പുതിയ സാമ്പത്തിക വർഷം: തീർച്ചയായും അറിയണം നിങ്ങളെ ബാധിക്കുന്ന ഈ മാറ്റങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏപ്രിൽ ഒന്നിന് പുത്തൻ സാമ്പത്തിക സാമ്പത്തിക വർഷം ആരംഭിച്ചതോടെ നികുതിയിൽ വന്ന സുപ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് അറിയണ്ടേ? 2019 ലെ ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ച ആദായ നികുതിയുമായി ബന്ധപ്പെട്ട മാറ്റങ്ങളാണ് ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നത്.

വാടക വീട്

വാടക വീട്

ഒന്നിൽ കൂടുതൽ വീടുകളുള്ളയാൾ താമസിക്കുന്ന വീട് അല്ലാതെ മറ്റ് വീടുകൾ ഒഴിച്ചിട്ടിരിക്കുകയാണെങ്കിൽ അതിന് കിട്ടാവുന്ന വാടക കണക്കാക്കി നികുതി നൽകണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ ഇനി മുതൽ ആ വ്യവസ്ഥ ബാധകമല്ല.

നികുതി റിബേറ്റ്

നികുതി റിബേറ്റ്

അഞ്ച് ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ളവർക്ക് നികുതി നൽകേണ്ട ആവശ്യമില്ല. കൂടാതെ 12,500 രൂപയുടെ നികുതി റിബേറ്റ് ലഭിക്കും. നേരത്തെ 2500 രൂപയാണ് നികുതി റിബേറ്റ് ആയി ലഭിച്ചിരുന്നത്. എന്നാൽ അഞ്ച് ലക്ഷത്തിൽ കൂടുതൽ വരുമാനമുള്ളവർക്ക് രണ്ടര ലക്ഷം മുതലുള്ള വരുമാനത്തിന് നികുതി നൽകണം.

ജിഎസ്ടി

ജിഎസ്ടി

ഭവന നിർമ്മാണ മേഖലയിൽ 12 ശതമാനമായിരുന്നു ജിഎസ്ടി അഞ്ച് ശതമാനമായി കുറച്ചു. 45 ലക്ഷം രൂപയില്‍ താഴെ വിലവരുന്ന അഫോഡബ്ള്‍ ഹൗസ് വിഭാഗത്തില്‍ പെട്ട ചെറുവീടുകള്‍ക്ക് എട്ട് ശതമാനത്തില്‍ നിന്ന് ഒരു ശതമാനമായും ജിഎസ്ടി കുറച്ചിട്ടുണ്ട്.

സ്റ്റാൻഡേഡ് ഡിഡക്‌ഷൻ

സ്റ്റാൻഡേഡ് ഡിഡക്‌ഷൻ

സ്റ്റാൻഡേഡ് ഡിഡക്‌ഷൻ 50000 രൂപയായി ഉയർത്തി. നേരത്തെ 40,000 രൂപ ആയിരുന്നു സ്റ്റാൻഡേർഡ് ഡിഡക്ഷൻ.

മറ്റ് മാറ്റങ്ങൾ

മറ്റ് മാറ്റങ്ങൾ

  • സ്ഥിര നിക്ഷേപത്തിന്മേലുള്ള ടി.ഡി.എസ് പരിധി 10,000 രൂപയിൽ നിന്ന് 40,000 ആയി ഉയർന്നു
  • നികുതി റിട്ടേൺ സമർപ്പിക്കാൻ ആധാർ നമ്പർ നിർബന്ധമാക്കി

malayalam.goodreturns.in

English summary

From income tax to GST, seven changes from April 1

The income tax slab remains the same for the new financial year but with fresh rebates
Story first published: Tuesday, April 2, 2019, 6:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X