ദില്ലി: ഇന്ത്യന്‍ ഫുഡ്ടെക് കമ്പനിയായ സ്വിഗ്ഗി ഭക്ഷണ പാര്‍സലുകള്‍ വിതരണം ചെയ്യുന്നത് ഹരിത രീതിയില്‍. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന പരിസ്ഥിതി മലിനീകരണം പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായി സൈക്കിളുകള്‍ ഉപയോഗിച്ചാണ് ഭക്ഷണത്തിനുള്ള ഓര്‍ഡറുകള്‍ സ്വിഗ്ഗിയുടെ ഡെലിവറി വിഭാഗം ഉപഭോക്താക്കളിലേക്കെത്തിക്കുന്നത്.
2017ലാണ് സൈക്കിളില്‍ പാര്‍സലുകള്‍ വിതരണം ചെയ്യുന്ന നടപടി സ്വിഗ്ഗി തുടങ്ങിയത്. കഴിഞ്ഞ മാര്‍ച്ചില്‍ മാത്രം 1.5 ദശലക്ഷം പാര്‍സലുകള്‍ സൈക്കിളുകളില്‍ വിതരണം ചെയ്തതായി കമ്പനി അറിയിച്ചു. താമസിയാതെ തന്നെ ഇലക്ട്രിക് സ്കൂട്ടറുകളിലേക്ക് തിരിയാനാണ് പദ്ധതി.

രാജ്യത്ത് സ്വിഗ്ഗിയുടെ 10000ത്തിലേറെ ഡെലിവറി പാര്‍ട്ണര്‍മാര്‍ സൈക്കിളുകളാണ് ഡെലിവറിക്കായി ഉപയോഗിക്കുന്നത്. അതില്‍ ഏറ്റവും കൂടുതല്‍ ബെംഗളൂരു, മുംബൈ നഗരങ്ങളിലാണ്. സൂറത്ത്, ബെല്‍ഗാം, ഗുവാഹത്തി തുടങ്ങിയ നഗരങ്ങളില്‍ 20 ശതമാനത്തിലേറെ ഡെലിവറികളും ഹരിത മാര്‍ഗം ഉപയോഗിച്ചാണ്.
പല നഗരങ്ങളിലും ബൈക്കുകളും സ്കൂട്ടറുകളും ഉപയോഗിച്ച് ഡെലിവറി ചെയ്യുന്നതിനേക്കാള്‍ വേഗത്തില്‍ സൈക്കിളില്‍ എത്താനാവുന്നുണ്ടെന്ന് സ്വിഗ്ഗിയുടെ മാര്‍ക്കറ്റില്‍ വൈസ് പ്രസിഡന്റ് ശ്രീവത്സ് ടി എസ് പറഞ്ഞു.
സ്വിഗ്ഗിയുടെ എതിരാളിയായ സൊമാറ്റോയും 2019 ഫെബ്രുവരി മുതല്‍ ഹരിത രീതിയില്‍ ഡെലിവറി ആരംഭിച്ചിട്ടുണ്ട്. 10 നഗരങ്ങളില്‍ പരീക്ഷണാര്‍ഥം ഇലക്ട്രിക് വാഹനങ്ങള്‍ സ്വിഗ്ഗി ഉപയോഗിച്ച്ു തുടങ്ങിയിട്ടുണ്ട്. ഡല്‍ഹി, ലക്നോ നഗരങ്ങളില്‍ ഇ-ഓട്ടോ റിക്ഷകളിലാണ് സ്വിഗ്ഗിയുടെ ഭക്ഷണ വിതരണം. ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നതോടെ ഡെലിവറി ചെലവ് 40 ശതമാനം കണ്ട് കുറയ്ക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ സ്വിഗ്ഗി.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
