സിനിമാ നടൻ സുരേഷ് ഗോപി അവതാരകനായി വന്ന 'നിങ്ങൾക്കും ആകാം കോടീശ്വരൻ' എന്ന പരിപാടി കണ്ടവരാണ് മലയാളികളെല്ലാവരും. ആ പരിപാടിയിൽ പങ്കെടുക്കുന്നതും കോടീശ്വരനാകുന്നതും നിങ്ങൾ സ്വപ്നം കണ്ടിട്ടുണ്ടാകും അല്ലേ. അല്ലെങ്കിലും കോടീശ്വരനാകാൻ ആഗ്രഹമില്ലാത്ത ആരാണുള്ളത്. കോടീശ്വരൻ പരിപാടിയിൽ പങ്കെടുത്താൽ മാത്രമല്ല ഒരു വ്യക്തിക്ക് കോടീശ്വരനാകാൻ സാധിക്കുക. അതിന് വേറെ നിരവധി വഴികളുണ്ട്.
ദിവസവും 200 രൂപ നിക്ഷേപത്തിനായി മാറ്റിവയ്ക്കുകയും ആ നിക്ഷേപം ദീർഘകാലത്തേക്ക് തുടരുകയും ചെയ്താൽ ഏത് വ്യക്തിക്കും കോടീശ്വരനാകാൻ സാധിക്കും. എങ്ങനെയെന്ന് വിശദമായി പരിശോധിക്കാം.

എസ്.ഐ.പി വഴി മ്യൂച്വൽ ഫണ്ട് നിക്ഷേപം
മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാനുള്ള ഏറ്റവും ജനപ്രിയ മാര്‍ഗമാണ് ഇന്ന് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്‍റ് പ്ലാൻ അല്ലെങ്കില്‍ എസ്‌ഐപി. ഇഷ്ടമുള്ള ഒരു മ്യൂച്വല്‍ ഫണ്ടില്‍ സൗകര്യത്തിനനുസരിച്ച് നിശ്ചിത തുക വ്യത്യസ്ത തവണകളായി നിക്ഷേപിക്കുക എന്നതാണ് സിസ്റ്റമാറ്റിക് ഇൻവസ്റ്റ്മെന്‍റ് പ്ലാൻ.
നിക്ഷേപകന് എസ്‌ഐപി നിക്ഷേപങ്ങളിൽ സംയുക്ത പലിശയും ലഭിക്കുന്നതിനാൽ, ദീർഘകാല നിക്ഷേപങ്ങൾ കൂടുതൽ വരുമാനമുണ്ടാക്കാൻ സഹായിക്കുന്നു. നിക്ഷേപത്തിന്‍റെ കാലാവധി നിങ്ങൾക്ക് തന്നെ തീരുമാനിക്കാം. എത്ര തുക നിക്ഷേപിക്കണം, എത്ര ഇടവേളകളിൽ നിക്ഷേപിക്കണം എന്നൊക്കെ നിക്ഷേപകന് തന്നെ തീരുമാനിക്കാം. ദിവസേനയോ, ആഴ്ചയിലോ മാസത്തിലോ മൂന്നു മാസത്തിൽ ഒരിക്കലോ ഒക്കെ നിക്ഷേപം നടത്താം.
100 രൂപ മുതൽ നിക്ഷേപം ആരംഭിക്കാമെന്നതും എസ്ഐപിയുടെ ഗുണമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി എസ്ഐപികൾ 12 ശതമാനം ശരാശരി വരുമാനം നൽകുന്നുണ്ട്.
പ്രതിദിനം 200 രൂപ എസ്ഐപി വഴി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുകയാണെങ്കിൽ 15, 20, 25 വർഷങ്ങളിൽ എത്ര രൂപ നേടാൻ സാധിക്കുമെന്ന് നമുക്ക് പരിശോധിക്കാം.
30 ലക്ഷം രൂപ നേടാം
200 രൂപ എല്ലാ ദിവസവും നിക്ഷേപത്തിനായി മാറ്റിവയ്ക്കുകയാണെന്ന് ചിന്തിക്കുക. അതായത് പ്രതിമാസം ഏകദേശം 6,000 രൂപ. ഒരു വർഷത്തെ കണക്കെടുക്കുകയാണെങ്കിൽ ഏകദേശം 72,000 രൂപ.
