ഇന്നത്തെകാലത്ത് മാതാപിതാക്കൾ കുട്ടികളുടെ ഭാവിയെക്കുറിച്ചോർത്ത് വളരെയധികം ആശങ്കപ്പെടുന്നവരാണ്. കുട്ടികളുടെ വിദ്യാഭ്യാസം വിവാഹം തുടങ്ങി ഭാവിയിലേക്കുള്ള വിവിധ ആവശ്യങ്ങൾക്കായി മിക്ക മാതാപിതാക്കളും വളരെ നേരത്തെതന്നെ കുട്ടികളുടെ പേരിൽ നിക്ഷേപം തുടങ്ങുന്നവരാണ്. അതിനാൽ തന്നെ ബാങ്കുകളും കുട്ടികൾക്കായുള്ള ധാരാളം സമ്പാദ്യ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്‌ബിഐ) പെഹ്‌ലകദം പെഹ്‌ലഉഡാൻ, ഐസിഐസിഐ ബാങ്കിന്റെ യംഗ് സ്റ്റാർട്ട്സ് അക്കൗണ്ട്, എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ കിഡ്‌സ് അഡ്വാന്റേജ് അക്കൗണ്ട്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ (യുബിഐ) യൂത്ത് ബാങ്കിംഗ് അക്കൗണ്ട് തുടങ്ങി ധാരാളം സമ്പാദ്യ പദ്ധതികളാണ് ബാങ്കുകൾ കുട്ടികൾക്കായി ആരംഭിച്ചിട്ടുള്ളത്. 10 വയസ്സിന് ചുവടെയുള്ള കുട്ടികൾക്കായി മാതാപിതാക്കൾക്ക് ചെറിയ അക്കൗണ്ടുകൾ തുടങ്ങാവുന്നതാണ്.
കുട്ടികൾക്കായി സേവിംഗ്‌സ് അക്കൗണ്ട് ആരംഭിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.
1. മിക്ക ബാങ്കുകളും കുട്ടികൾക്കായുള്ള സേവിംഗ്സ് അക്കൗണ്ടുകൾക്ക് രണ്ട് വ്യത്യസ്ത പതിപ്പുകളാണ് അവതരിപ്പിക്കുന്നത്. ഒന്ന് 10 വയസ്സിന് താഴെയുള്ള കുട്ടികൾക്കും മറ്റൊന്ന് 10 വയസ്സിനും 18 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കും.
2. പ്രായപൂർത്തിയായ ഒരു വ്യക്തി തുടങ്ങുന്ന അക്കൗണ്ടുമായി താരതമ്യം ചെയ്യുമ്പോൾ കുട്ടികൾക്കായുള്ള സേവിംഗ്സ് അക്കൗണ്ടിന് ചില നിയന്ത്രണങ്ങൾ ഉണ്ട്. അതായത് സാധാരണ ഒരു വ്യക്തി അക്കൗണ്ട് എടുക്കുമ്പോൾ ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യം, എടിഎം, ഡെബിറ്റ് കാർഡ്, ചെക്ക്‌ബുക്ക് സൗകര്യം മുതലായവ ലഭിക്കുന്നതാണ്. എന്നാൽ പ്രായപൂർത്തയാകാത്ത കുട്ടികൾക്ക് ലഭിക്കുന്ന ഇത്തരം സൗകര്യങ്ങളിൽ സുരക്ഷയ്ക്കായി ബാങ്ക് ചില നിയന്ത്രണങ്ങൾ വെക്കുന്നതാണ്.
3. ഇത്തരം അക്കൗണ്ടുകളിൽ കുട്ടികൾക്ക് ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യം നൽകുന്നുണ്ടെങ്കിലും അത് ചില വ്യവസ്ഥകൾക്ക് വിധേയമായിരിക്കും. അതായത് ഇടപാടുകൾ നടത്താൻ കുട്ടിക്ക് ഒരു ലോഗിൻ ഐഡിയും പാസ്‌വേഡും ബാങ്ക് നൽകുന്നതാണ്. എന്നാൽ അത് തികച്ചും മാതാപിതാക്കളുടെയോ രക്ഷിതാക്കളുടേയോ അനുമതി ലഭിച്ചതിന് ശേഷമായിരിക്കും.
4. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കായി അക്കൗണ്ട് തുടങ്ങാൻ ഏതെങ്കിലും ബാങ്ക് തിരഞ്ഞെടുക്കുമ്പോൾ, മാതാപിതാക്കളുടെ അക്കൗണ്ടിൽ നിന്ന് മൈനർ അക്കൗണ്ടിലേക്ക് പണം ഡെബിറ്റ് ചെയ്യുന്നതിന് ഒരു 'സ്റ്റാൻഡിംഗ് നിർദ്ദേശ' സൗകര്യം നൽകുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
5. കൂടാതെ ഇടപാടുകൾ നടന്ന ശേഷം എസ്എംഎസ് അലേർട്ട് ലഭിക്കുന്നതിനുള്ള സൗകര്യം ഉണ്ടോയെന്നും ഉറപ്പാക്കുക. കുട്ടികളെ നിങ്ങൾക്കൊപ്പം ബാങ്കിൽ കൊണ്ടുപോവുകയും പണം പിൻവലിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ എന്തൊക്കെയാണെന്ന് അവരെ മനസ്സിലാക്കികൊടുക്കുകയും ചെയ്യുക.
6. ഇത്തരം അക്കൗണ്ടുകളിൽ മിനിമം അക്കൗണ്ട് ബാലൻസ് (എംഎബി) നിലനിർത്തേണ്ടതുണ്ട്. അതിനാൽ തന്നെ ആ തുക നിലനിർത്താൻ ശ്രമിക്കുക ഇല്ലെങ്കിൽ പിഴ ഈടാക്കുന്നതാണ്. മിക്ക ബാങ്കുകളിലും മിനിമം അക്കൗണ്ട് ബാലൻസ് 2,500 രൂപ മുതൽ 5,000 രൂപ വരെയാകാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
