എപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഫ്ഒ) പോർട്ടൽ വഴി ഇനി ഓൺലൈനായി നിങ്ങളുടെ എക്സിറ്റ് തീയതിയും അപ്‌ഡേറ്റ് ചെയ്യാൻ കഴിയും. ട്വീറ്റിലൂടെയാണ് വരിക്കാർക്കുള്ള ഈ സന്തോഷവാർത്ത ഓർഗനൈസേഷൻ അറിയിച്ചത്. നിലവിലെ ജോലിയിൽ നിന്നും പുതിയതിലേക്ക് മാറുന്നവർക്കാണ് ഇത് പ്രയോജനപ്പെടുക. മുൻപ് ഈ സൗകര്യം ഓൺലൈനിൽ ലഭ്യമല്ലാത്തതിനാൽ എക്‌സിറ്റ് തീയതി നൽകാൻ ജീവനക്കാർക്ക് അവരുടെ മുൻ തൊഴിലുടമയെ ആശ്രയിക്കേണ്ടിയിരുന്നു. ഇതിനാണ് ഇപ്പോൾ മാറ്റം വരാനിരിക്കുന്നത്. ക്ലെയിം സമർപ്പിക്കാനും, ട്രാൻസ്‌ഫർ ചെയ്യാനും, സെറ്റിൽമെന്റുകൾക്കും എക്സിറ്റ് തീയതി പ്രധാനമാണ്. കാരണം തീയതി കൃത്യമായി അപ്‌ഡേറ്റ് ചെയ്‌തില്ലെങ്കിൽ, നിങ്ങളുടെ തൊഴിൽ തുടർച്ചയായി കണക്കാക്കില്ല. അത്തരം സാഹചര്യങ്ങളിൽ ഇടക്കാലത്ത് നിങ്ങൾക്ക് ലഭിച്ച പലിശയ്‌ക്ക് നികുതി അടയ്‌ക്കേണ്ടതായും വരാം.

ഇപിഎഫ്ഒ പോർട്ടൽ വഴി ഓൺലൈനായി എക്സിറ്റ് തീയതി എങ്ങനെ അപ്ഡേറ്റ് ചെയ്യാം?
1. നിങ്ങളുടെ യുഎഎൻ (യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ), പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ഇപിഎഫ്‌ഒ പോർട്ടലിലേക്ക് പ്രവേശിക്കുക.
2. അതിനുശേഷം 'മാനേജ്' എന്ന വിഭാഗത്തിന് ചുവടെ 'മാർക്ക് എക്സിറ്റ്' എന്നത് ക്ലിക്കുചെയ്യുക.
3. 'സെലക്‌റ്റ് എപ്ലോയിമെന്റ്' എന്ന മെനുവിൽ നിങ്ങളുടെ പിഎഫ് നമ്പർ തിരഞ്ഞെടുക്കുക.
4. എക്‌സിറ്റ് തീയതിയും കാരണവും പൂരിപ്പിക്കുക.
5. തീയതി അപ്‌ഡേറ്റ് ചെയ്യുന്നതിന് നിങ്ങളുടെ രജിസ്റ്റർ ചെയ്‌ത നമ്പറിലേക്ക് ഒടിപി ലഭിക്കുന്നതാണ്.
6. ഈ ഒടിപി നൽകിക്കഴിഞ്ഞാൽ നിങ്ങളുടെ മൊബൈൽ നമ്പറിൽ ഒരു സ്ഥിരീകരണ സന്ദേശം ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
