ബെംഗളൂരു: ഫെയ്സ്ബുക്കും യൂട്യൂബും ട്വിറ്ററും ഇന്‍സ്റ്റഗ്രാമുമൊന്നുമില്ലെങ്കില്‍ ലോകത്ത് എന്താണ് നടക്കുന്നത് എന്നറിയാനാവില്ല എന്നാണ് ന്യൂജെന്‍ ധാരണ. എന്നാല്‍ ഇത് വെറും തെറ്റിദ്ധാരണ മാത്രമാണെന്ന് തെളിയിക്കുകയാണ് ഇത്തവണ സിവില്‍ സര്‍വീസില്‍ ഉന്നതവിജയം നേടിയ മിടുക്കന്മാര്. അവര്‍ക്കെല്ലാം പൊതുവായുള്ള പ്രത്യേകത ഇവരാരും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരല്ല എന്നുള്ളതാണ്- ചുരുങ്ങിയത് ഐഎഎസ്സിനു വേണ്ടി തയ്യാറെടുക്കുന്ന സമയത്തെങ്കിലും.
എഫ്ബി അക്കൗണ്ട് ഡീആക്ടിവേറ്റഡ്
ഫെയ്സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നേരത്തേ ഉണ്ടായിരുന്നവര്‍ പോലും അവ ഐഎഎസ് പഠനകാലത്ത് ഡിആക്ടിവേറ്റ് ചെയ്യുകയായിരുന്നുവത്രെ. വിവരങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലാണെന്ന ധാരണ തെറ്റാണെന്ന് ഇവര്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കില്‍ കാര്യങ്ങളെ കുറിച്ച് അപ്ഡേറ്റാവില്ല എന്നത് ശരിയല്ല. വിവരങ്ങളറിയാല് പരമ്പരാഗതവും അല്ലാത്തതുമായി നിരവധി മാര്‍ഗങ്ങളുണ്ട്.
സോഷ്യല്‍ മീഡിയ ടൈം വെയ്സ്റ്റ്
ഫെയ്സ്ബുക്കിലും മറ്റും കുത്തിയിരിക്കുന്നത് വെറുതെ സമയം കളയലാണെന്നാണ് ഐഎസ് ടോപ്പര്‍ ജെയ്പൂര്‍ സ്വദേശിയായ കനിഷക് കത്താരിയ പറയുന്നത്. ഈ തിരിച്ചറിവ് കാരണം ഫെയ്സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ താന്‍ ഒഴിവാക്കി. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നിലനിര്‍ത്തിയിരുന്നുവെങ്കിലും വളരെ അപൂര്‍വമായി മാത്രമേ അത് നോക്കാറുള്ളൂ. അതും അടുത്ത സുഹൃത്തുക്കളുമായി മാത്രമാണ് അതിലൂടെയുള്ള ബന്ധം- അദ്ദേഹം പറയുന്നു.
സോഷ്യല്‍ മീഡിയ ശ്രദ്ധ തിരിക്കും
പഠനത്തില്‍ നിന്ന് ശ്രദ്ധ തിരിക്കുന്ന പ്രധാന ശല്യങ്ങളിലൊന്നാണ് സോഷ്യല്‍ മീഡിയയെന്നാണ് ഇവരുടെ പക്ഷം. നാലാം റാങ്കുകാരനായ ശ്രേയസ് കുമാട്ട്, അഞ്ചാം റാങ്കുകാരി ശ്രുതി ജയന്ത് ദേശ്മുഖ്, പതിമൂന്നാമതെത്തിയ വര്ണീത് നേഗി എന്നിവരെല്ലാം ഇതേ അഭിപ്രായക്കാരാണ്. പഠനത്തില്‍ ശ്രദ്ധയൂന്നാന്‍ സാധിക്കണമെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ശ്രദ്ധ തിരിക്കണമെന്ന് ഇവര്‍ ഒറ്റക്കെട്ടായി പറയുന്നു.
സ്മാര്‍ട്ട് ഫോണ്‍ തന്നെ വേണ്ട
എന്നാല്‍ ഇക്കാര്യത്തില്‍ അല്പം കൂടി കടുത്ത നിലപാടാണ് കര്‍ണാടകയില്‍ നിന്ന് ഉയര്‍ന്ന സ്കോറുമായി ഐഎഎസ് കടമ്പ കടന്ന രാഹുല്‍ ശരണപ്പയുടേത്. സ്മാര്‍ട്ട് ഫോണ്‍ തന്നെ കുഴപ്പമാണെന്നാണ് ഈ ഹുബ്ലി സ്വദേശിയുടെ പക്ഷം. അതിനാല്‍ തല്ക്കാലം സ്മാര്‍ട്ട് ഫോണ്‍ വേണ്ടെന്നു വച്ചു. ഐഎഎസ് പരീക്ഷ കഴിഞ്ഞതിനു ശേഷമാണ് ഒരു സ്മാര്‍ട്ട് ഫോണ്‍ സ്വന്താക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉപയോഗിക്കാം; നിയന്ത്രണം വേണം
അതേസമയം, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ നല്ല നിയന്ത്രണം വേണമെന്ന് പറയുന്നവരും കൂട്ടത്തിലുണ്ട്. പത്താം റാങ്കോടെ ഐപിഎസ് നേടിയ തന്മയ് വശിഷ്ഠ് പറയുന്നത് പഠനത്തില്‍ ഫെയ്സ്ബുക്ക് ഏറെ ഉപകാരപ്പെട്ടുവെന്നാണ്. പക്ഷെ അത് ആളുകളുടെ പോസ്റ്റുകള്‍ നോക്കിയല്ല. വിവിധ പത്രങ്ങളുടെ ഫെയ്സ്ബുക്ക് പേജുകള്‍ കാര്യങ്ങളറിയാന്‍ ഉപകാരപ്രദമായെന്നും അദ്ദേഹം പറഞ്ഞു.
വാട്ട്സ്ആപ്പ് ഉപയോഗം പഠനത്തിന്
രണ്ടം റാങ്കുകാരന് അക്ഷത് ജെയിന് വാട്ട്സാപ്പ് ഉപയോഗിച്ചിരുന്നു. വെറുതെ ആളുകളുമായി ചാറ്റ് ചെയ്യാനും മറ്റുള്ളവര്‍ പോസ്റ്റ് ചെയ്യുന്ന തമാശകള്‍ കണ്ട് ചിരിക്കാനുമല്ല. പകരം വാട്ട്സ് ആപ്പിലെ ഐഎഎസ് സ്റ്റഡി ട്രൂപ്പുകളുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പഠിക്കാന്‍. വാട്ട്സ്ആപ്പിലെ ഇത്തരം സ്റ്റഡി ഗ്രൂപ്പുകള്‍ പഠനകാലത്ത് ഏറെ ഉപകാരപ്പെട്ടതായും അക്ഷത് പറയുന്നു.
പ്രധാന ആശ്രയം ഇന്റര്‍നെറ്റ്
അതേസമയം, സോഷ്യല്‍ മീഡിയ കുഴപ്പമാണെങ്കിലും ഇന്റര്‍നെറ്റാണ് പഠനത്തില്‍ തനിക്ക് ഏറെ സഹായം ചെയ്തതെന്ന് മൂന്നാം റാങ്കുകാരനായ ജുനൈദ് അഹ്മദ് പറയുന്നു. കാരണം ഇന്ന് എല്ലാം ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഏറ്റവും പുതിയ വിവരങ്ങള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ ഇന്റര്‍നെറ്റ് തന്നെ അഭികാമ്യം. നല്ല രീതിയില്‍ ഉപയോഗിക്കാന്‍ സാധിച്ചാല്‍ ഇന്റര്നെറ്റനേക്കാള് വരില്ല മറ്റൊന്നും എന്നാണ് ഈ ബിജിനോര്‍ സ്വദേശിയുടെ അഭിപ്രായം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
