ബാംഗ്ലൂര്‍: ഫ്ളിപ്കാര്‍ട്ട് സഹസ്ഥാപകന്‍ സച്ചിന് ബന്‍സാല്‍ ഓണ്‍ലൈന്‍ ടാക്സി ശൃംഖലയായ ഒലയില്‍ 650 കോടി രൂപ നിക്ഷേപിച്ചു. യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഊബറുമായി മല്‍സരിക്കാന്‍ പാടുപെടുന്ന ഒലയ്ക്ക് ഇത് വലിയ ആശ്വാസമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയ്ക്കു പുറമെ, ഓസ്ട്രേലിയ, ന്യൂസിലാന്റ്, ബ്രിട്ടന് തുടങ്ങിയ മാര്‍ക്കറ്റുകളിലും ഓണ്‍ലൈന്‍ ടാക്സി രംഗത്ത് ആധിപത്യത്തിനു വേണ്ടിയുള്ള കിടമല്‍സരത്തിലാണ് ഒലയും ഊബറും.

നിക്ഷേപകന് എന്ന നിലയില്‍ സച്ചിന് ബന്‍സാലിന്റെ വ്യക്തിഗത നിക്ഷേപമാണ് ഇതെന്ന് ഒല പ്രസ്താവനയില്‍ വ്യക്തമാക്കി. ഒല കാബ്സ് ടീമിനൊപ്പം പങ്കാളിയാവാന്‍ സാധിച്ചതില്‍ ആഹ്ലാദമുണ്ടെന്ന് ബന്‍സാല്‍ ട്വിറ്ററില്‍ കുറിച്ചു. ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് ചിരിപരിചിതമായ നാമമായി ഒല മാറിയിരിക്കുകയാണെന്നും കമ്പനിയുടെ വിജയം നമ്മുടെയെല്ലാം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സംരംഭകര്‍ക്ക് സച്ചില്‍ വലിയ പ്രചോദനമാണെന്നും അദ്ദേഹത്തിന്റെ നിക്ഷേപം കമ്പനിക്ക് ലഭിച്ചത് അഭിമാനകരമാണെന്നും ഒല സ്ഥാപകനും സിഇഒയുമായ ഭവീഷ് അഗര്‍വാളും പറഞ്ഞു.
ഇതിനു മുമ്പ് ചൈനീസ് കമ്പനിയായ ടെന്‍സെന്റ് ഹോള്‍ഡിംഗ്സില്‍ നിന്നും സോഫ്റ്റ് ബാങ്ക് ഗ്രൂപ്പില്‍ നിന്നുമായി 1.1 ബില്യന്‍ ഡോളര്‍ നിക്ഷേപം ഒല സമാഹരിച്ചിരുന്നു. ബിന്നി ബന്സാലിനൊപ്പെ ഫ്ളിപ്കാര്‍ട്ടിന് തുടക്കമിട്ട സച്ചില്‍ അടുത്തിടെ കമ്പനിയില്‍ നിന്ന് രാജിവയ്ക്കുകയായിരുന്നു. യുഎസ് ഇ കൊമേഴ്സ് ഭീമനായ വാള്‍മാര്‍ട്ട് ഫ്ളിപ്കാര്‍ട്ടിന്റെ ഓഹരികള്‍ വാങ്ങിക്കൂട്ടിയതിനെ തുടര്‍ന്നായിരുന്നു ഇത്. 1600 കോടി ഡോളര്‍ മുതല്‍മുടക്കില്‍ ഫ്ളിപ്കാര്‍ട്ടിന്റെ 77 ശമതാനം ഓഹരികളാണ് വാള്‍മാര്‍ട്ട് സ്വന്തമാക്കിയത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
