ദില്ലി: രാജ്യത്തെ ഓട്ടോമൊബൈല്‍ വ്യവസായ രംഗത്തെ പ്രതിസന്ധി മുന്‍നിര വാഹനനിര്‍മാതാക്കളായ മാരുതി സുസുക്കിയെയും സാരമായി ബാധിച്ചതായി റിപ്പോര്‍ട്ട്. തുടര്‍ച്ചയായ മൂന്നു മാസങ്ങളില്‍ വിവിധ മോഡല്‍ കാറുകളുടെ ഉല്‍പ്പാദനം 10 ശതമാനത്തിലേറെ കുറച്ചതായി കമ്പനി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
മാരുതിയുടെ ജനപ്രിയ മോഡലുകളായആള്ട്ടോ, സ്വിഫ്റ്റ്, ഡിസയര്‍ തുടങ്ങിയവയുടെ ഉല്‍പ്പാദനത്തിലും വന്‍ കുറവുണ്ടായി. 2018 ഏപ്രിലില്‍ 1,61,370 യൂനിറ്റുകള്‍ ഉല്‍പ്പാദിപ്പിച്ച സ്ഥാനത്ത് കഴിഞ്ഞ ഏപ്രിലില്‍ 1,44,702 യൂനിറ്റുകള്‍ മാത്രമാണ് നിര്‍മിച്ചത്. വാനുകളുടെ നിര്‍മാണം 25.8 ശതമാനമാണ് കുറഞ്ഞത്.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും അതുമൂലം ബാങ്കുകളില്‍ പണത്തിന്റെ അലഭ്യതയും കാരണം യാത്രാ വാഹനങ്ങള്‍ക്കുള്ള ഡിമാന്റ് കുറഞ്ഞതാണ് പ്രതിസന്ധിക്കു കാരണം. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ വാഹനങ്ങള്‍ വിറ്റുപോവാതെ കെട്ടിക്കിടന്നതു കാരണം കമ്പനികള്‍ക്ക് 42 ബില്യന്‍ ഡോളറിന്റെ നഷ്ടമുണ്ടായതായാണ് കണക്കാക്കപ്പെടുന്നത്. പ്രതിസന്ധി പെട്ടെന്ന് അവസാനിക്കാന്‍ പോകുന്നില്ലെന്ന കണക്കുകൂട്ടലിലാണ് ഈ രംഗത്തെ വിദഗ്ധര്‍.
2017 ഡിസംബറില്‍ റെക്കോര്‍ഡ് ഉയരത്തിലെത്തിയ ഓട്ടോമൊബൈല്‍ വില്‍പ്പന ഇന്ന് 30 ശതമാനം കണ്ട് കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷത്തെ ഇക്വിറ്റി മാര്‍ക്കറ്റില്‍ 19 മേഖലാതല സൂചികകളെടുത്തു പരിശോധിച്ചാല്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചതും ഓട്ടോമൊബൈല്‍ സെക്ടറാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം വരെ ലോകത്തെ ഏറ്റവും വേഗതയില്‍ വളരുന്ന ഓട്ടോമൊബൈല്‍ മാര്‍ക്കറ്റാണ് ഇന്ത്യയിലേത്.
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിനു പുറമെ, ഹീറോ മോട്ടോകോര്‍പ് ലിമിറ്റഡ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡ് എന്നീ മുന്‍നിര വാഹന നിര്‍മാതാക്കളെയും തിരിച്ചടി സാരമായി ബാധിച്ചിട്ടുണ്ട്. ഓഹരി സൂചികയില്‍ 20 ശതമാനത്തോളം തകര്‍ച്ചയാണ് ഈ കമ്പനികള്‍ക്ക് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications