ഓൺലൈനിൽ മനുഷ്യ തലയോട്ടി വിൽപ്പനയ്ക്ക് ; ഇൻസ്റ്റാഗ്രാം പേജുകൾ സജീവം

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2016 , ജൂലൈ മാസത്തിൽ eBay മനുഷ്യന്റെ അസ്ഥി വിൽക്കുന്നത് നിരോധിച്ചിരുന്നു. എന്നാൽ അത് ചില വെബ്സൈറ്റുകളിൽ ഇപ്പോഴും ലഭ്യമാണ്.  2011-ൽ ലണ്ടനിലേ ഒരു പുരാവസ്തു ഗവേഷകൻ തന്റെ ഷെൽഫിൽ സൂക്ഷിച്ചിരുന്ന മനുഷ്യന്റെ തലയോട്ടികാലിൽ നിന്നും ഒന്നെടുത്തു , പതിനേഴാം നൂറ്റാണ്ടിൽ യൂറോപ്പിൽ ജീവിച്ചിരുന്ന മിക്ക പുരുഷൻമാരുടെയും പല്ലുകൾ നഷ്ടപെട്ടിരുന്നു , എന്നാൽ തലയോട്ടിയിൽ ഏറ്റ കുറച്ചിലുകളോ, തകരാറുകളോ ഉണ്ടായിരുന്നില്ല. അദ്ദേഹം ആ തലയോട്ടിയുടെ ഫോട്ടോ എടുക്കുകയും വില്പനയ്ക്കായി ഈബേയിൽ ഇടുകയും ചെയ്തു. അക്കാലത്ത് പ്രശസ്തമായ ഓൺലൈൻ ലേല സൈറ്റുകളിൽ എല്ലാം തന്നെ മനുഷ്യന്റെ അസ്ഥികൾ മെഡിക്കൽ ആവശ്യങ്ങൾക്കായി വാങ്ങാനും വിൽക്കാനും സാധിക്കുമായിരുന്നു. 

ഓൺലൈനിൽ മനുഷ്യ തലയോട്ടി വിൽപ്പനയ്ക്ക് ; ഇൻസ്റ്റാഗ്രാം പേജുകൾ സജീവം

2011-ൽ പുരാവസ്തു ഗവേഷകൻ ഈബേയിൽ വില്പനയ്ക്ക് വെച്ച തലയോട്ടി എന്നാൽ ഏതെങ്കിലും പക്കലോ, മറ്റു ഗവേഷകരുടെ കയ്യിലോ എത്തിയിട്ടില്ല. ജൂലായ് 4 ന് ജേണൽ ഓഫ് ഫോറൻസിക് സയൻസസിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ ഏതാണ്ട് ഏഴ് മാസം കൊണ്ട് .ശരാശരി 650 ഡോളർ നിരക്കിൽ 454 മനുഷ്യ അസ്ഥികൾ ഇബേയിൽ വിറ്റുപോയിട്ടുണ്ടെന്നു പറയുന്നു .യു.എസ.എ യിലെ ലൂസിയാന ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസും, ക്രിസ്റ്റീൻ ഹാൾ, റിയാൻ സീഡ്മാൻ എന്നിവരും ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ടിൽ മനുഷ്യ അസ്ഥികൾ ഫേസ്ബുക് യാഹൂ എന്നീ വെബ്സൈറ്റുകൾ വഴിയും വിറ്റഴിച്ചിട്ടുണ്ടെന്നു പറയുന്നു. റിപ്പോർട്ട് പുറത്തു വന്നു നാല് ദിവസത്തിനുള്ളിൽ ഈബേ മുടി ഒഴികെയുള്ള മനുഷ്യന്റെ അസ്ഥികളും അവശിഷ്ടങ്ങളും വിൽക്കുന്നത് നിരോധിച്ചു.

ഇതിനു യു എസ്സിൽ ലഭ്യമാകുന്ന തലയോട്ടികൾ മെഡിക്കൽ വകുപ്പിൽ നിന്നും എത്തുന്നതാണ് . 1700 കളിൽ, മെഡിക്കൽ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കായുള്ള തലയോട്ടികളും അസ്ഥികളും കൂടുതൽ യു.എസ്സിൽ എത്തിയിരുന്നതി ഇന്ത്യയിൽ നിന്നുമാണ് . എന്നാൽ 1985 ൽ, ഒരു വ്യാപാരി എവിടെ നിന്നും ഇനാറിയാത്ത 1500 കുട്ടികളുടെ അസ്ഥികൾ വിൽക്കുകയും പിടിക്കപ്പെടുകയും ചെയ്തു . കൊലപാതകങ്ങൾ നടക്കും എന്ന ആശങ്കയെ തുടർന്ന് ഇന്ത്യ അത് മനുഷ്യാവശിഷ്ടങ്ങൾ കയറ്റുമതി ചെയ്യുന്നത് നിരോധിച്ചു. അതിനു ശേഷം ചൈന ആഗോള തലത്തിൽ മനുഷ്യന്റെ അസ്ഥികൾ വിട്ടെങ്കിലും 2008 ൽ ചൈനയിലും മനുഷ്യാവശിഷ്ടങ്ങൾ കയറ്റുമതി ചെയ്യുന്നത് നിരോധിച്ചു.

മനുഷ്യന്റെ തലയോട്ടികൾ വിൽക്കാനും അതിനു പുറത്തു ചിത്രങ്ങൾ വരച്ചു സൂക്ഷിക്കാനും ആഗ്രഹിക്കുന്ന ആളുകളും അത് വിൽക്കുന്ന ഇൻസ്റ്റാഗ്രാം പേജുകളും ഇപ്പോൾ നിലവിൽ ഉണ്ട്. SkulltureFactory, DeathIsntTheEnd, തുടങ്ങിയവ ഉദാഹരങ്ങളാണ്‌. 

Read more about: online ഓൺലൈൻ
English summary

Human Skulls Are Being Sold Online

Human Skulls Are Being Sold Online, But Is It Legal?,2016
Story first published: Thursday, February 14, 2019, 18:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X