ഡിജിറ്റൽ വാലറ്റ് കമ്പനിയായ ഫോൺപേ ഡിജിറ്റൽ എടിഎം സേവനം ആരംഭിച്ചു. ഇതുവഴി നിങ്ങളുടെ കൈവശമുള്ള മൊബൈൽ ഫോണിൽ ഫോൺപേ ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്തിട്ടുണ്ടെങ്കിൽ 'പിൻവലിക്കൽ' ബട്ടണിൽ ക്ലിക്ക് ചെയ്തി ഡിജിറ്റൽ പണം (വാലറ്റ് ബാലൻസ്) പണമായി മാറ്റാൻ കഴിയും. എങ്ങനെയെന്ന് വിശദമായി അറിയാം.
ഡിജിറ്റൽ ബാലൻസ് പണമാക്കാം
ഈ സേവനം നൽകുന്നതിന്, വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫോൺപേ അഞ്ച് ലക്ഷത്തോളം വ്യാപാരികളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതുവഴി ഉപഭോക്താക്കൾക്ക് അവരുടെ അടുത്തുള്ള കടകൾ സന്ദർശിച്ച് അവരുടെ ഡിജിറ്റൽ ബാലൻസ് പണമായി മാറ്റാൻ കഴിയും. പ്രാദേശിക ഷോപ്പ് ഉടമകളും ഉപഭോക്താക്കളും തമ്മിൽ പുതിയ മൂല്യവർദ്ധിത സേവനം വഴി ഇടപഴകലുകൾ വർദ്ധിപ്പിക്കാനാണ് ഫോൺപേ പദ്ധതിയിടുന്നത്.
എടിഎമ്മുകളിൽ കാശില്ലെങ്കിൽ
ടയർ 3, 4 നഗരങ്ങളിൽ പലപ്പോഴും എടിഎമ്മുകളുടെ പ്രവർത്തനം കാര്യക്ഷമല്ല. പല സമയത്തും പല എടിഎമ്മികളിലും പണമുണ്ടാകാറില്ല. ഇത്തരത്തിൽ പണത്തിന്റെ ലഭ്യത കുറഞ്ഞ പ്രദേശങ്ങളിൽ ഫോൺപേ ആപ്പ് ഉപയോഗിച്ച് വാലറ്റ് പണം അടുത്തുള്ള കടകളിൽ നിന്ന് പണമായി കൈപ്പറ്റാവുന്നതാണ്. മർച്ചന്റ് ഡിസ്കൗണ്ട് റേറ്റുകളുടെ (എംഡിആർ) അഭാവത്തിൽ നിലവിലുള്ള ബിസിനസ്സ് ചാനലുകളിലേക്ക് ഇത്തരം മൂല്യവർദ്ധിത സേവനങ്ങൾ ഉൾപ്പെടുത്തുന്നതു വഴി പേടിഎം, ഗൂഗിൾ പേ, വാട്ട്‌സ്ആപ്പ് പേ തുടങ്ങിയവയുമായുള്ള മത്സരം മുറുക്കാനാകുമെന്നാണ് ഫോൺപേ കരുതുന്നത്. കമ്പനിയുടെ വളർച്ചയ്ക്ക് ഇത് കാരണമാകുമെന്നും അധികൃതർ അറിയിച്ചു.
പരീക്ഷണം
ഫോൺപെ ഇതിനകം ഡൽഹി-എൻസിആർ മേഖലയിൽ ഒരു പൈലറ്റ് പ്രോജക്റ്റ് നടത്തിയിരുന്നു. നിലവിൽ 300 നഗരങ്ങളിലെ അഞ്ച് ലക്ഷം കടകളിലൂടെയാണ് കമ്പനി സർവീസ് ആരംഭിക്കാൻ ഒരുങ്ങുന്നത്. ഫോൺ പേ അപ്ലിക്കേഷൻ ഉപയോഗിച്ച് തന്നെ, വരിക്കാർക്ക് എടിഎം സേവനം വാഗ്ദാനം ചെയ്യുന്ന സമീപത്തുള്ള ഷോപ്പുകൾ കണ്ടെത്താൻ കഴിയും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications