ദില്ലി: രാജ്യത്ത് എടിഎം കാര്‍ഡുകള്‍ എന്നു വിളിക്കപ്പെടുന്ന ഡെബിറ്റ് കാര്‍ഡുകളുടെ എണ്ണം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഇരട്ടിയായി വര്‍ധിച്ചപ്പോള്‍ അവ ഉപയോഗിക്കുന്നതിനുള്ള എടിഎമ്മുകള്‍ കൂടിയത് വെറും 20 ശതമാനം.
എടിഎം കാര്‍ഡുകള്‍ 94 കോടി
2014 ഓഗസ്റ്റില്‍ രാജ്യത്തെ എടിഎം കാര്‍ഡുകളുടെ എണ്ണം 42 കോടിയായിരുന്നു. എന്നാല്‍ 2019 ഫെബ്രുവരി ആകുമ്പോഴേക്ക് അത് 94 കോടിയായി ഉയര്‍ന്നു. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടനെ നടപ്പിലാക്കിയ ജന്‍ധന്‍ യോജന പ്രകാരം ലക്ഷക്കണക്കിനാളുകള്‍ പുതുതായി ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയതാണ് ഡെബിറ്റ് കാര്‍ഡുകളുടെ എണ്ണത്തില്‍ ഇത്രവലിയ വര്‍ധനവുണ്ടായത്.
എടിഎമ്മുകള്‍ 2.02 ലക്ഷം
എന്നാല്‍ ഈ കാലയളവില്‍ 20 ശതമാനം വര്‍ധന മാത്രമാണ് എടിഎമ്മുകളുടെ എണ്ണത്തിലുണ്ടായത്. 2014ല്‍ 1.70 ലക്ഷം എടിഎമ്മുകളായിരുന്നു രാജ്യത്തുണ്ടായിരുന്നതെങ്കില്‍ അഞ്ചു വര്‍ഷം കഴിയുമ്പോള്‍ 2.02 ലക്ഷത്തില്‍ എത്തിനില്‍ക്കുകയാണ് അവയുടെ എണ്ണം. ബാങ്കുകളും എടിഎം കമ്പനികളും കാഷ് ലോജിസ്റ്റിക്സ് കമ്പനികളും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കമാണ് ഇതിന് കാരണമായി പറയപ്പെടുന്നത്. എടിഎം നടത്തിപ്പുമായി ബന്ധപ്പെട്ട ഈ മൂന്ന് സ്ഥാപനങ്ങള്‍ക്കിടയില്‍ അതിനുള്ള ചെലവ് പങ്കിടുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം.
ആര്‍ബിഐയുടെ സുരക്ഷാ മാനദണ്ഡങ്ങള്‍
ആര്‍ബിഐ ഈയിടെ പുറത്തിറക്കിയ സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് എടിഎമ്മുകള്‍ നവീകരിക്കുന്നതിനുള്ള ചെലവ് ആരു വഹിക്കും എന്നതാണ് നിലവിലെ പ്രശ്നം. ഇതുകാരണം ഒരു വര്‍ഷം മുമ്പ് എടിഎമ്മുകളുടെ എണ്ണം 2.06 ലക്ഷമായിരുന്നത് ഇപ്പോള്‍ 2.02 ലക്ഷമായി കുറഞ്ഞു. രാജ്യത്തെ പണത്തിന്റെ ഒഴുക്ക് 21.36 ലക്ഷം കോടിയായി കുത്തനെ ഉയര്‍ന്നപ്പോഴാണ് എടിഎമ്മുകളുടെ എണ്ണത്തില്‍ കുറവുണ്ടായിരിക്കുന്നത്.
എടിഎം വാനുകളില്‍ സുരക്ഷ വേണം
കഴിഞ്ഞ വര്‍ഷമാണ് എടിഎമ്മുകളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ നിര്‍ദ്ദേശങ്ങളുമായി ആര്‍ബിഐ രംഗത്തെത്തിയത്. എടിഎമ്മുകളിലേക്ക് ബാങ്കുകളില്‍ നിന്ന് പണവുമായി പോവുന്ന വാനുകളില്‍ ജിപിഎസ്സും സായുധ സുരക്ഷാ ഉദ്യോഗസ്ഥനും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വേണമെന്നതായിരുന്നു അവയിലൊന്ന്. അതോടൊപ്പം ഒരു വാനില്‍ കൊണ്ടുപോകാവുന്ന തുകയ്ക്ക് പരിധി നിശ്ചയിക്കുകയും ചെയ്തു.
2021ഓടെ എടിഎമ്മുകള്‍ നവീകരിക്കണം
എടിഎമ്മുകളില്‍ പണം ലോഡ് ചെയ്യുന്നവര്‍ അതില്‍ തിരിമറികള്‍ നടത്താനുള്ള സാധ്യത ഇല്ലാതാക്കുന്നതിനായി കറന്‍സികള്‍ മെറ്റല്‍ കണ്ടെയിനറുകളിലാക്കി നല്കി കണ്ടയിനര്‍ അപ്പാടെ മാറ്റിവയ്ക്കുന്ന രീതി നടപ്പിലാക്കണമെന്നായിരുന്നു ആര്‍ബിഐയുടെ മറ്റൊരു നിര്‍ദ്ദേശം. ബാങ്കുകള്‍ ഓരോ വര്‍ഷവും മൂന്നിലൊന്ന് എടിഎമ്മുകള്‍ ഇതിനനുസരിച്ച് അപ്ഗ്രേഡ് ചെയ്യുകയും 2021ഓടെ എല്ലാ എടിഎമ്മുകളും നവീകരിക്കണമെന്നുമാണ് ആര്‍ബിഐ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
