നരേന്ദ്രമോദി നിസാരക്കാരനല്ല; സാധാരണക്കാർക്ക് വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ പ്രധാന പദ്ധതികൾ

ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സർക്കാരിന് വൻ മുന്നേറ്റം. നരേന്ദ്രമോദി സര്‍ക്കാര്‍ ഭരണ കാലയളവിൽ സാധാരണക്കാർക്ക് ഗുണകരമാകുന്ന നിരവധി വികസന പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. അവയില്‍ എറ്റവും പ്രധാനപ്പെട്ട ചില പദ്ധതികള്‍ താഴെ പറയുന്നവയാണ്. ഈ പദ്ധതികൾ മോദിയുടെ വിജയത്തിന് സഹായകമായിട്ടോയെന്ന് പരിശോധിക്കാം.

പ്രധാൻ മന്ത്രി സുകന്യ സമൃദ്ധി യോജന

പ്രധാൻ മന്ത്രി സുകന്യ സമൃദ്ധി യോജന

സുകന്യ സമൃദ്ധി യോജന പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, സുരക്ഷ തുടങ്ങിയവ ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ തുടങ്ങിയ പദ്ധതിയാണ്. ബേഠി ബച്ചാവോ ബേഠി പഠാവോ എന്ന പദ്ധതിയുടെ ഭാഗമാണ് സുകന്യാ സമൃദ്ധി യോജന. പെണ്‍കുട്ടിയുടെ പേരില്‍ മാസം 1000 രൂപ 14 വര്‍ഷം നിക്ഷേപിച്ചാല്‍ 21 വര്‍ഷം കഴിയുമ്പോള്‍ 6,07,128 രൂപ മടക്കി ലഭിക്കും. 14 വര്‍ഷം കൊണ്ട് നാം നിക്ഷേപിക്കുന്നത് വെറും 1,68,000 രൂപ മാത്രം. ലാഭം 4,39,128 രൂപ. പഠന ആവശ്യങ്ങള്‍ക്ക് 18 വയസ്സിന് ശേഷം മൊത്തം തുകയുടെ പകുതി വരെ പിന്‍വലിക്കാം.

പ്രധാൻ മന്ത്രി മുദ്രാ യോജന

പ്രധാൻ മന്ത്രി മുദ്രാ യോജന

നിര്‍മ്മാണ വിതരണസേവന മേഖലകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ക്ക് വായ്പാസഹായം ലഭ്യമാക്കുന്നതിനുള്ള ഏജന്‍സിയാണ് മൈക്രോ യൂണിറ്റ്‌സ് ഡെവലപ്‌മെന്റ് റീഫൈനാന്‍സ് ഏജന്‍സി (മുദ്ര) ബാങ്ക്. മുദ്രാ യോജന വഴി ചെറുകിട സംരംഭകര്‍ക്ക് പത്തുലക്ഷം രൂപവരെയാണ് മുദ്രബാങ്ക് വായ്പ നല്‍കുക. ഇരുപതിനായിരം കോടി രൂപയുടെ നിധിയും മൂവായിരം കോടി രൂപയുടെ വായ്പാ നിധിയുമാണ് മുദ്ര ബാങ്കിനുണ്ടാകുക. ബിസിനസ് യൂണിറ്റിന്റെ വളര്‍ച്ചയുടെ ഘട്ടമനുസരിച്ച് 'ശിശു, കിഷോര്‍, തരുണ്‍' എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി വായ്പ ലഭ്യമാക്കും. 50,000 രൂപവരെയുള്ള വായ്പ ശിശു വിഭാഗത്തില്‍പ്പെടും. 50,000 രൂപ മുതല്‍ അഞ്ച്‌ലക്ഷം രൂപവരെയുള്ള വായ്പ കിഷോര്‍ വിഭാഗത്തിലും അഞ്ചുലക്ഷത്തിനു മേല്‍ പത്തുലക്ഷം രൂപ വരെയുള്ള വായ്പ തരുണ്‍ വിഭാഗത്തിലും പെടും.

പ്രധാൻ മന്ത്രി ജീവന്‍ ജ്യോതി ബീമ യോജന

പ്രധാൻ മന്ത്രി ജീവന്‍ ജ്യോതി ബീമ യോജന

പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന 18 നും 50 നും മദ്ധ്യേ പ്രായമുള്ള ആര്‍ക്കും ചേരാം. വാര്‍ഷിക പ്രീമിയം 330 രൂപയാണ്. സാധാരണ മരണം, അസ്വാഭാവികമായ മരണം, ആത്മഹത്യ എന്നിവയ്ക്ക് രണ്ട് ലക്ഷം രൂപയുടെ പരിരക്ഷ ഇത് വഴി ലഭിക്കും. എന്നാൽ ഓരോ വര്‍ഷവും പദ്ധതി പുതുക്കണം. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കുകയാണ് പദ്ധതികളുടെ ലക്ഷ്യം.

പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന

പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന

അപകടത്തില്‍ മരിക്കുകയോ അംഗവൈകല്യമുണ്ടാകുകയോ ചെയ്താല്‍ ഇന്‍ഷുറന്‍സ് ലഭിക്കുന്നതിനുള്ള പദ്ധതിയാണിത്. 18 നും 70 നും മദ്ധ്യേ പ്രായമുള്ള ആര്‍ക്കും ഈ പദ്ധതിയിൽ ചേരാം. ബാങ്ക് അക്കൗണ്ട് വഴിയാണ് പണം അടയ്‌ക്കേണ്ടത്. പദ്ധതിയുടെ വാര്‍ഷിക പ്രീമിയം വെറും 12 രൂപ മാത്രമാണ്. മരിക്കുകയോ രണ്ടു കണ്ണുകളുടേയും കാഴ്ച നഷ്ടപ്പെടുകയോ ചെയ്താല്‍ രണ്ടു ലക്ഷം രൂപ വരെ ലഭിക്കും. ഭാഗികമായ അംഗവൈകല്യത്തിന് ഒരുലക്ഷം രൂപയും ലഭിക്കും.

അടൽ പെന്‍ഷന്‍ യോജന

അടൽ പെന്‍ഷന്‍ യോജന

തൊഴിലാളികളുള്‍പ്പെടെ സാധാരണക്കാര്‍ക്കായി ആവിഷ്‌കരിച്ച പെന്‍ഷന്‍ പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന. അടല്‍ പെന്‍ഷന്‍ യോജനയിലെ അംഗങ്ങള്‍ക്ക് പ്രതിമാസം ആയിരം രൂപ മുതല്‍ 5000 രൂപ വരെ പെന്‍ഷന്‍ ലഭിക്കും. 60 വയസ്സ് തികയുമ്പോള്‍ മുതല്‍ ഇത് ലഭ്യമാകും. 18 തികഞ്ഞവര്‍ക്ക് പദ്ധതിയില്‍ ചേരാം. അംഗങ്ങള്‍ അടയ്ക്കുന്നതിനു പുറമേ കേന്ദ്രസര്‍ക്കാരും ഒരു നിശ്ചിത തുക അടയ്ക്കും. അടയ്ക്കുന്ന തുകയുടെ അടിസ്ഥാനത്തിലാകും പെന്‍ഷന്‍ തുക നിശ്ചയിക്കുക. ഇരുപതു വര്‍ഷം വരെ തുക മുടങ്ങാതെ അടയ്ക്കണം.

പ്രധാൻ മന്ത്രി ആവാസ് യോജന

പ്രധാൻ മന്ത്രി ആവാസ് യോജന

2022 ഓടെ ഇന്ത്യയിലെ മുഴുവൻ പൗരന്മാ‍ർക്കും വീട് എന്ന ലക്ഷ്യവുമായി ആരംഭിച്ചിരിക്കുന്ന പദ്ധതിയാണ് പ്രധാൻ മന്ത്രി ആവാസ് യോജന. ഈ പദ്ധതി പ്രകാരം നിങ്ങൾക്ക് ഭവനവായ്പ ലഭിക്കും. വാർഷിക വരുമാനത്തിന്റെ അഞ്ചിരട്ടി വരെയാണു വായ്പ ലഭിക്കുക. ഒന്നര ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് അപേക്ഷിക്കാം. ആദ്യമായി വീടു വയ്ക്കുന്നവർക്കോ വാങ്ങുന്നവർക്കോ മാത്രമേ ഈ വായ്പാ സൗകര്യം ലഭ്യമാകൂ. സാമ്പത്തികമായി പിന്നാക്ക വിഭാഗം, കുറഞ്ഞ വരുമാനമുള്ളവ‍ർ, ഇടത്തരം വരുമാനമുള്ളവർ എന്നിങ്ങനെ മൂന്നു വിഭാഗമായി തിരിച്ചാണ് കേന്ദ്രസ‍ർക്കാ‍ർ മൂന്നു മുതൽ 6.5% വരെ പലിശ സബ്സിഡി നൽകുന്നത്.

കിസാൻ വികാസ് പത്ര

കിസാൻ വികാസ് പത്ര

മോദി സർക്കാർ ആരംഭിച്ച സമ്പാദ്യ പദ്ധതികളിലൊന്നാണ് കിസാൻ വികാസ് പത്ര. എട്ടുവർഷവും ഏഴ് മാസവും കൊണ്ട് നിക്ഷേപത്തുക ഇരട്ടിയായി തിരിച്ചു കിട്ടുന്ന ആകർഷകമായ നിക്ഷേപപദ്ധതിയാണിത്. കേന്ദ്രസർക്കാരിന്റെ ഡയറക്ടറേറ്റ് ഓഫ് സ്മാൾ സേവിംഗ്സ് പോസ്റ്റ് ഓഫീസുകളിലൂടെ സേവിംഗ്സ് ബോണ്ടുകളായി വിറ്റഴിക്കപ്പെടുന്ന ഇവ രാജ്യത്തെ എല്ലാ പൗരൻമാർക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്നതാണ്. രണ്ടര വർഷത്തിനകം നിക്ഷേപത്തുകയും അതിന്റെ അതുവരെയുള്ള പലിശയും തിരിച്ചുനേടാവുന്നതാണ്.

ജൻ ഔഷധി യോജന

ജൻ ഔഷധി യോജന

ഉയർന്ന ഗുണമേന്മയുള്ള മരുന്നുകൾ കുറഞ്ഞ വിലക്ക് ജനങ്ങൾക്ക് ലഭ്യമാക്കാൻ ഉദ്ദേശിച്ചുള്ളതാണ് മോഡി സർക്കാരിന്റെ ജൻ ഔഷധി യോജന. പൊതു - സ്വകാര്യ കമ്പനികൾ നിർമിക്കുന്ന ജെനറിക് മരുന്നുകൾ ഗവൺമെന്റ് വാങ്ങി ഗുണനിലവാരം പരിശോധിച്ച ശേഷം ‘ജൻ ഔഷധി' എന്ന ബ്രാൻഡ് പേരിലാകും വിതരണം.

പ്രധാൻ മന്ത്രി വയ വന്ദന യോജന

പ്രധാൻ മന്ത്രി വയ വന്ദന യോജന

വയോജനങ്ങൾക്ക് വേണ്ടിയുള്ള പെൻഷൻ പദ്ധതിയാണ് പ്രധാൻമന്ത്രി വയ വന്ദന യോജന. 2018 മെയ് 3 വരെ അറുപത് വയസ്സിന് മുകളിലുള്ളവർക്ക് ഈ പദ്ധതിയിൽ അംഗങ്ങളാകാം. സർക്കാർ സബ്സിഡിയുള്ള പെൻഷൻ പദ്ധതിയാണിത്. എല്‍ഐസി വഴിയാണ് പദ്ധതി നടപ്പിലാക്കുക. എട്ട് ശതമാനം പലിശ നല്‍കുന്ന പദ്ധതിയുടെ കാലാവധി 10 വര്‍ഷമാണ്. കാലാവധി പൂര്‍ത്തിയായാല്‍ നിക്ഷേപ തുക തിരികെ ലഭിക്കും.

malayalam.goodreturns.in

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X