മലയാളികൾക്ക് സ്വർണാഭരണങ്ങളോടുള്ള പ്രിയം എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ സ്വർണം കൊണ്ട് ടോയ്ലറ്റും ടോയ്ലറ്റ് പേപ്പറും വരെയുണ്ടാക്കിയവരുണ്ട്. ലോകത്തിൽ സ്വർണം കൊണ്ട് ഉണ്ടാക്കിയിട്ടുള്ള വ്യത്യസ്തമായ വസ്തുക്കൾ എന്തൊക്കെയാണെന്ന് നോക്കാം.
ക്രിക്കറ്റ് ബോൾ
ആസ്ത്രേലിയയിലെ ഒരു ജൂവലറിയിൽ സ്വർണവും ഡയമണ്ടും ചേർത്ത് നിർമ്മിച്ചിരിക്കുന്ന ക്രിക്കറ്റ് ബോളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. 2704 ഡയമണ്ടുകളും 18 കാരറ്റ് സ്വർണം കൊണ്ടുള്ള സ്റ്റിച്ചുമാണ് ബോൾ നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ശ്രീലങ്കയിലാണ് ഈ ബോൾ നിർമ്മിച്ചത്.
ഐസ്ക്രീം
ന്യൂയോർക്കിലെ ഒരു 3 സ്റ്റാർ ഹോട്ടലിൽ സ്വർണം കൊണ്ടുള്ള ഐസ്ക്രീമും ലഭിക്കും. ഫ്രോസൺ ഹോട്ടി ചോക്ലേറ്റ് എന്നു പേരുള്ള ഈ ഐസ്ക്രീമിൽ മുകളിൽ 24 കാരറ്റ് സ്വർണമാണ് വിതറുന്നത്. 2007ലാണ് ഈ ഐസ്ക്രീം ആദ്യമായി തയ്യാറാകുന്നത്. ലോകത്തിലെ ഏറ്റവും വില കൂടിയ ഡെസേർട്ടിനുള്ള ഗിന്നസ് റെക്കോർഡും ആ വർഷം ലഭിച്ചു.
ഷർട്ട്
ഇന്ത്യൻ ബിസിനസുകാരനായ ദത്ത ഫ്യുഗ് സ്വർണം കൊണ്ടുള്ള ഷർട്ടാണ് നിർമ്മിച്ചത്. 2013 ജനുവരി 31ന് പൂനെയിൽ വച്ചാണ് ദത്ത ഈ ഷർട്ട് ധരിച്ചത്.
ടോയ്ലറ്റ്
2005 ഫെബ്രുവരി 24ന് ഹോങ് കോങ്ങിലാണ് സ്വർണം കൊണ്ടുള്ള ടോയ്ലറ്റ് പ്രദർശിപ്പിച്ചത്. ജനങ്ങൾക്ക് ഏറെ അത്ഭുതകരമായ ഒരു കാഴ്ച്ചയായിരുന്നു ഇത്.
ടോയ്ലറ്റ് പേപ്പർ
2014 മാർച്ച് 3ന് ജർമ്മനിയിലാണ് 24 കാരറ്റ് സ്വർണം കൊണ്ടുള്ള ടോയ്ലറ്റ് പേപ്പർ പ്രദർശിപ്പിച്ചത്. ഒരു റോളിന് 246 ഡോളറാണ് ഈ ആഡംബര ടോയ്ലെറ്റ് പേപ്പറിന്റെ വില.
ശവപ്പെട്ടി
ശവപ്പെട്ടിയും സ്വർണം കൊണ്ട് നിർമ്മിച്ചവരുണ്ട്. 400000 ലക്ഷം ഡോളറാണ് ഈ സ്വർണ ശവപ്പെട്ടിയുടെ വില. ഇറ്റലിയിലെ വെറോണയിൽ 2010ലാണ് ഈ ശവപ്പെട്ടി പ്രദർശിപ്പിച്ചത്.
ക്രിസ്മസ് ട്രീ
19 കിലോഗ്രാം സ്വർണ കമ്പികൾക്ക് കൊണ്ട് നിർമ്മിച്ചിരിക്കുന്ന ക്രിസ്മസ് ട്രീയാണ് ടോക്കിയോയിലെ ജിൻസ തനാക്കാ ജൂവലറി സ്റ്റോറിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.
ഫെറാറി കാർ
ഇംഗ്ലണ്ടിൽ സ്വർണം കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഫെറാറി കാറാണുള്ളത്. ലണ്ടനിലെ ചെൽസിയിലാണ് ഈ കാറുള്ളത്.
വീൽച്ചെയർ
ഹസ്ലർ മാഗസിന്റെ പബ്ലിഷർ ലാറി ഫ്ലിന്റിന് സ്വർണം കൊണ്ടുണ്ടാക്കിയ വീൽച്ചെയറാണുള്ളത്. അമേരിക്കയിലെ കാലിഫോർണിയയിൽ 2003 ഒക്ടോബർ ഏഴിനാണ് ലാറി ഈ വീൽച്ചെയർ സ്വന്തമാക്കിയത്.
ഫേഷ്യൽ
നെതർലൻഡിലെ ആംസ്റ്റർഡാമിൽ 24 കാരറ്റ് സ്വർണം കൊണ്ടുള്ള ഫേഷ്യൽ ലഭ്യമാണ്. 2008 മാർച്ച് 15 മുതലാണ് ഈ ഫേഷ്യൽ ലഭ്യമായി തുടങ്ങിയത്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications