ബെര്‍ലിന്‍: 60 ദിവസം കിടന്നുറങ്ങിയാല്‍ കിട്ടുക 13 ലക്ഷം രൂപ. തട്ടിപ്പെന്നു കരുതി തള്ളിക്കളയാന്‍ വരട്ടെ; ഇത് ശരിക്കും ഉള്ളതാണ്. ബഹിരാകാശയാത്രയുമായി ബന്ധപ്പെട്ട ഗവേഷണത്തിന്റെ ഭാഗമായുള്ള പരീക്ഷണത്തിനു വേണ്ടിയാണ് 60 ദിവസം കിടക്കയില്‍ തന്നെ കഴിച്ചുകൂട്ടുന്നത്.
ഭാരമില്ലായ്മ ശരീരത്തെ എങ്ങനെ ബാധിക്കും?
ജെര്‍മന്‍ എയറോസ്പേസ് സെന്ററാണ് (ഡിഎല്‍ആര്‍) ഇത്തരമൊരു ഓഫര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ബഹിരാകാശ യാത്രികര്‍ അനുഭവിക്കുന്ന ഭാരമില്ലാത്ത അവസ്ഥ ശരീര ശോഷണത്തെ ഏതൊക്കെ രീതിയില്‍ ബാധിക്കും എന്ന് കണ്ടെത്തുന്നതിനു വേണ്ടിയാണ് പരീക്ഷണം. ബഹിരാകാശത്തോ ചന്ദ്രനിലോ ചൊവ്വയിലോ യാത്രികര്‍ക്ക് കൂടുതല്‍ കാലം കഴിച്ചുകൂട്ടണമെങ്കില്‍ ഈ പഠനം അരിവാര്യമാണെന്ന് ജര്‍മന്‍ എയറോസ്പേസ് സെന്റര്‍ പറയുന്നു. ഭാരമില്ലാത്ത അവസ്ഥയില്‍ ശരീരത്തിനുണ്ടാവുന്ന ശോഷണം കാരണം എല്ലുകള്‍ക്കും പേശികള്ക്കുമുണ്ടാവുന്ന ബലഹീനത തടയാന്‍ എന്താണു വഴിയെന്നു കണ്ടെത്തുക കൂടിയാണ് ഗവേഷണത്തിന്റെ ലക്ഷ്യം.
ഗവേഷണം നാസയുമായി സഹകരിച്ച്
ഇതിനായി യൂറോപ്യന്‍ സ്പേസ് ഏജന്‍സി, നാസ എന്നിവയുമായി സഹകരിച്ച് കൃത്രിമമായി ബഹിരാകാശത്തിന് സമാനമായ ചുറ്റുപാടുകള്‍ സൃഷ്ടിച്ചിരിക്കുകയാണ് ഡിഎല്‍ആര്‍. ഇവിടെ സ്ഥാപിച്ചിരിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഗ്രാവിറ്റി ബെഡ് റെസ്റ്റ് സ്റ്റഡി സെന്ററില്‍, കൃത്രിമമായി ഗുരുത്വാകര്‍ഷണം സൃഷ്ടിച്ച് എങ്ങനെ ഭാരമില്ലാത്ത അവസ്ഥയിലുണ്ടാവുന്ന ശരീര ശോഷണം തടയാമെന്നതിനെ കുറിച്ച് ഗവേഷണം നടത്തും. ജര്‍മനിയിലെ എന്വിഹാബ് എയറോസ്പേസ് മെഡിക്കല്‍ റിസേര്‍ച്ച് കേന്ദ്രത്തിലാണ് പരീക്ഷണം നടത്തുക. ഇതിനായി പ്രത്യേക സെന്‍ട്രിഫ്യൂജുകള്‍ ഒരുക്കിയിട്ടുണ്ട്.
