ദില്ലി: ഈ അവധിക്കാലം ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാനാണ് കൂടുതല്‍ ഇന്ത്യക്കാരും ആഗ്രഹിക്കുന്നതെന്ന് സര്‍വേ. കൂടുതല്‍ ചെലവില്ലാതെ ബജറ്റ് വിമാനങ്ങളില്‍ യാത്ര ചെയ്യാനാണ് കൂടുതല്‍ പേരും ആഗ്രഹിക്കുന്നതെന്നും ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടലായ യാത്ര ഡോട്ട്കോം സംഘടിപ്പിച്ച സര്‍വേ വ്യക്തമാക്കുന്നു.
പൊതുവെ വിദേശ രാജ്യങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാറുള്ള ഇന്ത്യക്കാര്‍ ഇത്തവണ അറിയപ്പെടാത്ത ഇന്ത്യന്‍ പ്രദേശങ്ങളുടെ സൗന്ദര്യം ആസ്വദിക്കാനാണ് അവധിക്കാല യാത്ര ഉപയോഗപ്പെടുത്തുന്നതെന്നാണ് സര്‍വേയില്‍ നിന്ന് ലഭിക്കുന്ന ആശാവഹമായ കാര്യം.

യാത്ര ഡോട്ട്കോമിന്റെ സര്‍വേയില്‍ പങ്കെടുത്ത 5000ത്തിലേറെ പേരില്‍ 68 ശതമാനം പേരും വേനലവധിയില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നതായാണ് പ്രതികരിച്ചത്. ഇവരില്‍ 64 ശതമാനം പേരും ആഭ്യന്തര വിനോദസഞ്ചാര കേന്ദ്രങ്ങളാണ് യാത്രക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. അവധിക്കാല യാത്രക്കുള്ള ചെലവ് 10,000 മുതല്‍ 25,000 രൂപ വരെയാക്കി ചുരുക്കാനാണ് ഇവരില്‍ 45 ശതമാനം പേരുടെയും ലക്ഷ്യം. 1,000 രൂപ മുതല്‍ 2,500 രൂപ വരെയുള്ള മുറികളിലാണ് ഇവര്‍ താമസത്തിനായി തെരഞ്ഞെടുക്കുകയെന്നും യാത്രയുടെ സര്‍വേ ഫലം വ്യക്തമാക്കുന്നു. 15 ശതമാനം പേര് ഹോംസ്റ്റേകളാണ് താമസത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
ഓണ്‍ലൈന്‍ റിവ്യൂകള്‍ നോക്കിയാണ് കൂടുതല്‍ പേരും വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്തതെന്നതാണ് സര്‍വേയില്‍ നിന്ന് വ്യക്തമാകുന്ന മറ്റൊരു കാര്യം. 74 ശതമാനം പേരും എവിടെ സന്ദര്ശിക്കണമെന്നതില് അന്തിമ തീരുമാനമെടുത്തത് നേരത്തേ അവിടങ്ങളില്‍ സന്ദര്‍ശിച്ചവര്‍ ഓണ്‍ലൈനില്‍ രേഖപ്പെടുത്തിയ അഭിപ്രായങ്ങള്‍ നോക്കിയാണ്. 43 ശതമാനം പേരും രണ്ടാഴ്ച മുമ്പാണ് യാത്രയ്ക്കുള്ള ടിക്കറ്റും മറ്റും ബുക്ക് ചെയ്യുന്നതെങ്കില്‍ 40 ശതമാനം പേര് മൂന്ന് മാസം മുമ്പേ യാത്രക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുന്നുണ്ട്. ആദ്യം വിമാന ടിക്കറ്റ്, പിന്നീട് ഹോട്ടല്‍ ബുക്കിംഗ് എന്നതാണ് 70 ശതമാനം പേരുടെയും രീതിയെന്നും സര്‍വേ പറയുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