ഈ നിക്ഷേപം 15 വർഷത്തേക്ക് തുടരുകയാണെങ്കിൽ നിങ്ങളുടെ ആകെ നിക്ഷേപം 10,80,000 രൂപ (10.8 ലക്ഷം രൂപ) ആയിരിക്കും. എസ്ഐപി വഴി പലിശയിനത്തിൽ 15 വർഷം കൊണ്ട് ലഭിക്കുന്ന തുക 19,47,456 രൂപ (19.50 ലക്ഷം രൂപ)യായിരിക്കും. 12 ശതമാനം വാർഷിക റിട്ടേൺ ലഭിക്കുമ്പോഴുള്ള കണക്കാണ്.
അതായത് ദിവസം 200 രൂപ നിക്ഷേപത്തിനായി മാറ്റിവച്ചാൽ 15 വർഷം കൊണ്ട് നിങ്ങൾക്ക് 30,27,456 രൂപ (30.3 ലക്ഷം) നേടാൻ സാധിക്കും.

45 ലക്ഷം രൂപ നേടാം
പ്രതിദിനം 200 രൂപ 20 വർഷം എസ്ഐപി വഴി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നു എന്ന് കരുതുക. അങ്ങനെയെങ്കിൽ ആകെ നിക്ഷേപിക്കുന്ന തുക 14,40,000 രൂപ (14.4 ലക്ഷം രൂപ) ആയിരിക്കും.
20 വർഷത്തിനു ശേഷം, 12 ശതമാനം വാർഷിക വരുമാനത്തിൽ ലഭിക്കുന്ന തുക 59,94,888 രൂപ (59.9 ലക്ഷം) ആയിരിക്കും.
അതായത് 20 വർഷം പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് ആകെ 45,54,888 രൂപ (45.5 ലക്ഷം രൂപ) നേടാം.
25 വർഷം കൊണ്ട് കോടീശ്വരൻ
പ്രതിദിനം 200 രൂപ എസ്ഐപി വഴി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുക. 25 വർഷം ഈ നിക്ഷേപം തുടരുകയാണെങ്കിൽ ആകെ നിക്ഷേപ തുക 18,00,000 രൂപ (18 ലക്ഷം രൂപ) ആയിരിക്കും.
12 ശതമാനം റിട്ടേൺ നിരക്കിൽ മൂലധന നേട്ടമായി 95,85,811 രൂപ (95.9 ലക്ഷം രൂപ) നേടാം. അതായത് 25 വർഷം പൂർത്തിയാകുമ്പോൾ ആകെ 1,13,85,811 രൂപ (1.1 കോടി) നേടാൻ നിങ്ങൾക്ക് സാധിക്കും.
അനുയോജ്യമായത് തിരഞ്ഞെടുക്കുക
പല തരത്തിലുള്ള മ്യൂച്വൽ ഫണ്ട് സ്കീമുകളുണ്ട്. റിസ്ക് പ്രൊഫൈൽ അനുസരിച്ച് ലാർജ് കാപ്, മിഡ്കാപ്, സ്മോൾകാപ് ഫണ്ടുകളിൽ നിങ്ങൾക്ക് നിക്ഷേപിക്കാം. ഓരോന്നിന്റെയും റിസ്ക്, നിക്ഷേപ കാലയളവ് എന്നിവയെല്ലാം പരിശോധിച്ചു മാത്രം നിങ്ങൾക്ക് അനുയോജ്യമായത് തിരഞ്ഞെടുക്കുക.
30 വയസിൽ നിക്ഷേപം ആരംഭിക്കുന്ന ഒരു വ്യക്തിക്ക് 55 വയസ് പൂർത്തിയാകുമ്പോൾ 1 കോടി രൂപ നേടാൻ സാധിക്കും എന്നത് ചെറിയ കാര്യമല്ല. നിക്ഷേപത്തിലൂടെ കണ്ടെത്തുന്ന തുക ജീവിതത്തിലെ ഏത് സാമ്പത്തിക ആവശ്യങ്ങൾക്കും ഉപയോഗിക്കാം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications