വാട്ട്‌സ്ആപ്പില്‍ പുതുതായി വരുന്ന കിടിലന്‍ ഫീച്ചറുകള്‍! ഗ്രൂപ്പ് ഇന്‍വിറ്റേഷന്‍ മുതല്‍ ഫിംഗര്‍പ്രിന്റ് ലോക്ക് വരെ

ലോകത്ത് ഏറ്റവും പ്രചാരമുള്ള ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പാണ് വാട്ട്‌സ്ആപ്പെന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടാവില്ല. 130 കോടിയിലേറെ ആളുകളാണ് അത് ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ മാത്രം 20 കോടിയിലേറെ സ്ഥിരം വാട്‌സ്ആപ്പ് ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്. ഉപയോക്താക്കളുടെ സൗകര്യവും സ്വകാര്യതയും കണക്കിലെടുത്ത് പുതിയ ഫീച്ചറുകളും അപ്‌ഡേറ്റുകളും കൊണ്ടുവരിക പതിവാണ്. നിലവില്‍ ഫെയ്‌സ്ബുക്കിന്റെ നിയന്ത്രണത്തിലുള്ള വാട്ട്‌സ്ആപ്പിന്റെ പ്രശസ്തി വര്‍ധിപ്പിക്കാനും ഇത്തരം ഫീച്ചറുകള്‍ അവതരിപ്പിക്കാറുണ്ട്.

എന്നാല്‍ ഇതുവരെ കൊണ്ടുവന്ന മാറ്റങ്ങളെയെല്ലാം നിഷ്പ്രഭമാക്കുന്ന പുതിയ ഫീച്ചറുകളുമായാണ് ഇത്തവണ വാട്ട്‌സ്ആപ്പിന്റെ വരവ്. തുടക്കത്തില്‍ ഐഫോണിലാണ് ഇത് കൊണ്ടുവരുന്നതെങ്കിലും താമസിയാതെ ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഇവ വരും. പുതിയ ഫീച്ചറുകള്‍ ഏതെല്ലാമാണെന്ന് പരിശോധിക്കാം.

ഗ്രൂപ്പ് ഇന്‍വിറ്റേഷന്‍

ഗ്രൂപ്പ് ഇന്‍വിറ്റേഷന്‍

വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട സുപ്രധാന മാറ്റമാണിത്. നിലവില്‍ ആര്‍ക്കും ആരെയും ഏത് ഗ്രൂപ്പിലും ആഡ് ചെയ്യാമെന്നതാണ് സ്ഥിതി. എന്നാല്‍ പുതിയ മാറ്റം നടപ്പില്‍ വരുന്നതോടെ ഇതിന് നിയന്ത്രണം വരും. ഒരാളുടെ അനുവാദമില്ലാതെ അയാളെ ഗ്രൂപ്പില്‍ ചേര്‍ക്കല്‍ ഇതോടെ അസാധ്യമാവും. ആദ്യം ഗ്രൂപ്പില്‍ ചേര്‍ക്കാന്‍ അനുവാദമാണോ എന്ന് ചോദിച്ചു കൊണ്ടുള്ള റിക്വസ്റ്റ് അയക്കണം. അത് സ്വീകരിച്ചവരെ മാത്രമേ ഗ്രൂപ്പില്‍ കയറ്റാനാവൂ.

വാട്ട്‌സ്ആപ്പ് ഡാര്‍ക്ക് മോഡ്

വാട്ട്‌സ്ആപ്പ് ഡാര്‍ക്ക് മോഡ്

കുറേ കാലമായി വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ കാത്തിരിക്കുന്ന ഫീച്ചറാണിത്. വാട്ട്‌സ്ആപ്പിന്റെ ബേട്ട വേര്‍ഷനില്‍ നിലവില്‍ ഈ സംവിധാനമുണ്ട്. താമസിയാതെ തന്നെ മറ്റ് വേര്‍ഷനുകളിലേക്കും ഇത് വ്യാപിപ്പിക്കും. വാട്ട്‌സ്ആപ്പിന്റെ ബാക്ക്ഗ്രൗണ്ട് കളര്‍ വെള്ളയില്‍ നിന്ന് കറുപ്പിലേക്ക് മാറ്റുന്നതാണ് ഈ പുതിയ ഫീച്ചര്‍. അതോടെ കണ്ണുകള്‍ക്ക് വായന സുഖപ്രദമാവുകയും ബാറ്ററി ഉപയോഗം കുറയ്ക്കാന്‍ സാധിക്കുകയും ചെയ്യും.

