ദില്ലി: നമ്മുടെ ആഭരണങ്ങളും വിലപ്പെട്ട രേഖകളുമെല്ലാം ബാങ്ക് ലോക്കറുകളില്‍ സൂക്ഷിക്കുന്ന പതിവുണ്ട്. ലോക്കറുകളില്‍ ഇവ പൂര്‍ണ സുരക്ഷിതമാണെന്ന ധാരണയിലാണ് നാം ഇങ്ങനെ ചെയ്യുന്നത്.
കണ്ണടച്ച് വിശ്വസിക്കാമോ?
വീടുകളില്‍ സൂക്ഷിക്കുന്നതിനേക്കാള്‍ സുരക്ഷിതമാണ് ബാങ്ക് ലോക്കറുകളെന്ന് പ്രത്യേകം പറയേണ്ടതില്ല. എന്നാല്‍ ബാങ്ക് ലോക്കറുകളെ അങ്ങിനെ കണ്ണടച്ച് വിശ്വസിക്കാനാവുമോ? ഇല്ലെന്നാണ് ഉത്തരം.
കാരണം അടുത്തകാലത്തായി ഇന്ത്യയില്‍ ബാങ്ക് കൊള്ളയും മോഷണവും ക്രമാതീതമായി വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ബാങ്കുകള്‍ക്ക് നഷ്ടമായത് 235 കോടി
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ രാജ്യത്തെ ബാങ്കുകളില്‍ നിന്ന് 235 കോടി രൂപയുടെ ആഭരണങ്ങളും മറ്റും കൊള്ളചെയ്യപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നു മാത്രമല്ല, ഓരോ വര്‍ഷം കഴിയുന്തോറും ഇത്തരം സംഭവങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ചുവരുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
ബാങ്ക് ലോക്കര്‍ ഇന്‍ഷൂറന്‍സ്
ഇത്തരമൊരു സാഹചര്യത്തില്‍ ഏറ്റവും നല്ല വഴി, ബാങ്ക് ലോക്കറുകളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണവും മറ്റും ഇന്‍ഷൂര്‍ ചെയ്യുകയെന്നതാണ്. അതാവുമ്പോള്‍ ഒരു ടെന്‍ഷന്റെയും ആവശ്യമില്ല. എന്തൊക്കെ സംഭവിച്ചാലും തങ്ങളുടെ സമ്പാദ്യം സുരക്ഷിതമാണെന്ന കാര്യത്തില്‍ ധൈര്യമായിട്ടിരിക്കാം. ബാങ്ക് ലോക്കറുകള്‍ സൂക്ഷിച്ചിരിക്കുന്ന ആഭരണങ്ങള്‍, മറ്റ് അമൂല്യ വസ്തുക്കള്‍ എന്നിവയ്ക്കൊപ്പം വിലപിടിച്ച രേഖകളും സംരക്ഷണത്തിന്റെ പരിധിയില്‍ വരുമെന്നതാണ് ബാങ്ക് ലോക്കര്‍ ഇന്‍ഷൂറന്‍സ് പോളിസിയുടെ ഗുണം. ഇതിന്റെ നടപടിക്രമങ്ങളാവട്ടെ വളരെ ലളിതവുമാണ്.
നഷ്ടപ്പെട്ടാല്‍ ദുഖിക്കേണ്ട
അപകടങ്ങള്‍, കൊള്ളകള്‍, ജീവനക്കാരുടെ തട്ടിപ്പുകള്‍, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ കാരണം ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങള്ക്കുണ്ടാവുന്ന നഷ്ടം, തേയ്മാനം എന്നിവയ്ക്ക് പോളിസിയുടെ കവറേജ് ലഭിക്കും. ഇതോടൊപ്പം സൂക്ഷിച്ചിരിക്കുന്ന ഓഹരി സര്‍ട്ടിഫിക്കറ്റുകള്‍, ഡിപ്പോസിറ്റ് റസീറ്റുകള്‍, ടൈറ്റില്‍ ഡീഡുകള്‍, കൈയെഴുത്തു പ്രതികള്‍, പാസ്പോര്‍ട്ട്, ഇന്‍ഷൂറന്‍സ് പോളിസി രേഖകള്‍ തുടങ്ങിയവയെല്ലാം പോളിസിയില്‍ കവര്‍ ചെയ്യപ്പെടും.
കവറേജ് ലഭിക്കാത്തവ
എന്നാല്‍ ദുരൂഹ സാഹചര്യത്തില്‍ ലോക്കറുകളില്‍ നിന്ന് സാധനങ്ങള്‍ അപ്രത്യക്ഷമാവല്‍, അക്കൗണ്ടിംഗ് പഴിവ് കാരണമോ മറ്റോ സാധനങ്ങള്‍ നഷ്ടപ്പെടല്‍, സുരക്ഷിതമായ ബാങ്ക് ലോക്കറുകളിലല്ലാതെ സൂക്ഷിച്ചിരിക്കുന്ന അമൂല്യ വസ്തുക്കള്‍ എന്നിവയ്ക്ക് കവറേജ് ലഭിക്കില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
