ഇപ്പോഴത്തെ ബജറ്റ് സ്മാര്‍ട്ട് ഫോണുകളില്‍ മല്‍സരം പ്രധാനമായും റിയല്‍മി 3യും ഷവോമിയുടെ റെഡ്മി നോട്ട് 7ഉം തമ്മിലാണ്. റെഡ്മി നോട്ട് 7ന്റെ സവിശേഷതയായി എടുത്തുപറയുന്ന 48 മെഗാപിക്സല്‍ കാമറ ഇല്ലെങ്കിലും മികച്ച കാമറ തന്നെയാണ് റിയല്‍മി 3യും ഓഫര്‍ ചെയ്യുന്നത്. രണ്ടിന്റെയും ഫീച്ചറുകള്‍ പരിശോധിച്ചാല്‍ ഒന്നിനൊന്നു മെച്ചം എന്ന് സമ്മതിക്കേണ്ടിവരും.
ഡിസ്പ്ലേ
റിയല്‍മി 3യുടെ 6.2 ഇഞ്ച് ഡിസ്പ്ലേ എച്ച്ഡി 720×1520 പിക്സല്‍സാണ്. 19:9 ആസ്പെക്ട് റേഷ്യോ ഉള്ള ഇത് സെന്‍സര്‍ മുകളില്‍ ഡ്യൂഡ്രോപ്പ് നോച്ച് മാതൃകയിലാണ്.
എന്നാല്‍ റെഡ്മി നോട്ട് 7ന്റെ ഡിസ്പ്ലേക്ക് 6.3 ഇഞ്ചാണ് വലിപ്പം. 1080×2340 പിക്സല്‍ ഫുള്‍ എച്ച്ഡി ഡിസ്പ്ലേയുടെ ആസ്പെക്ട് റേഷ്യോ 19.5:9 ആണ്. ഡോട്ട് നോച്ച് മാതൃകയില്‍ മുകളില്‍ തന്നെയാണ് ഇതിന്റെയും സെന്‍സര്‍.
പ്രൊസസര്‍, സ്റ്റോറേജ്
റിയല്‍മി 3യുടെ ശക്തി ഒക്ടാ-കോര്‍ 2.1 ഗിഗാഹെഡ്സ് മീഡിയാടെക് ഹെലിയോ പി70 പ്രൊസസറാണ്. ഇതിന് 3ജിബി/32ജിബി, 4ജിബി/64 ജിബി എന്നിങ്ങനെയാണ് റാം/സ്റ്റോറേജ് ഓപ്ഷനുകള്‍. മെമ്മറി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാം.
റെഡ്മി നോട്ട് 7ന്റേത് ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 660 പ്രൊസസറാണ്. 2.2 ഗിഗാഹെഡ്സാണ് അതിന്റെ ശേഷി. ഇതിനും രണ്ട് തരം റാം/സ്റ്റോറേജ് ഓപ്ഷനുകളാണുള്ളത്. 3ജിബി/32ജിബി, 4ജിബി/64 ജിബി എന്നിങ്ങനെയാണവ. മൈക്രോ മെമ്മറി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും.
കാമറകള്‍
റിയല്‍മി 3ക്ക് പിറകില്‍ രണ്ട് കാമറകളുണ്ട്. എഫ്/1.8 അപ്പര്‍ച്ചറോടു കൂടിയ 13 മെഗാപിക്സല്‍ പ്രധാന സെന്‍സറും എഫ്/2.2 അപ്പര്‍ച്ചറോടു കൂടിയ രണ്ട് മെഗാപിക്സല്‍ സെക്കന്ററി കാമറയും. ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സോടെ പ്രവര്‍ത്തിക്കുന്ന എല്‍ഇഡി ഫ്ളാഷ് ഇതിനുണ്ട്. 13 മെഗാപിക്സല്‍ ശേഷിയുള്ളതാണ് അതിന്റെ സെല്‍ഫി കാമറ.
എന്നാല്‍ റെഡ്മി നോട്ട് 7ന് 12 മെഗാപിക്സലിന്റെ പ്രധാന കാമറയും 2 മെഗാപിക്സലിന്റെ സെക്കന്ററി കാമറയുമാണ് പിറകിലുള്ളത്. എഫ്/2.0 അപ്പര്‍ച്ചറുള്ള 13 മെഗാപിക്സല്‍ ഫ്രണ്ട് കാമറയാണ് ഇതിന്റെ പ്രധാന ഹൈലൈറ്റ്. അതേസമയം റെഡ്മി നോട്ട് 7 പ്രോയ്ക്ക് 48 മെഗാപിക്സല്‍ പ്രധാന കാമറയും അഞ്ച് മെഗാപിക്സലുള്ള സെക്കന്ററി കാമറയുമുണ്ട്.
ബാറ്ററി
റിയല്‍മി 3ക്കാണ് ബാറ്ററി കപ്പാസിറ്റി കൂടുതല്‍. 4320 എംഎഎച്ച് ബാറ്ററിയുള്ള ഇതിനൊപ്പം 10 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജറുമുണ്ട്. റെഡ്മി നോട്ട് 7ന്റേത് 4000 എംഎഎച്ച് ബാറ്ററിയാണ്. ഇതും 10 വാട്ട് ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യുന്നതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
