ബോളിവുഡ് നടി ദീപിക പദുക്കോണും ബിസിനസ് രംഗത്തേയ്ക്ക് ചുവടു വയ്ക്കുന്നു. ഡ്രം ഫുഡ്സ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിലാണ് ദീപിക നിക്ഷേപം നടത്തിയിരിക്കുന്നത്. ഫ്ലേവേർഡ് തൈര് വിൽക്കുന്ന എപ്പിഗാമിയ ബ്രാൻഡ് ആണിത്. ദീപിക പദുക്കോൺ നിക്ഷേപം നടത്തിയതോടെ ഇനി ഉത്പന്നത്തിന്റെ മാർക്കറ്റ് വാല്യൂ ഉയരുമെന്ന് ഡ്രം ഫുഡ്സ് സഹസ്ഥാപകൻ രോഹൻ മിർച്ചന്ദാനി വ്യക്തമാക്കി.
ദീപിക പദുക്കോണിന്റെ മറ്റ് ബിസിനസുകൾ എന്തൊക്കെയെന്നും. ബോളിവുഡിലെ ബിസിനസിൽ കൈ വച്ചിട്ടുള്ള മറ്റ് നടിമാർ ആരൊക്കെയെന്നും പരിശോധിക്കാം.
ദീപിക പദുക്കോണിന്റെ ബ്രാൻഡ് മൂല്യം
വിരാട് കോഹ്ലിക്ക് ശേഷം ഇന്ത്യയിലെ ഏറ്റവും വിലമതിക്കുന്ന രണ്ടാമത്തെ സെലിബ്രിറ്റ് ബ്രാൻഡ് വാല്യൂ ഉള്ള താരം ദീപിക പദുക്കോണാണ്. 2018 ലെ കണക്കനുസരിച്ച് 20 ബ്രാൻഡുകളുടെ പരസ്യങ്ങളിൽ പദുക്കോൺ ഭാഗമായി. 102.5 മില്ല്യൺ ഡോളറാണ് ഇവരുടെ ബ്രാൻഡ് മൂല്യം.
കരീഷ്മ കപൂർ
നിക്ഷേപങ്ങളുടെ കാര്യത്തിൽ നായകന്മാരെ വച്ച് നോക്കുമ്പോൾ അൽപ്പം പിന്നിലാണ് നായികമാർ. എന്നിരുന്നാലും കരീഷ്മ കപൂർ നേരത്തേ തന്നെ ബിസിനസിലേയ്ക്ക് കടന്നിരുന്നു. ഇ-കൊമേഴ്സ് സ്റ്റാർട്ടപ്പായ Babyoye.com ന്റെ 26 ശതമാനം ഓഹരികൾ കരീഷ്മയ്ക്ക് സ്വന്തമാണ്. ശിശുക്കളുടെയും അമ്മമാരുടെയും പരിചരണത്തിനുള്ള ഉത്പന്നങ്ങൾ വിൽക്കുന്ന ഓൺലൈൻ സൈറ്റാണിത്.
ശിൽപ്പ ഷെട്ടി
ഭർത്താവ് ബിസിനസുകാരനായതുകൊണ്ട് തന്നെ ശിൽപ്പ ഷെട്ടിയും ബിസിനസിൽ ഒരു കൈ നോക്കാൻ മറന്നില്ല. ബിസിനസുകാരനായ രാജ് കുന്ദ്രയുമൊത്ത് ശിൽപ ഐപിഎൽ ക്രിക്കറ്റ് ടീമായ രാജസ്ഥാൻ റോയൽസിന്റെ ഓഹരികൾ വാങ്ങിയിരുന്നു. കൂടാതെ മുംബൈയിലെ ഐഒഎസ്ഐഎസ് സ്പാ ശൃംഖലയുടെ സ്പോൺസറായും ശിൽപ്പ പ്രവർത്തിക്കുന്നുണ്ട്. ഇ-കൊമേഴ്സ് റിയൽ എസ്റ്റേറ്റ് പോർട്ടലായ grouphomebuyers.comലും ശിൽപ്പ ഷെട്ടി നിക്ഷേപം നടത്തിയിട്ടുണ്ട്.
ട്വിങ്കിൾ ഖന്ന
ബോളിവുഡ് നടൻ രാജേഷ് ഖന്നയുടെയും അമ്മ ഡിംപിൾ കപാഡിയയുടെയും മകളായ ട്വിങ്കിൾ ഖന്ന സിനിമയിൽ നിന്ന് വ്യത്യസ്തമായി വേറിട്ട വഴിയാണ് സ്വീകരിത്തത്. പ്രശസ്തരായ എഴുത്തുകാരിയും കോളമിസ്റ്റുമെന്നതിനുപരി മികച്ച് ഒരു സംരംഭക കൂടിയാണ് ട്വിങ്കിൾ ഖന്ന. ദ വൈറ്റ് വിൻഡോ എന്ന ഇന്റീരിയർ ഡിസൈനിംഗ് കമ്പനിയുടെ സഹ സ്ഥാപക കൂടിയാണ് ട്വിങ്കിൾ. കൂടാതെ നിർമ്മാണക്കമ്പനിയായ മിസ്സിസ് ഫണ്ണിബോൺസ് പ്രൊഡക്ഷനും ഇവരുടേതാണ്.
സുസ്മിത സെൻ
2006ൽ സെൻസാസിയോൺ എന്ന കമ്പനി സുസ്മിതാ സെൻ ആരംഭിക്കുന്നത്. ബോളിവുഡ് നടിമാരിലെ ആദ്യ സംരംഭകയായാണ് സുസ്മിത സെൻ അറിയപ്പെടുന്നത്. കൂടാതെ പ്രൊഡക്ഷൻ കമ്പനിയും ഇവരുടെ പേരിലുണ്ട്.
ലാറ ദത്ത
സംരംഭക രംഗത്ത് വ്യത്യസ്ത മേഖലകൾ പരീക്ഷിച്ച നടിയാണ് ലാറ ദത്ത. സ്വന്തമായി പ്രൊഡക്ഷൻ കമ്പനിയുള്ള ലാറ ദത്ത ഡിസൈനർ സാരി ബിസിനസ് രംഗത്തും കൈവച്ചിട്ടുണ്ട്. കൂടാതെ ഗൾണിയായിരുന്നപ്പോൾ സ്വന്തം യോഗാ ദിനചര്യകൾ വീഡിയോയാക്കി ഫിറ്റ്നസ് ഡിവിഡി കളക്ഷനും പുറത്തിറക്കിയിരുന്നു. ഇത് നായികമാരുടെ ബിസിനസ് മേഖലയിലെ വ്യത്യസ്തമായ ഒരു പരീക്ഷണമായിരുന്നു.
അനുഷ്ക ശർമ്മ
ക്ലീൻ സ്ളേറ്റ് ഫിലിംസ്' എന്ന സ്വന്തം നിർമ്മാണ കമ്പനിയാണ് അനുഷ്ക ശർമ്മയുടെ പ്രധാന സംരംഭം. കൂടാതെ വസ്ത്ര ഡിസൈനിംഗ് മേഖലയിലും ഇവർ കൈവച്ചിട്ടുണ്ട്. എൻജിയോകളിലും പെൺകുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക പദ്ധതികളിലും ഇവർ പ്രവർത്തിക്കാറുണ്ട്.
സോനം കപൂർ
ഫാഷൻ ട്രെൻഡുകളുടെയും വസ്ത്രധാരണത്തിന്റെയും കാര്യത്തിൽ ഏറെ പ്രശസ്തയാണ് സോനം കപൂർ. അതുകൊണ്ട് തന്നെ സ്വന്തം ഫാഷനുകളും അക്സസറി ബ്രാൻഡും പുറത്തിറക്കുന്നതിലാണ് സോനം കപൂറിന് താത്പര്യം. സോനവും സഹോദരി റിയയും ചേർന്ന് ആരംഭിച്ചിരിക്കുന്ന ഈ സംരംഭത്തിന്റെ പേര് റെയ്സൺ എന്നാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