12 സ്ത്രീകളും 12 പുരുഷന്മാരും
12 സ്ത്രീകളെയും 12 പൂരുഷന്മാരെയുമാണ് പരീക്ഷണത്തിനായി നിയോഗിക്കുക. ഇവരില്‍ മൂന്നില്‍ രണ്ടുഭാഗം ആളുകളെയും ഓരോ ദിവസവും മാറ്റിമാറ്റി പരീക്ഷണത്തിന് ഉപയോഗിക്കുകയാണ് ചെയ്യുക. പരീക്ഷണ കാലഘട്ടമായ 89 ദിവസങ്ങളില്‍ 60 ദിവസമാണ് ഇവര്‍ സെന്ട്രിഫ്യൂജിനകത്തെ കിടക്കയില്‍ കിടക്കേണ്ടിവരിക. ബാക്കിയുള്ള 29 ദിവസങ്ങള്‍ പരീക്ഷണത്തിനു മുമ്പുള്ള പ്രീ ടെസ്റ്റുകള്‍ക്കും പരീക്ഷണത്തിന് ശേഷം പൂര്‍വ സ്ഥിതിയിലേക്ക് മടങ്ങിയെത്തുന്നതിനുള്ള ചികില്‍സകള്‍ക്കും വേണ്ടിയാണ് ചെലവഴിക്കുക.
ഗവേഷകരുടെ നീണ്ട നിര
വരുംകാലങ്ങളില്‍ കൂടുതല്‍ ബഹിരാകാശ യാത്രകള്‍ നടത്തേണ്ടതായിട്ടുണ്ടെന്നും യാത്ര സുരക്ഷിതമാക്കുന്നതിനുള്ള ഫലപ്രദമായ പരീക്ഷണങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ഡിഎല്ആറിലെ ഗവേഷണത്തിന് നേതൃത്വം നല്കുന്ന ഹന്‍സ് ജോര്‍ഗ് ഡിറ്റിയൂസ് അഭിപ്രായപ്പെട്ടു. ബഹിരാകാശത്ത് വച്ച് ശരീരത്തിനുണ്ടാവുന്ന മാറ്റങ്ങളെ കുറിച്ച് പഠിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള ഗവേഷകരുടെ ഒരു നീണ്ട നിരതന്നെ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
89 ദിവസത്തിന് 13 ലക്ഷം രൂപ
89 ദിവസങ്ങള്‍ക്ക് 16500 യൂറോ ആണ് പരീക്ഷണത്തിന് വിധേയരാവുന്ന വളണ്ടിയര്‍മാര്‍ക്ക് ഡിഎല്‍ആര്‍ വിതരണം ചെയ്യുക. ഇത് 13 ലക്ഷം ഇന്ത്യന്‍ രൂപയോളം വരും. പരീക്ഷണങ്ങളെല്ലാം കിടപ്പില്‍ വച്ചുതന്നെയാണ് നടത്തുക. ഭക്ഷണം, വിശ്രമം, വിനോദം തുടങ്ങിയവയും കിടന്നുകൊണ്ടുതന്നെയായിരിക്കും. ഇവരുടെ ചലനം നിയന്ത്രണ വിധേയമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടുതല്‍ പരീക്ഷണങ്ങള്‍ നടക്കും
ഗുരുത്വാകര്‍ഷണം അനുഭവപ്പെടാത്ത സ്ഥലത്ത് ബഹിരാകാശ യാത്രികരുടെ ശരീര ദ്രവങ്ങളുടെ സ്ഥാനം തെറ്റുന്നത് മൂലമുണ്ടാവുന്ന പ്രശ്നങ്ങള്‍ കണ്ടെത്താന്‍ പരീക്ഷണത്തില്‍ പങ്കെടുക്കുന്ന ആളെ തലയുടെ ഭാഗത്തേക്ക് ആറു ഡിഗ്രി താഴേക്ക് ചരിച്ചാണ് കിടത്തുക. ഡിഎല്‍ആറില്‍ നടക്കുന്ന പരീക്ഷണങ്ങള്‍ക്കു ശേഷം ഇന്റര്‍നാഷനല്‍ സ്പേസ് സെന്ററില്‍ വച്ച് ഗവേഷണ ഫലങ്ങളെ കൂടുതല്‍ പഠന വിധേയമാക്കാനാണ് പരിപാടി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications