സാംസംഗിന്റെ പ്രധാന സീരീസായ ഗാലക്സി എസ് 10 സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലുമെത്തി. കഴിഞ്ഞ മാസം ആഗോള വിപണിയില്‍ അവതരിപ്പിച്ച ഗാലക്സി എസ്10, ഗാലക്സി എസ്10 പ്ലസ്, ഗാലക്സി എസ്10ഇ എന്നീ മൂന്ന് ഫോണ്‍ പതിപ്പുകളാണ് ഇന്ത്യന്‍ വിപണിയിലെത്തിയത്.

ഏറ്റവും വിലകുറഞ്ഞ പതിപ്പായ ഗാലക്സി എസ് 10 ഇ സ്മാര്‍ട്ഫോണിന് 55,900 രൂപയാണ് വില. ആറ് ജിബി റാം 128 ജിബി സ്റ്റോറേജ് പതിപ്പിനാണിത്. അതേസമയം ഗാലക്സി എസ് 10 ന്റെ എട്ട് ജിബി/128 ജിബി പതിപ്പിന് വില തുടങ്ങുന്നത് 66,900 രൂപയിലാണ്. ഇതിന്റെ എട്ട് ജിബി/512 ജിബി സ്റ്റോറേജ് പതിപ്പിന് വില 84,900 രൂപയാണ്.
ഗാലക്സി എസ് 10 പ്ലസ് എട്ട് ജിബി/128ജിബി പതിപ്പിന് 73,900 രൂപയും എട്ട് ജിബി/512ജിബി പതിപ്പിന് 91,900 രൂപയും 12 ജിബി/ഒരു ടിബി സ്റ്റോറേജ് പതിപ്പിന് 1,17,900 രൂപയുമാണ് വില.

ഇന്‍ഫിനിറ്റി ഓ ഡൈനാമിക്/അമോലെഡ് ഡിസ്പ്ലേ, നൂതനമായ 8 നാനോമീറ്റര്‍ എക്സിനോസ് 9820 പ്രൊസസര്‍, ഏറ്റവും പുതിയ വണ്‍ യൂസര്‍ ഇന്റര്‍ഫേയ്സ് എന്നിവ ഈ ഫോണുകളുടെ പ്രധാന സവിശേഷതകളാണ്. മികച്ച കാമറകളാണ് ഈ ഫോണുകളുടെ മറ്റൊരു പ്രധാന സവിശേഷത. ഗാലക്സി എസ് 10 പ്ലസ് ഫോണുകളുടെ ബാറ്ററി 4100 എംഎഎച്ചാണ്. ഗാലക്സി എസ് 10ന്റേത് 3400 എംഎഎച്ചും ഗാലക്സി എസ് 10 ഇയുടേത് 3100 എംഎഎച്ചുമാണ്.
മാര്‍ച്ച് 8 വെള്ളിയാഴ്ച മുതല്‍ സാംസങ്.കോം/ഇന്‍ വെബ്സൈറ്റുകളിലും, ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ ഇന്ത്യ, പേടിഎം, ടാറ്റ ക്ലിക്ക് എന്നീ ഓണ്‍ലൈന്‍ വെബ്സൈറ്റുകളിലും തിരഞ്ഞെടുത്ത ഓഫ്ലൈന് കച്ചവടകേന്ദ്രങ്ങളിലും ഫോണുകള്‍ ലഭിക്കും. മാര്‍ച്ച് 31നു മുമ്പ് വാങ്ങുന്നവര്‍ക്ക് നിരവധി ഓഫറുകളും സാംസംഗ് മുന്നോട്ടുവച്ചിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
