മുംബൈ: ഇന്ത്യന്‍ റോഡുകളിലെ താരമായ മാരുതി സ്വിഫ്റ്റിന് മറ്റൊരു അവാര്‍ഡ് കൂടി. ടൈംസ് ഓട്ടോ അവാര്‍ഡ്സില്‍ കാര്‍ ഓഫ് ദി ഇയറായാണ് മാരുതി സ്വിഫ്റ്റ് തെരഞ്ഞെടുക്കപ്പെട്ടത്. റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650ന് ബൈക്ക് ഓഫ് ദി ഇയര്‍ അവാര്‍ഡ് എയ്ഷര് മോട്ടോഴ്സും സ്വന്തമാക്കി.

ബിബിസി ടോപ്പ് ഗിയറുമായി ചേര്‍ന്ന് നടത്തിയ പതിനൊന്നാമത് ടൈംസ് ഓട്ടോ അവാര്‍ഡ്സില്‍ മാനുഫാക്ചറര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ടാറ്റ മോട്ടോഴ്സിനാണ് ലഭിച്ചത്. എക്സ്ട്രാ പ്രീമിയം ഹൈപ്പര്‍ കാര്‍ ഓഫ് ദി ഇയറായി ലംബോര്‍ഗിനി ഉറുസും ലക്ഷ്വറി എസ്യുവിയായി പോര്‍ഷെയും തെരഞ്ഞെടുക്കപ്പെട്ടു. യാത്രാ സുഖം, ഡ്രൈവ് ചെയ്യുന്നതിനലെ സുഖം, വില, വാഹനത്തിന്റെ ഫീച്ചറുകള്‍ തുടങ്ങി വിവിധ ഘടകങ്ങള്‍ പരിഗണിച്ച് 22 വിഭാഗങ്ങളിലായാണ് അവാര്‍ഡുകള്‍ നല്‍കിയത്.
വിറ്റു പോയ വാഹനങ്ങളുടെ എണ്ണം, വാഹന നിര്‍മാതാക്കള്‍ നേടിയെടുത്ത പണം എന്നിവയുടെ അടിസ്ഥാനത്തിലാണ് എപ്പോഴും ഏറ്റവും നല്ല വാഹനം ഏതാണെന്ന് തീരുമാനിക്കപ്പെടുന്നതെന്ന് ബിബിസി ടോപ്പ് ഗിയര്‍ ഇന്ത്യ എഡിറ്റര്‍ ഗിരീഷ് കര്‍ക്കര പറഞ്ഞു. ഓരോ കാറും മുന്നില്‍ കാണുന്ന വിപണിയും ലക്ഷ്യവുമുണ്ട്. അവ നേടിയെടുക്കാന്‍ ഓരോ വാഹന മോഡലിനും എത്രമാത്രം സാധിച്ചുവെന്നതിലാണ് കാര്യം. ഇക്കാര്യത്തില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ച വാഹനങ്ങളെയാണ് തങ്ങള്‍ അവാര്‍ഡുകള്‍ നല്കി അംഗീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ കാറ്റഗറിയില്‍ എതിരാളികളെ എത്രമാത്രം പിന്നിലാക്കാന്‍ സാധിച്ചുവെന്നതും അംഗീകാരത്തിനായി പരിഹണിക്കുന്നതിന് മാനദണ്ഡമായി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം ഇന്ത്യയില്‍ പുറത്തിറങ്ങിയ ഏറ്റവും മികച്ച കാറിനുള്ള പുരസ്കാരമായ ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയര്‍ 2019 പുരസ്കാരവും മാരുതി സുസുക്കി സ്വിഫ്റ്റ് സ്വന്തമാക്കിയിരുന്നു. പുത്തന്‍ ഹ്യുണ്ടായ് സാന്‍ട്രോ, മാരുതി എര്‍ട്ടിഗ, ഹോണ്ട അമേസ്, ടൊയോട്ട യാരിസ്, മഹീന്ദ്ര മരാസോ, മഹീന്ദ്ര ആള്‍ടൂറാസ്, ഹോണ്ട സിആര്‍വി എന്നീ കാറുകളോട് മത്സരിച്ചായിരുന്നു പുതിയ സ്വിഫ്റ്റ് മോഡല സ്വിഫ്റ്റ് ഒന്നാമതെത്തിയത്.
More From GoodReturns

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications