ഇന്ത്യയിലെ ശതകോടീശ്വരന്മാരിൽ മുൻപിൽ നിൽക്കുന്ന പത്ത് പേർ ഇവരാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫോർബ്‌സ് ഇന്ത്യയുടെ ഈ വർഷത്തെ അതിസമ്പന്നരുടെ പട്ടിക പുറത്തുവിട്ടപ്പോൾ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മുകേഷ് അംബാനി ഒന്നാം സ്ഥാനം നിലനിര്‍ത്തി. 4.1 ബില്യൺ ഡോളറിന്റെ ആസ്തി വർദ്ധനവിലൂടെ തുടർച്ചയായി 12- തവണയാണ് ഫോർബ്സ് ഇന്ത്യയുടെ പട്ടികയിൽ മുകേഷ് അംബാനി ഒന്നാം സ്ഥാനത്തെത്തുന്നത്. കഴിഞ്ഞ വർഷം പത്താം സ്ഥാനത്തായിരുന്ന അദാനി രണ്ടാം സ്ഥാനത്തെത്തി.

ഫോർബ്‌സ് ഇന്ത്യയുടെ ഈ വർഷത്തെ അതിസമ്പന്നരുടെ പട്ടികയിൽ ഉൾപ്പെട്ട ആദ്യത്തെ പത്ത് പേർ ഇവരാണ്

1. മുകേഷ് അംബാനി

1. മുകേഷ് അംബാനി

ഫോർബ്‌സിന്റെ നവംബർ വരെയുള്ള കണക്കനുസരിച്ച് അംബാനിയുടെ ആസ്തി 59.7 ബില്യൺ ഡോളറാണ്. അംബാനിക്ക് ഇപ്പോൾ ലോകസമ്പന്നാന്മരിൽ ഒൻപതാമത് സ്ഥാനമാണുള്ളത്.

2. ഗൗതം അദാനി

2. ഗൗതം അദാനി

കഴിഞ്ഞ വർഷം പത്താം സ്ഥാനത്തായിരുന്ന ഗൗതം അദാനി ഒറ്റയടിക്കാണ് രണ്ടാം സ്ഥാനത്തെത്തിയത്. രാജ്യത്തെ മൂന്ന് എയർപോർട്ടുകളുടെ നടത്തിവകാശം, തുറമുഖം, കൽക്കരി ഗനനം തുടങ്ങി നിരവധി ബിസിനസ്സ് മേഖലകളിലാണ് കുറച്ച് കാലം കൊണ്ട് അദാനി വൻ നേട്ടം കൈവരിച്ചത്. 2018 മുതൽ 2019 വരെയുള്ള കാലയളവിൽ 3.8 ബില്യൺ ഡോളറാണ് അദാനിയുടെ സമ്പത്തിൽ വർദ്ധനവുണ്ടായത്. ഫോർബ്‌സ് ഇന്ത്യ 2018-ലെ കണക്കുപ്രകാരം അദാനിയുടെ ആസ്തി 11.9 ബില്യൺ ഡോളറായിരുന്നു. എന്നാൽ 2019-ൽ അദ്ദേഹത്തിന്റെ ആസ്തി 15.7 ബില്യൺ ഡോളറായി വർദ്ധിച്ചു.

3. ഹിന്ദുജ സഹോദരന്മാർ

3. ഹിന്ദുജ സഹോദരന്മാർ

ഹിന്ദുജ ഗ്രൂപ്പ് സഹോദരന്മാരായ ശ്രീചന്ദ്, ഗോപീചന്ദ്, പ്രകാശ്, അശോക് എന്നീ ഹിന്ദുജമാരാണ് മൂന്നാം സ്ഥാനത്തെത്തിയെ കോടീശ്വരന്മാർ. ഫോർബ്‌സ് കണക്കുകൾ പ്രകാരം ഹിന്ദുജ സഹോദർമ്മാരുടെ ആസ്തി 15.9 ബില്യൺ ഡോളറാണ്. ഒരു വർഷത്തിനുള്ളിൽ 2.1 ബില്യൺ ഡോളർ കുറഞ്ഞാണ് മൂന്നാം സ്ഥാനത്തെത്തിയത്.

4. പല്ലോൻജി മിസ്ട്രി

4. പല്ലോൻജി മിസ്ട്രി

ഷാപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്‍റെ പല്ലോന്‍ജി മിസ്‌ട്രിയാണ് നാലാം സ്ഥാനത്തെത്തിയത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന 154 വർഷം പഴക്കമുള്ള എഞ്ചിനീയറിംഗ്, കൺസ്ട്രക്ഷൻ കമ്പനിയാണ് ഷാപൂർജി പല്ലോൻഞ്ചി ഗ്രൂപ്പ്. ഫോർബ്‌സ് ഇന്ത്യ റിച്ച് ലിസ്റ്റ് 2018-ലെ കണക്ക് പ്രകാരം മിസ്ട്രിയുടെ ആസ്തി 15.7 ബില്യൺ ഡോളറായിരുന്നു. എന്നാൽ ഈ വർഷം 0.7 ബില്യൺ ഡോളർ കുറഞ്ഞ് മിസ്ട്രിയുടെ ആസ്തി 15 ബില്യൺ ഡോളറാവുകയായിരുന്നു.

5. ഉദയ്‌ കൊട്ടക്

5. ഉദയ്‌ കൊട്ടക്

കൊട്ടക് മഹീന്ദ്ര ബാങ്ക് ഉടമ ഉദയ്‌ കൊട്ടക് ആണ് അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ കോടീശ്വരൻ. 2019-ലെ ഫോർബ്‌സ് ഇന്ത്യ സമ്പന്ന പട്ടിക പ്രകാരം 14.8 ബില്യൺ ഡോളറാണ് കൊട്ടക് മഹീന്ദ്രയുടെ ആസ്തി.

6. ശിവ നഡാർ

6. ശിവ നഡാർ

ഐടി വ്യവസായത്തിലെ മുൻ‌നിരക്കാരിൽ ഒരാളായ എച്ച്‌സി‌എൽ സഹസ്ഥാപകൻ ശിവ നഡാറാണ് ആറാം സ്ഥാനത്തെത്തിയ ഇന്ത്യൻ കോടീശ്വരൻ. 2018-ൽ 14.6 ബില്യൺ ഡോളറായിരുന്ന നാഡാറിന്റെ ആസ്തി ഒരു വർഷത്തിനുള്ളിൽ 0.2 ബില്യൺ ഡോളർ കുറഞ്ഞ് 2019-ൽ 14.4 ബില്യൺ ഡോളറിലെത്തി.

 

 

7. രാധാകൃഷ്ണൻ ധമാനി

7. രാധാകൃഷ്ണൻ ധമാനി

ഡി മാര്‍ട്ട് ഉടമ രാധാകൃഷ്ണന്‍ ധമാനിയാണ് ഏഴാം സ്ഥാനത്തുള്ളത് 2018-ൽ 11.2 ബില്യൺ ഡോളറായിരുന്നു ധമാനിയുടെ ആസ്തി. 2019-ൽ 14.3 ബില്യൺ ഡോളറായി ഉയർന്നാണ് ധമാനി ഏഴാമത്തെ സമ്പന്ന ഇന്ത്യക്കാരനായത്.

പേടിഎമ്മിലും പിരിച്ചുവിടൽ, ജോലി പോകുന്നത് 500ഓളം പേർക്ക്പേടിഎമ്മിലും പിരിച്ചുവിടൽ, ജോലി പോകുന്നത് 500ഓളം പേർക്ക്

8. ഗോദറേജ് കുടുംബം

8. ഗോദറേജ് കുടുംബം

ഫോർബ്‌സ് ഇന്ത്യയുടെ ഈ വർഷത്തെ അതിസമ്പന്നരുടെ പട്ടികയിൽ എട്ടാമത്തെ സ്ഥാനത്തെത്തിയത് ഗോദറേജ് കുടുംബമാണ്. 2018-ലെ ഫോർബ്‌സ് ഇന്ത്യ സമ്പന്ന പട്ടിക പ്രകാരം ഗോദറേജ് കുടുംബത്തിന്റെ ആസ്തി 14 ബില്യൺ ഡോളറായിരുന്നു. ഇത് ഒരു വർഷത്തിനുള്ളിൽ 12 ബില്യൺ ഡോളറായി ചുരുങ്ങി. അതായത് ഗോദറേജ് കുടുംബത്തിന് ഒരു വർഷത്തിൽ രണ്ട് ബില്യൺ ഡോളർ നഷ്ടമായി.

സ്വർണത്തിന് മൂന്ന് വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിമാസ ഇടിവ്സ്വർണത്തിന് മൂന്ന് വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിമാസ ഇടിവ്

9. ലക്ഷ്മി മിത്തൽ

9. ലക്ഷ്മി മിത്തൽ

ലോകത്തിലെ ഏറ്റവും വലിയ സ്റ്റീൽ നിർമാതാക്കളായ ആഴ്സലർ മിത്തലിന്റെ ചെയർമാനും സിഇഒയുമായ ലക്ഷ്മി മിത്തലിന് ഇന്ത്യൻ സമ്പന്നരിൽ ഒൻപതാം സ്ഥാനം. മിത്തൽ സഹോദരങ്ങളിൽ നിന്ന് വേർപിരിഞ്ഞ് മിത്തൽ സ്റ്റീൽ ആരംഭിച്ച ലക്ഷ്മി മിത്തൽ 2006-ൽ ഫ്രാൻസിലെ ആഴ്സലറുമായി കമ്പനി ലയിപ്പിച്ചു. 2018-ൽ 18.3 ബില്യൺ ഡോളറായിരുന്ന മിത്തലിന്റെ ആസ്തി ഒരു വർഷത്തിനുള്ളിൽ 10.5 ബില്യൺ ഡോളറായി കുറഞ്ഞു.

ഇന്ത്യയിലെ പ്രമുഖ ഐടി കമ്പനികളിൽ തുടക്കക്കാർക്ക് ജോലി സാധ്യത കൂടുന്നുഇന്ത്യയിലെ പ്രമുഖ ഐടി കമ്പനികളിൽ തുടക്കക്കാർക്ക് ജോലി സാധ്യത കൂടുന്നു

10 കുമാര്‍മംഗലം ബിർല

10 കുമാര്‍മംഗലം ബിർല

ആദിത്യ ബിർള ഗ്രൂപ്പിന്റെ നാലാം തലമുറ തലവനായ കുമാർ ബിർളയ്ക്ക് 2019-ലെ ഫോർബ്‌സ് ഇന്ത്യയുടെ കണക്ക് പ്രകാരം ഇന്ത്യൻ സമ്പന്നരിൽ പത്താം സ്ഥാനാമാണുള്ളത്. 2018-ൽ 12.5 ബില്യൺ ഡോളറായിരുന്ന ബിർളയുടെ ആസ്തി 2019-ലെ ഫോർബ്‌സ് ഇന്ത്യയുടെ സമ്പന്ന പട്ടിക പ്രകാരം 9.6 ബില്യൺ ഡോളറാണ്. ഒരു വർഷത്തിനുള്ളിൽ ബിർളയുടെ ആസ്തി 2.9 ബില്യൺ ഡോളറാണ് കുറഞ്ഞത്.

English summary

ഇന്ത്യയിലെ ശതകോടീശ്വരന്മാരിൽ മുൻപിൽ നിൽക്കുന്ന പത്ത് പേർ ഇവരാണ് | forbes top ten billionaires in India

forbes top ten billionaires in India
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X