നിങ്ങളുടെ പ്രൊവിഡന്റ് ഫണ്ട് തുക പിൻവലിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇപ്പോൾ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) തേടി പോവേണ്ട ആവശ്യമില്ല. സാങ്കേതികവിദ്യ വളർന്നതോടെ ഒരു സ്മാർട്ട് ഫോൺ ഉണ്ടെങ്കിൽ നിങ്ങളുടെ പിഎഫ് അക്കൗണ്ട് പരിശോധിക്കുന്നതും ബാലന്‍സ് അടക്കമുള്ള വിവരങ്ങള്‍ അറിയുന്നതും പിഎഫ് തുക പിൻവലിക്കുന്നതും അനായാസമായി മാറിയിരിക്കുന്നു. ഉമാംഗ് ആപ്പ് വഴി നിങ്ങൾക്കിത് സാധ്യമാകും.
സര്‍ക്കാരിന്റെ വിവിധ ആപ്പുകളും സേവനങ്ങളും ഉപയോഗിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ആപ്പാണ് ഉമാംഗ്. ഉമാംഗ് ആപ്പ് വഴി ഇതിനായി ഫോണും ഒടിപിയും ഉപയോഗിച്ച് ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമേ ഉള്ളു. ഇപിഎഫ്ഒ-യില്‍ പന്ത്രണ്ട് അക്ക യുഎഎൻ (യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ) രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് മാത്രമേ ഈ സൗകര്യം ലഭിക്കുകയുള്ളൂ. ഇപിഎഫ്ഒ വെബ്സൈറ്റിലൂടെ നിങ്ങൾക്ക് യുഎഎൻ ആക്ടിവേറ്റ് ചെയ്യാൻ സാധിക്കും.

എങ്ങനെയാണ് പിഎഫ് പിൻവലിക്കുന്നതിന് അപേക്ഷിക്കേണ്ടത്?
1. ആദ്യം നിങ്ങളുടെ സ്മാർട്ട് ഫോണിലെ പ്ലേ സ്റ്റോറിൽ നിന്നും ഉമാംഗ് ആപ്പ് ഡൗൺലോഡ് ചെയ്യുക.
2. സെർച്ച് മെനുവിലേക്ക് പോയി ഇപിഎഫ്ഒ എടുക്കുക
3. 'എംപ്ലോയി സെൻട്രിക്’ എന്നത് സെലക്റ്റ് ചെയ്ത ശേഷം 'ക്ലെയിം റൈസ്’ എന്നത് ക്ലിക്കുചെയ്ത് ഇപിഎഫ് യുഎഎൻ നമ്പർ നൽകുക.
4. നിങ്ങളുടെ ഫോൺ നമ്പറിലേക്ക് അയച്ച ഒടിപി നൽകി പിൻവലിക്കൽ തരം തിരഞ്ഞെടുത്ത ശേഷം ഉമാംഗ് ആപ്പ് വഴി സബ്മിറ്റ് ചെയ്യുക.
5. ഒരു ക്ലെയിം റഫറൻസ് നമ്പർ നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഇത് നിങ്ങളുടെ ക്ലെയിം പരിശോധിക്കുന്നതിന് ഉപയോഗിക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
