വ്യക്തികളുടെ സ്വകാര്യത കാത്തുസൂക്ഷിക്കാന്‍ സഹായിക്കുന്ന 'ക്ലിയര്‍ ഹിസ്റ്ററി' സൗകര്യവുമായി ഫേസ് ബുക്ക്. തേര്‍ഡ് പാര്‍ട്ടി അപ്ലിക്കേഷനുകളിലൂടെ ഫേസ്ബുക്ക് കലക്ട് ചെയ്ത വിവരങ്ങള്‍ ഒറ്റ ക്ലിക്കിലൂടെ ഇല്ലാതാക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.
പലപ്പോഴും ഭാവിയില്‍ നിങ്ങളുടെ രൂപം എങ്ങനെയിരിക്കും? നിങ്ങള്‍ക്ക് ഏത് സെലിബ്രിറ്റിയുമായാണ് സാമ്യം? ഇത്തരത്തിലുള്ള പല അപ്ലിക്കേഷനുകളും നിങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടാകും. ഇത്തരം ഫേസ് ബുക്ക് അപ്ലിക്കേഷനുകളിലൂടെ വാസ്തവത്തില്‍ നിങ്ങളുടെ വ്യക്തിഗത വിവരങ്ങളാണ് ചോര്‍ത്തുന്നത്. ഇത്തരത്തില്‍ ചോര്‍ത്തപ്പെട്ട വിവരങ്ങള്‍ ഒറ്റ ക്ലിക്കില്‍ ഇല്ലാതാക്കാനുള്ള സൗകര്യമാണ് ആഗോള സോഷ്യല്‍മീഡിയ ഭീമന് ഒരുക്കുന്നത്.

കാംബ്രിഡ്ജ് അനാലിറ്റികാ വിവാദത്തിന് തൊട്ടുപിറകെ തന്നെ ഫേസ് ബുക്ക് ഇത്തരമൊരു സൗകര്യം പ്രഖ്യാപിച്ചിരുന്നു. അതിനു പിറകെ വിവിധ രാജ്യങ്ങളില്‍ നിന്നായി ഒട്ടേറെ പരാതികള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ഫേസ്ബുക്ക് ഈ സംവിധാനം എളുപ്പത്തില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചത്. മാര്‍ച്ച് മുതല്‍ മെയ് വരെ ആഗോളതലത്തില്‍ തന്നെ ഈ സംവിധാനത്തിന്റെ ട്രയല്‍ റണ്‍ നടക്കും.
എന്നാല്‍ ഈ നീക്കം പരിപൂര്‍ണമായും ഡാറ്റ സേഫാക്കുമെന്ന് കമ്പനി കരുതുന്നില്ല. കൂടാതെ ഇത്തരത്തില്‍ ഹിസ്റ്ററി ഒഴിവാക്കുന്നത് കൃത്യമായ ഓഡിയന്‍സിനെ ട്രാക്ക് ചെയ്യുന്നതില്‍ ഫേസ് ബുക്കിനും ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് കമ്പനി വൃത്തങ്ങള്‍ പറയുന്നത്. യൂസറുടെ ലൊക്കേഷന്‍, പരിഗണനകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഇതുകൊണ്ട് ഫേസ് ബുക്ക് പരിപൂര്‍ണമായും ഇല്ലാതാക്കാനുള്ള സാധ്യത കുറവാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ



Click it and Unblock the Notifications
