മുംബൈ: ഇന്ത്യന്‍ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം വിവാഹങ്ങളില്‍ വധൂവരന്മാരെ പോലെ തന്നെ പ്രധാനമാണ് സ്വര്‍ണവും. വേനലവധിയില്‍ വിവാഹ സീസണ് ആരംഭിക്കുന്നതോടെ ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണത്തിനുണ്ടായ വിലക്കുറവ് കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. വിലക്കുറവ് മുതലാക്കി കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്ന തിരക്കിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍.
10 ഗ്രാമിന് 31,742 രൂപ
വെള്ളിയാഴ്ച ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണത്തിന്റെ വില 10 ഗ്രാമിന് 31,742 രൂപയായി കുറഞ്ഞിരുന്നു. ജനുവരി ഒന്‍പതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയായിരുന്നു വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. കേരളത്തില്‍ സ്വര്‍ണ വില പവന് 240 രൂപ കുറഞ്ഞ് 23800 രൂപയ്ക്കാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്. ഗ്രാമിന് 2975 രൂപയായിരുന്നു ഇന്നലത്തെ നിരക്ക്.
ഡിമാന്റ് കൂടി; പ്രീമിയം കൂട്ടി
അതേസമയം, സ്വര്‍ണത്തിനു ആവശ്യക്കാര്‍ ഏറിവരുന്ന സാഹചര്യത്തില്‍ പ്രീമിയം തുക വര്‍ധിപ്പിച്ചിരിക്കുകയാണ് ഡീലര്‍മാര്‍. നിലവിലെ വിലയേക്കാള്‍ ഒരു ഔണ്‍സിന് ഒരു ഡോളര്‍ എന്ന നിരക്കിലായിരുന്നു ഇതുവരെ പ്രീമിയം ഈടാക്കിക്കൊണ്ടിരുന്നത്. എന്നാല്‍ ഡിമാന്റ് കൂടിയതോടെ ഇത് രണ്ടു ശതമാനമാക്കി ഉയര്‍ത്തി. സ്വര്‍ണത്തിന്റെ സ്റ്റോക്ക് കുറവാണെന്നതാണ് ഇതിന് കാരണമായി വ്യാപാരികള്‍ പറയുന്നത്.
ഇറക്കുമതി കുറഞ്ഞു
സ്വര്‍ണത്തിന്റെ ഉപയോഗത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് നമ്മുടെ രാജ്യം. കഴിഞ്ഞ മാസം രാജ്യത്തേക്ക് ഇറക്കുമതി ചെയ്ത സ്വര്‍ണത്തില്‍ കാര്യമായ കുറവുണ്ടായതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ലഭ്യമായ കണക്കുകള്‍ പ്രകാരം ഫെബ്രുവരിയിലെ രാജ്യത്തേക്കുള്ള സ്വര്‍ണ ഇറക്കുമതി 10.81 ശതമാനം കുറഞ്ഞ് 2.58 ബില്യന്‍ ഡോളറായിരുന്നു.
സ്വര്‍ണത്തിന് ഡിമാന്റ് കൂടും
വരും ദിനങ്ങളില്‍ സ്വര്‍ണത്തിന് ഡിമാന്റ് കൂടുമെന്നാണ് സ്വര്‍ണവ്യാപാരികളുടെ കണക്കുകൂട്ടല്‍. വേനലവധിക്ക് സ്കൂളുകള്‍ അടയ്ക്കുന്നതോടെ വിവാഹ സീസണ് രാജ്യത്ത് ആരംഭിക്കും. സ്വര്‍ണത്തിന് അപ്രതീക്ഷിതമായി വിലകുറഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണം വാങ്ങാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുമെന്നാണ് അവരുടെ പ്രതീക്ഷ. അത് മുന്‍കൂട്ടിക്കണ്ട് കൂടുതല്‍ സ്വര്‍ണം സ്റ്റോക്ക് ചെയ്യാനുള്ള ശ്രമത്തിലാണ് വ്യാപാരികള്‍.
More From GoodReturns

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമെത്ര? അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
