ഇന്ത്യയിൽ ജോലി തേടുന്നവരുടെ ശ്രദ്ധയ്ക്ക്, മറ്റ് രാജ്യങ്ങളിൽ പോകാതെ തന്നെ കൈ നിറയെ കാശുണ്ടാക്കാൻ മികച്ച ശമ്പളവും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന കമ്പനികളാണ് താഴെ പറയുന്നവ. പ്രൊഫഷണൽ സോഷ്യൽ മീഡിയ നെറ്റ്വർക്കായ ലിങ്ക്ഡ്ഇൻ പുറത്തു വിട്ട ലിസ്റ്റാണിത്.
ഫ്ലിപ്കാർട്ട്
ആമസോൺ ജീവനക്കാരായിരുന്ന സച്ചൻ ബൻസാലും ബിന്നി ബൻസാലും ചേർന്ന് 2007ൽ ആരംഭിച്ച കമ്പനിയാണ് ഫ്ളിപ്കാർട്ട്. വളരെ വേഗം വളർന്ന കമ്പനി 2018ൽ യുഎസ് റീട്ടെയിൽ ഭീമന്മാരായ വാൾമാർട്ട് ഏറ്റെടുത്തു. ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായതോടെ ജീവനക്കാരുടെ എണ്ണം 10 ശതമാനം വർദ്ധിപ്പിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയിൽ ജോലി കിട്ടാൻ ഏറ്റവും മികച്ച കമ്പനിയാണ് ഫ്ലിപ്കാർട്ട്.
ആമസോൺ
2013ലാണ് ആമസോൺ ഇന്ത്യയിൽ പ്രവർത്തനമാരംഭിക്കുന്നത്. ലിങ്ക്ഡ്ഇന്നിന്റെ ലിസ്റ്റ് അനുസരിച്ച് ജോലി ലഭിക്കാൻ ഏറ്റവും മികച്ച കമ്പനികളിൽ രണ്ടാം സ്ഥാനത്താണ് ആമസോൺ.
ഓയോ
ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി ചെയിനായ ഓയോ റൂംസ് ജോലി ലഭിക്കാൻ ഏറ്റവും മികച്ച കമ്പനികളിലൊന്നാണ്. വളരെ പെട്ടെന്ന് വളർന്ന കമ്പനിയാണ് ഓയോ റൂംസ്.
പേടിഎം
300 മില്യൺ ഉപയോക്താക്കളും 7 മില്യൺ വ്യാപാരികളുമടങ്ങുന്ന പേടിഎമ്മിലും വൻ തൊഴിൽ സാധ്യതകളാണുള്ളത്. മാത്രമല്ല മികച്ച ശമ്പളം ലഭിക്കുന്ന ജോലിയാണ് പേടിഎമ്മിലേത്.
ഊബർ
ഓൺലൈൻ ടാക്സി സർവ്വീസ് രംഗത്തെ പ്രമുഖരായ ഊബറിലും ധാരാളം ആളുകൾക്ക് തൊഴിലവസരങ്ങളുണ്ട്. മികച്ച ശമ്പളം ലഭിക്കുന്ന ജോലിയാണ് ഊബറിലേത്. 2019ൽ ബാംഗ്ലൂരിലും ഹൈദരാബാദിലും എൻജിനീയറിങ് ടീമുകളുടെ എണ്ണം ഇരട്ടിയാക്കുമെന്ന് ഉബർ ഇന്ത്യയുടെ അധികൃതർ വ്യക്തമാക്കിയിരുന്നു. 2013ലാണ് ഊബർ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചത്.
സ്വിഗ്ഗി
രാജ്യത്തെ ഏറ്റവും വലിയ ഫുഡ് ഓർഡറിംഗ്, ഡെലിവറി സർവ്വീസ് കമ്പനിയാണ് സ്വിഗ്ഗി. സൊമാറ്റോ, ഊബർ ഈറ്റ്സ് എന്നിവയാണ് സ്വിഗ്ഗിയുടെ പ്രധാന എതിരാളികൾ. 2014ൽ പ്രവർത്തനം ആരംഭിച്ച കമ്പനി അഞ്ചു വർഷത്തിനുള്ളിൽ ഫുഡ് ഓർഡറിംഗ് രംഗത്തെ പ്രധാനികളായി മാറി.
ടാറ്റാ കൺസൾട്ടൻസി സർവ്വീസസ്
ടാറ്റാ കൺസൾട്ടൻസി സർവ്വീസസ് (ടി.സി.എസ്) ഏഷ്യയിലെ ഏറ്റവും വലിയ ഐ.ടി കമ്പനിയാണ്. 100,000 ലേറെ ജോലിക്കാർ 47 രാജ്യങ്ങളിൽ സാന്നിധ്യമറിയിക്കുന്ന ടി.സി.എസിന് ലോകത്തുടനീളം 142ൽ ഏറെ ശാഖകൾ ഉണ്ട്.
സൊമാറ്റോ
2008ലാണ് ഗുഡ്ഗാവ് ആസ്ഥാനമായുള്ള ഓൺലൈൻ ഫുഡ് സർവ്വീസ് കമ്പനിയായ സോമോട്ടോ ആരംഭിച്ചത്. ഇപ്പോൾ 24 രാജ്യങ്ങളിൽ 55 മില്യൺ ഉപഭോക്താക്കളാണ് സൊമാറ്റോയ്ക്കുള്ളത്. 5,000ൽ അധികം ജോലിക്കാർക്കാരാണ് ഇപ്പോൾ സൊമാറ്റോയ്ക്ക് കീഴിലുള്ളത്.
ആൽഫബെറ്റ്
ഇന്റർനെറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന ആൽഫബെറ്റാണ് പട്ടികയിൽ ഒൻപതാം സ്ഥാനത്തുള്ളത്. ബാംഗ്ലൂർ, ഗുർഗാവ്, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലാണ് കമ്പനി പ്രവർത്തിക്കുന്നത്. ഗൂഗിളിന്റെയും വീഡിയോ ഷെയറിംഗ് സൈറ്റായ യുട്യൂബിന്റെയും പേരന്റ് കമ്പനിയാണ് ആൽഫബെറ്റ്. ഓൺലൈൻ പരസ്യങ്ങളുമായി ബന്ധപ്പെട്ട ജോലിയാണ് ആൽഫബെറ്റിന് കീഴിൽ ലഭിക്കുക.
റിലയൻസ് ഇൻഡസ്ട്രീസ്
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എണ്ണ, ഊർജ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ്. ഹൈഡ്രോകാർബൺ പര്യവേക്ഷണം, ഉത്പാദനം, പെട്രോളിയം റിഫൈനിങ്, മാർക്കറ്റിങ്, പെട്രോകെമിക്കൽസ്, റീട്ടെയിൽ, ടെലികമ്യൂണിക്കേഷൻ എന്നീ മേഖലകളിലും റിലയൻസ് ഇൻഡസ്ട്രീസ് ജോലി വാഗ്ദാനം ചെയ്യുന്നുണ്ട്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications