അറിയുമോ ആന്‍ട്രോയ്ഡ് ഫോണുകളില്‍ നിന്നും ഗൂഗിള്‍ പൈസയുണ്ടാക്കുന്ന വഴി?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ആന്‍ട്രോയ്ഡ് ഫോണുകളുടെ അധീശത്വമാണിപ്പോള്‍. ലോകത്ത് വിറ്റുപോകുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ 85.9 ശതമാനവും ആന്‍ട്രോയ്ഡ് അധിഷ്ടിത മോഡലുകളാണ്. ആന്‍ട്രോയ്ഡ് ഒഎസിന്റെ (ഓപ്പറേറ്റിങ് സിസ്റ്റം) ഉപജ്ഞാതാക്കളാകട്ടെ ആഗോള ടെക്ക് ഭീമന്മാരായ ഗൂഗിളും.

ആൻട്രോയിഡും ഗൂഗിളും
 

ആന്‍ട്രോയ്ഡ് ഫോണുകളില്‍ നിന്നും ഗൂഗിള്‍ വരുമാനമുണ്ടാക്കുന്നുണ്ടോ? പലര്‍ക്കും സംശയം കാണും. ആന്‍ട്രോയ്ഡ് ഒഎസ് ഉപയോഗിക്കുന്നതിന് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളില്‍ നിന്നും ഗൂഗിള്‍ പണം ഈടാക്കുന്നുണ്ടെന്ന് പലരും കരുതുന്നു. എന്നാല്‍ ഇതു തെറ്റാണ്. സ്വതന്ത്രമായി ഉപയോഗിക്കാനും പരിഷ്‌കരിക്കാനും ഗൂഗിള്‍ അനുവാദം നല്‍കിയിട്ടുള്ള 'ഓപ്പണ്‍ സോഴ്‌സ്' (Open Source) ഒഎസാണ് ആന്‍ട്രോയ്ഡ്. അതായത് ആര്‍ക്കും ആന്‍ട്രോയ്ഡ് ഇന്‍സ്റ്റാള്‍ ചെയ്യാം; പരിഷ്‌കരിക്കാം.

ആൻട്രോയിഡും ഗൂഗിളും

അപ്പോള്‍ പിന്നെ ഗൂഗിളിന് ആന്‍ട്രോയ്ഡിനെക്കൊണ്ടുള്ള വരുമാനം എങ്ങനെ രണ്ടു കാര്യങ്ങളിലാണ് ആന്‍ട്രോയ്ഡ് ഒഎസ് ഉപയോഗിച്ച് ഗൂഗിള്‍ നേട്ടം കൊയ്യുന്നത്. ഒന്ന് ആന്‍ട്രോയ്ഡ് ഫോണുകളിലെല്ലാം ഗൂഗിളാണ് പ്രധാന സെര്‍ച്ച് എഞ്ചിന്‍. മുന്‍പ് 2014 -ല്‍ ഐഫോണുകളില്‍ ഗൂഗിള്‍ സെര്‍ച്ച് ബാറിന് ഇടംലഭിക്കാനായി 100 കോടി ഡോളറാണ് ഗൂഗിള്‍ ആപ്പിളിന് നല്‍കിയത്.

ആൻട്രോയിഡും ഗൂഗിളും

2019 -ല്‍ എത്തിനില്‍ക്കുമ്പോള്‍ ഇത്തരമൊരു വലിയ ചിലവ് ഗൂഗിളിനില്ല. ആന്‍ട്രോയ്ഡ് ഫോണുകളിലെല്ലാം പ്രധാന സെര്‍ച്ച് എഞ്ചിന്‍ ഗൂഗിളാണ്. പ്ലേ സ്‌റ്റോറാണ് ഗൂഗിളിന്റെ രണ്ടാമത്തെ വരുമാന മാര്‍ഗം. 2018 -ല്‍ 2,480 കോടി ഡോളര്‍ വരുമാനമാണ് പ്ലേ സ്‌റ്റോറിലൂടെ മാത്രം കമ്പനി നേടിയത്.

ആൻട്രോയിഡും ഗൂഗിളും

ഗൂഗിള്‍ പ്ലേ മ്യൂസിക്, ഗൂഗിള്‍ പ്ലേ ബുക്ക്‌സ്, ഗൂഗിള്‍ പ്ലേ ഗെയിംസ്, ഗൂഗിള്‍ പ്ലേ മൂവീസ് & ടിവി, ഗൂഗിള്‍ പ്ലേ ന്യൂസ്സ്റ്റാന്‍ഡ് എന്നീ ആപ്പ് അധിഷ്ടിത സേവനങ്ങള്‍ കമ്പനിക്ക് വരുമാനമുണ്ടാക്കുന്നതില്‍ മുന്‍പന്തിയിലാണ്. മാത്രമല്ല, ഗൂഗിള്‍ പ്ലേ സ്റ്റോറിലൂടെ നടക്കുന്ന ഓരോ ഇടപാടിനും 15 ശതമാനം കമ്മീഷന്‍ ഗൂഗിളിനുണ്ട്. ആപ്പുകള്‍ക്ക് ആവശ്യമായ ക്ലൗഡ് സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനാണിത്.

ആൻട്രോയിഡും ഗൂഗിളും

നേരത്തെ ഇടപാടിന്റെ 30 ശതമാനമായിരുന്നു ഗൂഗിള്‍ ആപ്പ് ഡെവലപ്പര്‍മാരില്‍ നിന്നും ഈടാക്കിയിരുന്നത്. എന്നാല്‍ 15 ശതമാനം കമ്മീഷന്‍ വ്യവസ്ഥയിലേക്ക് ആപ്പിള്‍ ചുവടുമാറിയതിന് പിന്നാലെ ഗൂഗിളും സമാന പാത സ്വീകരിച്ചു.

ജിയോ റീച്ചാർ‍ജ് ചെയ്യൽ ഇനി കൂടുതൽ ഈസി; ജിയോ സാർതി എത്ര സിമ്പിൾ

ആൻട്രോയിഡും ഗൂഗിളും

ഇന്റര്‍നെറ്റ് പരസ്യങ്ങളിലൂടെയാണ് ഗൂഗിള്‍ ഏറ്റവുമധികം വരുമാനമുണ്ടാക്കുന്നതെന്ന കാര്യം ഏവര്‍ക്കുമറിയാം. ആളുകളുടെ സ്വഭാവ വിശേഷങ്ങള്‍ പഠിച്ച് അനുയോജ്യമായ പരസ്യങ്ങള്‍ കാണിക്കാന്‍ ഗൂഗിള്‍ താത്പര്യപ്പെടുന്നു. ഈ യത്‌നത്തില്‍ ആന്‍ട്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകളാണ് കമ്പനിയുടെ പ്രധാന സഹായി.

പ്രസവാവധിയും ആനുകൂല്യങ്ങളും നൽകാൻ കമ്പനികൾക്ക് ഇനി ഉത്സാഹം കൂടും; സർക്കാരിന്റെ പുതിയ പദ്ധതി

ആൻട്രോയിഡും ഗൂഗിളും

ഗൂഗിള്‍ സെര്‍ച്ച്, ഗൂഗിള്‍ പ്ലേ, യൂട്യൂബ്, മാപ്പ്‌സ് തുടങ്ങി തിരഞ്ഞെടുത്ത ആപ്പുകള്‍ ആന്‍ട്രോയ്ഡ് ഫോണുകളിലെ അവിഭാജ്യ ഘടകങ്ങളാണ്. ഒപ്പം ഗൂഗിള്‍ അക്കൗണ്ടുണ്ടെങ്കിലേ ആന്‍ട്രോയ്ഡ് ഫോണുകള്‍ ഉപയോഗിക്കാനാവുകയുള്ളൂ. ഇതുവഴി ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കാനും ഡിജിറ്റല്‍ സ്വഭാവങ്ങള്‍ നിരന്തരം പഠിച്ച് വിശകലനം ചെയ്യാന്‍ ഗൂഗിളിന് കഴിയുന്നു.

അമ്പോ!! ഒരു ഷൂവിന്റെ വില മൂന്ന് കോടിയോ? ലോകത്തിലെ ഏറ്റവും വില കൂടിയ ഷൂ സ്വന്തമാക്കിയത് ആര്?

ആൻട്രോയിഡും ഗൂഗിളും

ഇതേസമയം, മാര്‍ക്കറ്റിങ് കമ്പനികള്‍ക്ക് ഐഫോണുകളോടാണ് കൂടുതല്‍ താത്പര്യമെന്നു ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. പരസ്യം കണ്ട് സാധാനങ്ങള്‍ വാങ്ങാനുള്ള കഴിവ് ആന്‍ട്രോയ്ഡ് ഉപയോക്താക്കളെ അപേക്ഷിച്ച് ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് കൂടുതലാണെന്ന് ഇവര്‍ കരുതുന്നു.

Read more about: google ഗൂഗിൾ
English summary

ഗൂഗിളും ആൻട്രോയ്ഡ് ഫോണുകളും — വരുമാനം ഇങ്ങനെ

How Does Google Make Money From Android? Read in Malayalam.
Story first published: Saturday, July 27, 2019, 11:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X