ചാറ്റുകള്‍ക്ക് ഫിംഗര്‍പ്രിന്റ് ലോക്ക്

ചാറ്റുകള്‍ക്ക് ഫിംഗര്‍പ്രിന്റ് ലോക്ക്

വാട്ടസ്ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പുതിയ ഈ ഫീച്ചര്‍. നിലവില്‍ ഐഫോണുകളില്‍ വാട്ട്‌സ്ആപ്പ് തുറക്കാന്‍ ഫെയ്‌സ് ഐഡി, ടച്ച് ഐഡി എന്നീ അണ്‍ലോക്ക് സമ്പ്രദായങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ ഇത് ആന്‍ഡ്രോയിഡ് ഫോണുകളില്‍ കൂടി നടപ്പിലാക്കാനാണ് വാട്ടസ്ആപ്പിന്റെ നീക്കം. ഫോണ്‍ അണ്‍ലോക്ക് ചെയ്താലും വാട്ട്‌സ്ആപ്പ് തുറക്കാന്‍ മറ്റുള്ളവര്‍ക്ക് ഇതോടെ സാധിക്കാതെ വരും.

ഓഡിയോ മെസേജ് റീഡിസൈന്‍

ഓഡിയോ മെസേജ് റീഡിസൈന്‍

നിലവില്‍ വാട്ട്‌സ്ആപ്പിലെ ഓഡിയോ ബട്ടന്‍ പ്രസ് ചെയ്ത് ശബ്ദം റെക്കോഡ് ചെയ്തശേഷം അത് റിലീസ് ചെയ്യുന്നതോടെ ശബ്ദസന്ദേശം സെന്റ് ചെയ്യപ്പെടും. എന്നാല്‍ ഓഡിയോ മെസേജ് റീഡിസൈന്‍ ഫീച്ചര്‍ വരുന്നതോടെ ശബ്ദ സന്ദേശം അയക്കുന്നതിന് മുമ്പ് അത് കേട്ടുനോക്കാനും എന്തെങ്കിലും പിഴവുകളുണ്ടോ എന്ന് പരിശോധിക്കാനും നമുക്ക് സാധിക്കും. ഇതിനായി ഓഡിയോ ഫയലുകള്‍ തുറക്കാന്‍ പ്രത്യേകമായി ഒരു ട്രേ ഒരുക്കും. ഒരേസമയം 30 ഓഡിയോ ഫയലുകള്‍ ഒന്നിച്ച് അയക്കാന്‍ പുതിയ സംവിധാനത്തില്‍ സാധിക്കും.

കോണ്‍സിക്യൂട്ടീവ് വോയ്‌സ് മെസേജസ്

കോണ്‍സിക്യൂട്ടീവ് വോയ്‌സ് മെസേജസ്

നിലവില്‍ ഓരോ വോയ്‌സ് സന്ദേശവും കേള്‍ക്കണമെങ്കില്‍ ഒന്നിനു ശേഷം ഒന്ന് എന്ന രീതിയില്‍ അവ പ്ലേ ചെയ്തുകൊണ്ടിരിക്കണം. പുതിയ സംവിധാനം വരുന്നതോടെ അതിന്റെ ആവശ്യമുണ്ടാവില്ല. ആദ്യത്തേതില്‍ പ്ലേ അടിച്ചാല്‍ തൊട്ടടുത്തുള്ള വോയ്‌സ് മെസേജുകളും ഇടതടവില്ലാതെ കേള്‍ക്കാന്‍ ഇതിലൂടെ സാധിക്കും. മെസേജുകള്‍ തുടരെ ലഭിച്ചവയായിരിക്കണം എന്നുമാത്രം.

മെസേജുകള്‍ കാണുന്ന രീതിയില്‍ മാറ്റം

മെസേജുകള്‍ കാണുന്ന രീതിയില്‍ മാറ്റം

വാട്ട്‌സ്ആപ്പ് മെസേജുകള്‍ കാണുന്ന രീതിയില്‍ പുതിയ മാറ്റം കൊണ്ടുവരാനും വാട്ട്‌സ്ആപ്പ് ആലോചിക്കുന്നുണ്ട്. നിങ്ങള്‍ വാട്ട്‌സ്ആപ്പില്‍ ഏറ്റവും കൂടുതല്‍ ആശയവിനിമയം നടത്തുന്ന വ്യക്തിയുടെയോ ഗ്രൂപ്പിന്റെയോ സ്റ്റാറ്റസുകള്‍ ഏറ്റവും മുകളില്‍ ദൃശ്യമാവുന്ന സംവിധാനമാണിത്. അവസാനം വന്ന മെസേജ് ആദ്യം കാണിക്കുകയെന്നതാണ് നിലവിലത്തെ രീതി. എന്നാല്‍ പുതിയ സംവിധാനം വരുന്നതോടെ ഇത് മാറി നാം കൂടുതലായി ബന്ധപ്പെടുന്നവരുടെ ചാറ്റുകള്‍ മുകളിലെത്തി നില്‍ക്കുകയും അല്ലാത്തവ താഴേക്ക് പോവുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X