ലോകത്തില്‍ ഏറ്റവമധികം മൂല്യമുള്ള പാസ്പോര്‍ട്ട് ജപ്പാന്റെയും, സിംഗപ്പൂരിന്റേതുമാണ്. എന്നാല്‍ ദക്ഷിണ കൊറിയ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വിസയില്ലാതെ പാസ്പോര്‍ട്ട് മാത്രം ഉപയോഗിച്ച് യാത്ര ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് റാങ്കിങ് പട്ടിക ഹെന്‍ലി ഇന്‍ഡക്സ് തയ്യാറാക്കിയത്.
പാസ്പോര്‍ട്ടിന്റെ മൂല്യത്തില്‍ 86ാം സ്ഥാനത്താണ് ഇന്ത്യന്‍ പാസ്പോര്‍ട്ട് ഇടംപിടിച്ചിട്ടുള്ളത്. 189 രാജ്യങ്ങളിലേക്ക് ജപ്പാന്റെയും, സിംഗപ്പൂറിന്റെയും പാസ്പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കും. അതേസമയം ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ പാകിസ്ഥാന് വിസയില്ലാതെ 30 രാജ്യങ്ങളിലും, നേപ്പാളിന് 38 രാജ്യങ്ങളിലും വിസയില്ലാതെ യാത്ര ചെയ്യാനുള്ള അനുമതിയുണ്ട്
ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സിന്റെ റിപ്പോര്‍ട്ട് പ്രകാരം പഠറിപ്പോര്ട്ടിനായി തിരഞ്ഞെടുത്തത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. അതസമയം ജര്‍മ്മനിയുടെ പാസ്പോര്‍ട്ട് രണ്ടാം സ്ഥനത്ത് ഇടംപിടിച്ചു. ജര്‍മ്മനിയുടെ പാസ്പോര്‍ട്ട് ഉപയോഗിച്ച് 187 രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധിക്കും. ജര്‍മ്മനി, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങളെ കടത്തിവെട്ടിയാണ് സിംഗപൂരും, ജപ്പാനും ഇടംപിടിച്ചിട്ടുള്ളത്.
ഡെന്മാര്ക്ക്, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ക്ക് 186 രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് വിസ വേണ്ട. മറ്റ് രാജങ്ങള്‍ക്ക് വിസയില്ലാതെ സന്ദര്‍ശിക്കാന്‍ പറ്റുന്ന രാജ്യങ്ങളുടെ എണ്ണം ഇതൊക്കെയാണ്. ആസ്ത്രേലിയ, പോര്‍ച്ചുഗല്‍ (184), ബംഗ്ലാദേശ്, ലബനാന് ഇറാഖ് (39) എന്നിങ്ങനെയാണ് കണക്കുകള്‍. എന്നാല്‍ റാങ്കിങ് പട്ടികയില്‍ ഏറ്റവും താഴെയുള്ളത് ഇറാഖും, അഫ്ഗാനിസ്ഥാനുമാണ്. അഫ്ഗാനിസ്ഥാന്റെ പാസ്പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ യാത്രെ ചെയ്യാന്‍ പറ്റുന്ന രാജ്യങ്ങള്‍ 25ആണ്
1. ജപ്പാന്, സിംഗപ്പൂര്‍ (189 സ്ഥലങ്ങള്‍)
2. ഫിന്‍ലാന്‍ഡ്, ജര്‍മ്മനി, ദക്ഷിണ കൊറിയ (187)
3. ഡെന്മാര്ക്ക്, ഇറ്റലി, ലക്സംബര്‍ഗ് (186)
4. ഫ്രാന്‍സ്, സ്പെയിന്, സ്വീഡന് (185)
5. ഓസ്ട്രിയ, നെതര്‍ലാന്റ്സ്, പോര്‍ച്ചുഗല്‍, സ്വിറ്റ്സര്‍ലന്‍ഡ് (184)
6. ബെല്‍ജിയം, കാനഡ, ഗ്രീസ്, അയര്‍ലന്‍ഡ്, നോര്‍വേ, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് (183)
7. മാള്‍ട്ട (182)
8. ചെക്ക് റിപ്പബ്ലിക് (181)
9. ഓസ്ട്രേലിയ, ഐസ്ലാന്റ്, ലിത്വാനിയ, ന്യൂസിലാന്‍ഡ് (180)
10. ലാറ്റ്വിയ, സ്ലൊവാക്യ, സ്ലൊവേനിയ (179)
മോശം പാസ്പോര്ട്ടുകള്
101. ബംഗ്ലാദേശ്, എറിത്രിയ, ഇറാന്, ലെബനന്, ഉത്തര കൊറിയ (39 ലക്ഷ്യസ്ഥാനങ്ങള്‍)
102. നേപ്പാള്‍ (38)
103. ലിബിയ, പലസ്തീന് പ്രദേശം, സുഡാന് (37)
104. യെമന്‍ (33)
105. സൊമാലിയ (31)
106. പാകിസ്ഥാന് (30)
107. സിറിയ (29)
108. ഇറാഖ് (27)
109. അഫ്ഗാനിസ്ഥാന് (25)
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications