അന്തരിച്ച മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനുമായിരുന്ന കെ.എം മാണിയ്ക്ക് റെക്കോർഡുകൾ നിരവധിയാണ്. എന്നാൽ ഇവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന് റെക്കോഡ്. അദ്ദേഹത്തിന്റെ ബജറ്റുകളിലെ ചില പ്രധാന ഏടുകൾ ഇവയാണ്.
റെക്കോർഡുകൾ ഇങ്ങനെ
കേരളാ രാഷ്ട്രീയത്തിലെ അതികായനായിരുന്ന കെ.എം മാണിയുടെ റെക്കോർഡുകൾ ഇതാ..
ഏറ്റവും കൂടുതല്‍ കാലം ധനവകുപ്പ് കൈകാര്യം ചെയ്ത വ്യക്തി
ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗം (51 വര്‍ഷം)
ഏറ്റവും കൂടുതല്‍ തവണ നിയമസഭാംഗം (13 തവണ)
ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി
ക്ഷേമപെൻഷനുകൾക്ക് തുടക്കം
ആദ്യമായി കർഷക പെൻഷൻ അനുവദിച്ചത് കെ.എം മാണിയുടെ 1980ലെ ബജറ്റിലാണ്. ഇതോടെയാണ് കേരളത്തിൽ ക്ഷേമ പെൻഷനുകൾക്ക് തുടക്കമായത്. വക്കീലൻമാർക്കും വക്കീൽ ഗുമസ്തൻമാർക്കും പെന്ഷന് അനുവദിച്ചതും കെ.എം മാണിയുടെ ബജറ്റിലാണ്.
കാരുണ്യ പദ്ധതി
2011ലെ കാരുണ്യ പദ്ധതി കെ.എം മാണിയുടെ കൈയൊപ്പ് പതിഞ്ഞ പദ്ധതിയാണ്. കേരളത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് ചില രോഗങ്ങള്‍ക്ക് സര്‍ജറി ഉള്‍പ്പെടെയുള്ള ചികിത്സക്ക് ധനസഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് കാരുണ്യ ബെനവലന്റ് ഫണ്ട്. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നടപ്പാക്കി വരുന്ന കാരുണ്യ, കാരുണ്യ പ്ലസ് എന്നീ പ്രതിവാര ഭാഗ്യക്കുറികളില്‍ നിന്നുള്ള വരുമാനമാണ് ഈ പദ്ധതിക്ക് വേണ്ടി നീക്കി വച്ചിരിക്കുന്നത്.
റവന്യു അദാലത്തുകൾക്ക് തുടക്കം
റവന്യുമന്ത്രി എന്ന നിലയിൽ അദ്ദേഹമാണ് കേരളത്തിലാദ്യമായി റവന്യൂ അദാലത്തുകൾക്ക് തുടക്കമിട്ടത്. സംസ്ഥാനത്ത് കുടിവെളളം, വൈദ്യുതി എന്നിവ എത്തിക്കാൻ തുടങ്ങി വച്ച പല പദ്ധതികളും മാണി ബജറ്റിൽ അവതരിപ്പിച്ചിരുന്നതാണ്.
മിച്ച ബജറ്റ്
1986-87ലെ ബജറ്റിലാണ് മാണി രാജ്യത്തെ ആദ്യ മിച്ച ബജറ്റ് അവതരിപ്പിച്ചത്. ഇത് അക്കാലത്ത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. 15 കോടിയുടെ മിച്ച ബജറ്റ് ആണ് അന്ന് അദ്ദേഗം അവതരിപ്പിച്ചത്.
അവസാന ബജറ്റ്
പതിമൂന്ന് ബജറ്റുകള്‍ അവതരിപ്പിച്ച മാണിയുടെ അവസാന ബജറ്റ് അവതരണം മലയാളികൾ മറക്കാനിടയില്ല. ബാർ കോഴ ആരോപണത്തിൽ പ്രതിപക്ഷം സഭയ്ക്കുള്ളിൽ തീർത്ത പ്രതിഷേധം മറികടന്നായിരുന്നു കെ.എം മാണിയുടെ അവസാനത്തെ ബജറ്റ് അവതരിപ്പിച്ചത്. കേരള നിയമസഭയുടെ ചരിത്രത്തില്‍ ബജറ്റ് വായിച്ചവതരിപ്പിക്കാതെ പാസാക്കേണ്ടി വന്നത് മാണിയുടെ അവസാനത്തെ ബജറ്റ് അവതരണ വേളയിലായിരുന്നു.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications