ടെക് ഭീമനായ ആപ്പിൾ സാമ്പത്തിക രംഗത്തും ചുവടുറപ്പിക്കുന്നു. ആപ്പിൾ കാർഡ് എന്ന ക്രെഡിറ്റ് കാർഡ് സേവനമാണ് ആപ്പിള്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. മാസ്റ്റർകാർഡ്, ഗോൾമാൻ സാച്ചസ് തുടങ്ങിയ കമ്പനികളുമായി സഹകരിച്ചാണ് ആപ്പിൾ പുതിയ ക്രെഡിറ്റ് കാർഡ് അവതരിപ്പിക്കുന്നത്.
കാർഡ് ലഭിക്കുന്നതെങ്ങനെ?
ഐഫോൺ ഉപഭോക്താക്കൾക്ക് ഫോണിലെ വാലറ്റ് ആപ്പിലായിരിക്കും കാർഡ് ലഭിക്കുക. ആപ്പില്ലാതെ ഉപയോഗിക്കുന്നതിനായി ആവശ്യമെങ്കിൽ കാർഡുകളും കമ്പനി നൽകും.
ഫീസ് ഇല്ല
ഇടപാടുകൾക്ക് ഫീസ് ഈടാക്കുന്നില്ല എന്നുള്ളതാണ് ആപ്പിൾ കാർഡിന്റെ ഏറ്റവും വലിയ പ്രത്യേക. എടിഎം ഇടപാടുകൾക്കും, അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലാത്തതിനുമൊക്കെ പിഴ ഈടാക്കുന്ന ബാങ്കുകൾക്ക് ഇത് തിരിച്ചടിയാകും.
തുടക്കം അമേരിക്കയിൽ
തുടക്കത്തില്‍ അമേരിക്കയിൽ മാത്രമാണ് ആപ്പിള്‍ കാര്‍ഡ് പുറത്തിറക്കുക. ഇന്ത്യയിലും ഈ സംവിധാനം ഉടന്‍ എത്തിയേക്കും എന്ന സൂചനകളുണ്ട്.
കാഷ്ബാക്ക്
ആപ്പിള്‍ കാര്‍ഡ് വഴിയുള്ള ഇടപാടുകൾക്ക് ക്യാഷ്ബാക്കും കമ്പനി ഓഫർ ചെയ്യുന്നുണ്ട്. ഡെയിലി ക്യാഷ് എന്നാണ് ഇതിനെ ആപ്പിള്‍ വിശേഷിപ്പിക്കുന്നത്. ഓരോ വ്യക്തികളുടെയും ക്രെഡിറ്റ് പരിധിക്കനുസരിച്ചാണ് ക്യാഷ് ബാക്ക് നൽകുന്നത്. അതായത് ആപ്പിള്‍ കാര്‍ഡ് ഉപയോഗിച്ച് എന്തെങ്കിലും വാങ്ങിയാല്‍ രണ്ടു ശതമാനം തുക സ്വന്തം അക്കൗണ്ടിലേക്ക് തിരികെ ലഭിക്കും. ആപ്പിളിന്റെ ഉപകരണങ്ങള്‍ തന്നെയാണു വാങ്ങുന്നതെങ്കില്‍ മൂന്നു ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ഈ ഫീച്ചറും ബാങ്കുകൾക്ക് കനത്ത പ്രഹരമാണ്.
മാനദണ്ഡങ്ങൾ
ആപ്പിള്‍ കാര്‍ഡ് എല്ലാ ഉപഭോക്താക്കൾക്കും ലഭിക്കില്ല. കാർഡ് ലഭിക്കുന്നതിന് ചില മാനദണ്ഡങ്ങൾ ഉണ്ടെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. അതായത് സിബില്‍ സ്കോര്‍ പോലുള്ള സംവിധാനത്തിലൂടെയാകും ആപ്പിൾ ഉപഭോക്താക്കളെ തിരഞ്ഞെടുക്കുക.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
