ന്യൂഡല്‍ഹി: ഡിടിഎച്ച്-കേബ്ള്‍ ടിവി സേവന ദാതാക്കള്‍ വരിക്കാരെ പിഴിയുന്നതിന് തടയിടാന്‍ ആവശ്യമുള്ള ചാനലുകള്‍ക്ക് മാത്രം പണം നല്കുന്ന പുതിയ രീതി ട്രായ് സ്വീകരിച്ചുവരികയാണിപ്പോള്. പുതിയ താരിഫ് സമ്പ്രദായം മാര്‍ച്ച് 31നകം നടപ്പില്‍ വരുത്തണമെന്നാണ് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ സേവനദാതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

എന്നാല്‍ ട്രായിയുടെ പുതിയ താരിഫ് മാനദണ്ഡങ്ങള്‍ നിലവില്‍ വന്നാല്‍ പോലും ഈ സേവനങ്ങള്‍ ലഭ്യമാക്കുന്ന ഒടിടി മൊബൈല്‍ ആപ്പുകളാണ് ഡിടിഎച്ചിനെക്കാളും കേബ്ള്‍ ടിവിയെക്കാളും ലാഭകരമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഹോട്ട്സ്റ്റാര്‍, സീഫൈവ്, സോണി ലൈവ് തുടങ്ങിയ ഓവര്‍ ദി ടോപ്പ് കണ്ടന്റ് മൊബൈല്‍ ആപ്പുകളില്‍ ഇതേ ചാനലുകള്‍ കാണാന്‍ താരതമ്യേന ചെലവ് കുറവായിരിക്കുമെന്നാണ് കണ്ടെത്തല്‍.
ഉദാഹരണത്തിന് ഹോട്ട്സ്റ്റാര്‍, സീഫൈവ്, സോണി ലൈവ് എന്നീ മൊബൈല്‍ ആപ്പുകളിലൂടെ 17 പ്രധാന ചാനലുകള്‍ കണുന്നതിനുള്ള വാര്‍ഷിക വരിസംഖ്യ യഥാക്രമം 999, 499, 999 രൂപ വീതമാണ്. അതായത് സ്പോര്‍ട്സ് സ്റ്റാര്‍, സ്റ്റാര്‍ വേള്‍ഡ്, എച്ച്ബിഒ, സ്റ്റാര്‍ പ്ലസ്, സീ ടിവി, സീ സിനിമ, സെറ്റ് മാക്സ്, പിക്സ് തുടങ്ങിയ 17 പ്രധാന ചാനലുകള്‍ എന്നിവ ഒടിടി വഴി കാണാന്‍ വര്‍ഷത്തില്‍ 2497 രൂപ ഒരാള്‍ക്ക് ചെലവ് വരും.
ഇനി ഈ ചാനലുകളെല്ലാം ഡിടിഎച്ച് വഴി വഴി കാണാന്‍ മാസത്തില്‍ 430.70 രൂപയാണ് സേവന ദാതാക്കള്‍ക്ക് വരിസംഖ്യയായി നല്‍കേണ്ടത്. അതായത് വര്‍ഷത്തില്‍ 5168.40 രൂപ ഇതിനായി ചെലവ് വരും. എന്നു കേബ്ള്‍ ടിവി വഴി കാണാന്‍ ചെലവ് ഇതിലും കൂടും. കാരണം തെരഞ്ഞെടുത്ത ചാനലിനുള്ള ഫീസിനു പുറമെ, നെറ്റ് വര്‍ക്ക് കപ്പാസിറ്റി ഫീ എന്ന പേരില്‍ മാസത്തില്‍ 130 രൂപ ഇവയ്ക്ക് അധികമായി നല്‍കേണ്ടിവരും. ചാനലുകളുടെ എസ്ഡി-എച്ച്ഡി സ്വഭാവത്തിന് അനുസരിച്ച് ഫീസ് കൂടുകയും ചെയ്യും.

അതായത് 17 പ്രധാന ചാനലുകള്‍ മൊബൈല്‍ ആപ്പുവഴി കാണാന്‍ മാസത്തില്‍ 235 രൂപ നല്കേണ്ടിവരുമ്പോള് ഡിടിഎച്ച്-കേബ്ള്‍ വഴി കാണാന്‍ ചുരുങ്ങിയത് 430.70 രൂപയെങ്കിലും ചെലവാകും- ഏകദേശം ഇരട്ടിയോളം തുക. ആകെയുള്ള പ്രശ്നം മൊബൈല്‍ ആപ്പിന് ഡാറ്റയോ വൈഫൈയോ വേണമെന്നതാണ്. ദിവസം കഴിയുന്തോറും ഇന്റര്‍നെറ്റിനുള്ള ചെലവ് കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ഇത് വലിയൊരു പ്രശ്നമായി കാണേണ്ടതില്ലെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
