ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ സിനിമയിൽ നിന്ന് മാത്രമല്ല ബിസിനസിൽ നിന്നും കാശുണ്ടാക്കുന്നയാളാണ്. ഷാരൂഖ് ഖാന്റെ ചില നിക്ഷേപ രഹസ്യങ്ങളും കാശ് ഇരട്ടിയാക്കുന്ന വിജയ മന്ത്രങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.
ബിസിനസിൽ നിന്ന് ലാഭം
ഒരു നടൻ എന്നതിലുപരി മികച്ച ഒരു ബിസിനസുകാരൻ കൂടിയാണ് ഷാരൂഖ് ഖാൻ. സിനിമയ്ക്കു പുറമേ, തന്റെ പണം സ്പോർട്സിലും വിദ്യാഭ്യാസ മേഖലയിലും ഇദ്ദേഹം നിക്ഷേപിച്ചിട്ടുണ്ട്.
ബിസിനസുകൾ
സിനിമ മേഖലയും അല്ലാതെയുമായി ഷാരൂഖ് ഖാൻ നിക്ഷേപം നടത്തിയിട്ടുള്ള പ്രധാന ബിസിനസുകൾ താഴെ പറയുന്നവയാണ്
- ഫിലിം പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കമ്പനിയായ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്
- പോസ്റ്റ് പ്രൊഡക്ഷൻ ആൻഡ് വിഷ്വൽ എഫക്റ്റ്സ് യൂണിറ്റായ വിഎഫ്എക്സ്
- കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
- കിഡ്സാനിയ
കടം വേണ്ട
സ്വന്തം സിനിമകൾ സ്വന്തമായി തന്നെ നിർമ്മിക്കുന്നയാളാണ് ഷാരൂഖ് ഖാൻ. മാത്രമല്ല കടം വാങ്ങലുകൾ പരമാവധി ഒഴിവാക്കുകയും ചെയ്യും. ഇത് തന്റെ വിജയമന്ത്രങ്ങളിൽ ഒന്നാണെന്ന് കരുതുന്നയാളാണ് ഷാരൂഖ്.
ഓഹരി നിക്ഷേപം വേണ്ട
ഓഹരി വിപണിയിൽ നിക്ഷേപം നടത്താൻ താത്പര്യമില്ലാത്ത വ്യക്തിയാണ് ഇദ്ദേഹം. റിസ്ക് എടുക്കാൻ താത്പര്യമില്ലാത്തതാകാം ഇതിന് കാരണം.
സ്വന്തം താത്പര്യങ്ങൾക്ക് പ്രാധാന്യം
സ്വന്തം താത്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്നതാണ് ഒരാളെ വിജയിയാക്കുന്നതെന്ന് ഷാരൂഖ് പറയുന്നു. കാരണം റെസ്റ്റോറന്റ് ബിസിനസ് നടത്തിയിരുന്നയാളാണ് ഷാരൂഖ് ഖാന്റെ പിതാവ്. ആ പാത പിന്തുടരാതെ സ്വന്തം താത്പര്യങ്ങൾക്ക് പ്രാധാന്യം നൽകിയതിനാൽ ഇപ്പോൾ പല ബിസിനസുകളും തന്നെ തേടിയെത്തുകയാണെന്നും ഷാരൂഖ് പറയുന്നു.
സിനിമാ ബിസിനസ്
സിനിമ വളരെ റിസ്കുള്ള ബിസിനിസ് മേഖലയാണ്. ഇവിടെ വിജയവും പരാജയവും ഭാഗ്യത്തിന് അനുസരിച്ചിരിക്കുമെന്നും ഷാരൂഖ് ഖാൻ പറയുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
