ലൈഫ് ഇൻഷുറൻസിന്റെയും മണി ബാക്ക് പ്ലാനിന്റെയും സംയോജനമാണ് എൽഐസിയുടെ ജീവൻ രേഖ പദ്ധിത. ഇൻഷുറൻസ് എടുക്കുന്നയാൾക്ക് അകാലമരണം സംഭവിച്ചാൽ നോമിനിക്ക് ഒരു ഗ്യാരണ്ടീഡ് തുക ലഭിക്കും. അതായത് അഷ്വേർഡ് തുകയും ബോണസും. പോളിസി ആരംഭിച്ച തീയതി മുതൽ ഓരോ അഞ്ച് വർഷത്തിലും പോളിസി ഉടമയ്ക്ക് ഒരു ഗ്യാരണ്ടീഡ് തുക തിരികെ ലഭിക്കുകയും ചെയ്യും. ഇത് ആന്വിറ്റി രൂപത്തിൽ വരുമാനം ലഭിക്കുന്നതിന് വീണ്ടും നിക്ഷേപിക്കാവുന്നതുമാണ്.
ജീവൻ രേഖ പദ്ധതി
കൃത്യമായ ഇടവേളകളിൽ വരുമാനവും അതേസമയം കുടുംബത്തിന് മരണസമയത്ത് ഒരു തുക ഉറപ്പാക്കുന്നതുമായ നിക്ഷേപ പദ്ധതിയാണിത്. ജീവിതത്തിലുടനീളം സ്ഥിരമായി വരുമാനം നൽകുന്നതും കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതുമായ ഒരേയൊരു പദ്ധതിയാണ് ജീവൻ രേഖ പദ്ധതി. 13 മുതൽ 65 വയസ് വരെയുള്ള വ്യക്തികൾക്ക് ഈ പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്.
പ്രീമിയം
ഒരാൾക്ക് ഒറ്റ തവണയായി പ്രീമിയം അടയ്ക്കാവുന്നതാണ് അല്ലെങ്കിൽ 5, 10, 15, 20, 25 വർഷം അല്ലെങ്കിൽ ആജീവനാന്ത പ്രീമിയം അടയ്ക്കൽ കാലാവധി തിരഞ്ഞെടുക്കാം. പ്രീമിയം പ്രതിമാസം, ത്രൈമാസികം, അർദ്ധ വാർഷികം അല്ലെങ്കിൽ വാർഷികമായും അടയ്ക്കാം. ഈ പ്ലാനിൽ ലഭ്യമായ ഏറ്റവും കുറഞ്ഞ തുക 2,00,000 രൂപയാണ്. പരമാവധി സം അഷ്വേർഡ് തുകയ്ക്ക് പരിധിയില്ല. ഈ പോളിസിയിൽ നിന്ന് വായ്പ നേടാൻ കഴിയില്ല.
അതിജീവന ആനുകൂല്യം
ലൈഫ് ഇൻഷ്വർ ചെയ്ത പോളിസി കാലയളവിനെ മറികടക്കുകയാണെങ്കിൽ, ആരംഭിക്കുന്ന തീയതി മുതൽ ഓരോ 5 വർഷത്തിനുശേഷവും അഷ്വേർഡ് തുകയുടെ 10% പോളിസി ഉടമയ്ക്ക് ലഭിക്കും.
മരണ ആനുകൂല്യം
പോളിസി ഉടമയ്ക്ക് അകാലമരണം സംഭവിച്ചാൽ ഇൻഷുറൻസ് ചെയ്ത നോമിനിക്കോ കുടുംബത്തിനോ ഒരു ഉറപ്പുള്ള തുക അക്വേർഡ് ബോണസിനൊപ്പം നൽകും.
അപകട ആനുകൂല്യം
പോളിസി ഉടമ അപകടത്തിൽപ്പെട്ടാൽ, പരമാവധി 10 ലക്ഷം രൂപ ലഭിക്കും. പോളിസിയുടെ കാലാവധിയിൽ അല്ലെങ്കിൽ 70 വയസ്സ് വരെ, ഏതാണോ ആദ്യം ആക്‌സിഡന്റ് ബെനിഫിറ്റ് റൈഡർ തിരഞ്ഞെടുക്കാൻ പോളിസി ഉടമയ്ക്ക് ഒരു ഓപ്ഷനുണ്ട്. പോളിസി പ്രാബല്യത്തിൽ വരുമ്പോൾ അപകടം മൂലം നിർഭാഗ്യവശാൽ മരിക്കുകയാണെങ്കിൽ, ക്ലെയിമിനൊപ്പം അപകട ആനുകൂല്യ സം അഷ്വേർഡിന് തുല്യമായ ഒരു അധിക തുക നൽകപ്പെടും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications