പ്രതിഫലവും ഗ്ലാമറും ഒത്തു ചേർന്നതാണ് ബോളിവുഡ് സിനിമ. സിനിമയിലൂടെ കോടികൾ വാരിക്കൂട്ടുന്ന നടിമാരിൽ ഏറ്റവും ധനികയാരെന്ന് അറിയാമോ? ചില സൂപ്പർ നായികമാർ ബോളിവുഡിലൂടെ ഉണ്ടാക്കിയ സമ്പാദ്യം എത്രയെന്ന് പരിശോധിക്കാം.
ദീപിക പദുക്കോൺ
ബോളിവുഡിലെ ഏറ്റവും മികച്ച നടിമാരിലൊരാളാണ് ദീപിക പദുക്കോൺ. 'ഓം ശാന്തി ഓം' എന്ന സിനിമയിൽ അരങ്ങേറ്റം കുറിച്ചതിനു ശേഷം ദീപികയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഹോളിവുഡ് സിനിമയായ "Xxx"ൽ കൂടി അഭിനയിച്ചതോടെ ദീപിക കൂടുതൽ ജനപ്രീതി നേടുകയും താരമൂല്യം ഉയരുകയും ചെയ്തു. 45 മില്യൺ ഡോളറാണ് നിലവിൽ ദീപിക പദുക്കോണിന്റെ സമ്പാദ്യം.
പ്രിയങ്ക ചോപ്ര
ലോക പ്രശസ്ത നടിയായി മാറിയ പ്രിയങ്ക ചോപ്രയാണ് സമ്പാദ്യത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്തുള്ളത്. 2000ലെ മിസ്സ് വേൾഡ് കൂടിയാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിൽ തിളങ്ങി നിന്ന സമയത്താണ് പ്രിയങ്ക ക്വാണ്ടിക്കോ എന്ന ഇംഗ്ലീഷ് പരിപാടിയിലൂടെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ടെലിവിഷൻ താരമായി മാറിയത്. 40 മില്യൺ ഡോളറാണ് പ്രിയങ്ക ചോപ്രയുടെ സമ്പാദ്യം.
മാധുരി ദീക്ഷിത്
ബോളിവുഡ് നടിയും മികച്ച നർത്തകിയും കൂടിയാണ് മാധുരി ദീക്ഷിത്. 52-ാം വയസ്സിലും മാധുരി ദീക്ഷിത്തിന് ആരാധകരേറെയാണ്. മാത്രമല്ല ഏറ്റവും കൂടുതൽ പ്രതിഫലം ലഭിച്ചിരുന്ന ഇന്ത്യൻ നടിമാരിൽ ഒരാളാണ് മാധുരി. 35 മില്യൺ ഡോളരാണ് മാധുരി ദീക്ഷിത്തിന്റെ സമ്പാദ്യം.
ഐശ്വര്യ റായ്
1994ലെ മിസ്സ് വേൾഡ് ആണ് ഐശ്വര്യ റായ്. ഇരുവർ എന്ന ആദ്യ സിനിമയ്ക്ക് ശേഷം ഐശ്വര്യ റായ് ബോളിവുഡിലെ ഒന്നാം നമ്പർ നായികയായി മാറിയിരുന്നു. എന്നാൽ കുറച്ചു കാലങ്ങളായി വളരെ കുറച്ച് സിനിമകളിൽ മാത്രമാണ് ഐശ്വര്യ അഭിനയിക്കുന്നുള്ളൂ. ഐശ്വര്യ റായ് ബോളിവുഡിൽ നിന്നുണ്ടാക്കിയ സമ്പാദ്യം 35 മില്യൺ ഡോളർ വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
പ്രീതി സിന്റ
ബോളിവുഡിലെ മികച്ച നടിമാരിലൊരാളാണ് പ്രീതി സിന്റ. അഭിനയത്തിൽ നിന്ന് അൽപ്പം വിട്ടു നിൽക്കുന്നുണ്ടെങ്കിലും ഐപിഎല്ലിൽ കിംഗ്സ് XI പഞ്ചാബ് ടീമിന്റെ ഉടമ കൂടിയാണ് പ്രീതി സിന്റ. 30 മില്യൺ ഡോളറാണ് പ്രീതി സിന്റയുടെ സമ്പാദ്യം.
വിദ്യ ബാലൻ
കരിയറിന്റെ തുടക്കത്തിൽ മികച്ച റോളുകൾ ലഭിച്ചിരുന്നില്ലെങ്കിലും പിന്നീട് ശക്തമായ സ്ത്രീ കഥാപാത്രങ്ങളാമ് വിദ്യയെ തേടിയെത്തിയത്. ഡേർട്ടി പിക്ച്ചർ എന്ന സിനിമയാണ് വിദ്യാ ബാലന്റെ കരിയറിലെ വഴിത്തിരിവായ ചിത്രം. 25 മില്യൺ ഡോളറാണ് വിദ്യാ ബാലന്റെ നിലവിലെ സമ്പാദ്യം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
