ദില്ലി: നിങ്ങള്‍ ജിയോ ഫോണ്‍ ഉപയോക്താക്കളാണെങ്കില്‍ വിസ്മയകരമായ പ്രീപ്ലെയ്ഡ് ഓഫറാണ് നിങ്ങളെ കാത്തിരിക്കുന്നത്. 49 രൂപയ്ക്ക് 28 ദിവസം വരെയും 594 രൂപയ്ക്ക് 168 ദിവസം വരെയും വാലിഡിറ്റിയുള്ള വൈവിധ്യവും ഉപഭോക്താക്കളുടെ വിവിധ ആവശ്യങ്ങള്‍ കണ്ടറിഞ്ഞുമുള്ള പ്രീപെയ്ഡ് പ്ലാനുകളാണ് ജിയോ ഫോണിനായി റിലയന്‍സ് ഒരുക്കിയിരിക്കുന്നത്.
49 രൂപ പ്ലാന്‍
ജിയോ ഫോണിനു വേണ്ടി തയ്യാറാക്കിയ അഞ്ച് പ്ലാനുകളില്‍ ഏറ്റവും കുറഞ്ഞ പ്ലാനാണ് 49 രൂപയുടേത്. 28 ദിവസമാണ് ഇതിന്റെ കാലാവധി. പരിധിയില്ലാത്ത ടോക്ക്ടൈമാണ് ഇതിന്റെ സവിശേഷത. ഫോണ്‍ വിളിക്കാന്‍ മാത്രമാണ് കണക്ഷന് ഉപയോഗിക്കുന്നതെങ്കില്‍ ഇതിനേക്കാള്‍ നല്ല ഓഫര്‍ വേറെ കിട്ടാനില്ല. ഇതിനോടൊപ്പം 50 എസ്എംഎസ്, ജിയോ ആപ്പുകളുടെ സൗജന്യ സേവനം, ഒരു ജിബി ഡാറ്റ എന്നിവയും ഇതില്‍ ലഭിക്കും. കൂടുതല്‍ ഡാറ്റ വേണ്ടവര്‍ക്ക് 51 രൂപയ്ക്ക് 3 ജിബിയും 101 രൂപയ്ക്ക് 6 ജിബിയും ഡാറ്റ സ്വന്തമാക്കാം.
99 രൂപ പ്ലാന്‍
99 രൂപയുടെ പ്ലാനിനും കാലാവധി 28 ദിവസം തന്നെ. പരിധിയില്ലാത്ത ടോക്ക്ടൈമിനൊപ്പം 14 ജിബി ഡാറ്റയും ലഭിക്കും എന്നതാണ് ഇതിന്റെ സവിശേഷത. ഒരു ദിവസം അര ജിബി ഹൈസ്പീഡ് ഡാറ്റയെന്ന പരിധിയുമുണ്ട്. അതു കഴിഞ്ഞാല്‍ ചെറിയ വേഗതയില്‍ നെറ്റ് ലഭിക്കും. കൂടാതെ 300 എസ്എംഎസ്സും സൗജന്യമായി ജിയോ ആപ്പുകളും.
153 രൂപ പ്ലാന്‍
പരിധിയില്ലാതെ ഫോണ്‍ ചെയ്യാനും അതോടൊപ്പം സമാന്യം നല്ല രീതിയില്‍ ബ്രൗസ് ചെയ്യാനും അവസരം നല്‍കുന്നതാണ് ഈ മീഡിയം പ്ലാന്‍. ഈ പ്ലാനിന്റെയും കാലാവധി 28 ദിവസം തന്നെ. ഒരു ദിവസം 1.5 ജിബി ഫോര്‍ജി ഡാറ്റയാണ് ഉപഭോക്താവിന് ലഭിക്കുന്നത്. അതായത് 28 ദിവസത്തേക്ക് ആകെ 42 ജിബി അതിവേഗ ഡാറ്റ. പുറമെ 100 എസ്എംഎസ്സുകളും ജിയോ ആപ്പുകളും സൗജന്യം.
297 രൂപ പ്ലാന്‍
പരിധിയില്ലാത്ത ടോക്ക് ടൈമിനൊപ്പം കൂടുതല്‍ കാലത്തേക്ക് മോശമല്ലാതെ ഡാറ്റ ഉപയോഗത്തിന് അവസരമൊരുക്കുന്നതാണ് 297 രൂപ പ്ലാന്‍. 84 ദിവസമാണ് ഇതിന്റെ വാലിഡിറ്റി കാലാവധി. ഒരു ദിവസം അര ജിബി വച്ച് ആകെ 42 ജിബി അതിവേഗ ഇന്റര്‍നെറ്റ് ഡാറ്റയാണ് ഈ പ്ലാനില്‍ ജിയോ ഫോണ്‍ ഉപയോക്തക്കള്‍ക്ക് നല്‍കുന്നത്. കൂടാതെ 300 എസ്എംഎസ്സും സൗജന്യമായി ജിയോ ആപ്പുകളും.
594 രൂപ പ്ലാന്‍
ദീര്‍ഘ കാലത്തെ ഉപയോഗത്തിന് അനുയോജ്യമായ പ്ലാനാണിത്. 268 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. പരിധിയില്ലാത്ത കോള്‍ ഓഫറിനൊപ്പം ദിവസം 0.5 ജിബി എന്ന തോതില്‍ 84 ജിബി ഹൈസ്പീഡ് ഇന്റര്‍നെറ്റ് ഡാറ്റയും ലഭിക്കും. ഡാറ്റ പരിധി കഴിഞ്ഞാല്‍ 64 കെബിപിഎസ് വേഗതയില്‍ നെറ്റ് ലഭ്യത തുടരും. കൂടാതെ 300 എസ്എംഎസ്സും സൗജന്യമായി ജിയോ ആപ്പുകളും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
