കുമ്പോൾ, ആ സ്ഥാപനം സാധാരണയായി അപേക്ഷകന്റെ ക്രെഡിറ്റ് സ്‌കോർ പരിശോധിക്കാറുണ്ട്. ഇങ്ങനെ വായ്‌പ എടുക്കുന്ന വ്യക്തിയുടെ തിരിച്ചടവ് ശേഷി അളക്കുന്ന അളവുകോലാണ് സിബിൽ സ്കോർ അല്ലെങ്കിൽ ക്രെഡിറ്റ് സ്കോർ. ഏതെങ്കിലും വായ്‌പ അനുവദിക്കുന്നതിന് മുൻപാണ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സിബിൽ സ്കോർ പരിശോധിക്കാറ്. സിബിൽ പരിശോധനയിലൂടെ ഒരു ക്രെഡിറ്റ് സ്കോർ നൽകും, ഇത് സാധാരണയായി 300-നും 900-നും ഇടയിലുള്ള ഒരു അക്കമായിരിക്കും. നിങ്ങൾക്ക് ലഭിക്കുന്ന സ്‌കോർ വളരെ താഴെയാണെങ്കിൽ നിങ്ങളുടെ വായ്‌പ തിരിച്ചടവിനുള്ള ശേഷിയും സാമ്പത്തിക അച്ചടക്കവും വളരെ കുറവാണെന്ന് അനുമാനിക്കാം.

പേടിഎം ആപ്പ് വഴി എങ്ങനെ സിബിൽ സ്‌കോർ പരിശോധിക്കാമെന്ന് നോക്കാം.
• നിങ്ങളുടെ പേടിഎം ആപ്ലിക്കേഷൻ ലോഗിൻ ചെയ്യുക
• ഹോം സ്‌ക്രീനിലെ 'Show More' ഐക്കണിൽ ക്ലിക്ക് ചെയ്യുക
• 'Free Credit Score' എന്നത് തിരഞ്ഞെടുക്കുക
• പാൻ കാർഡ് നമ്പറും ജനന തീയതിയും (ആവശ്യമെങ്കിൽ) സമർപ്പിക്കുക.
• പുതിയ ഉപയോക്താവാണെങ്കിൽ നിങ്ങളുടെ പേരും മൊബൈൽ നമ്പറും നൽകേണ്ടതാണ്. അതിന് ശേഷം പ്രൊഫൈൽ പരിശോധിക്കുന്നതിനായി ഒരു ഒടിപി ലഭിക്കും.
• പിന്നാലെ യാതൊരു ചാർജും നൽകാതെ നിങ്ങൾക്ക് ക്രെഡിറ്റ് സ്കോർ തൽക്ഷണം കാണാനാകും.
ചാർജുകളൊന്നും നൽകാതെ തന്നെ നിങ്ങൾക്ക് ക്രെഡിറ്റ് സ്കോർ തൽക്ഷണം കാണാനും എന്താണ് ക്രെഡിറ്റ് സ്കോർ, അതിന്റെ പ്രധാന്യമെന്താണ് തുടങ്ങിയ ചോദ്യങ്ങൾ ചോദിക്കാനും കഴിയും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
