2019 അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം. ഈ വർഷത്തെ ബജറ്റിൽ ആദായ നികുതി നിയമങ്ങൾ സംബന്ധിച്ച് കേന്ദ്ര സർക്കാർ പല മാറ്റങ്ങളും വരുത്തിയിരുന്നു. മാസവരുമാനക്കാരും പെന്‍ഷന്‍കാരും ഉൾപ്പെടെ നിരവധിപേര്‍ക്ക് ഇതിൽ ചിലതിന്റെ പ്രയോജനം ലഭിക്കും. 2019-ൽ ആദായനികുതി നിയമങ്ങളില്‍ ധനമന്ത്രാലയം പ്രഖ്യാപിച്ച ചില മാറ്റങ്ങൾ ഇവയാണ്.
പ്രതിവർഷം 40,000 രൂപ വരെയുള്ള പലിശ വരുമാനത്തിൽ ടിഡിഎസ് ഇല്ല
2019-ലെ ഇടക്കാല ബജറ്റിൽ, അന്നത്തെ ധനമന്ത്രി പീയൂഷ് ഗോയൽ പലിശ വരുമാനത്തിന്മേൽ സോഴ്‌സ് (ടിഡിഎസ്) കുറയ്ക്കുന്നതിന്റെ പരിധി 10,000 രൂപയിൽ നിന്ന് 40,000 രൂപയായി ഉയർത്തിയിരുന്നു. ബാങ്കിന്റെ സ്ഥിര നിക്ഷേപങ്ങളിലും വിവിധ പോസ്റ്റോഫീസ് നിക്ഷേപ സ്കീമുകളിലും തുക സൂക്ഷിക്കുന്ന നികുതിദായകർക്ക് പ്രയോജനം ചെയ്യാനാണ് ഇത് ലക്ഷ്യമിട്ടത്. ഇതുവഴി കുറഞ്ഞ ബ്രാക്കറ്റ് നികുതിദായകർ അവരുടെ മൊത്തം പലിശ വരുമാനം 40,000 രൂപയിൽ കവിയുന്നില്ലെങ്കിൽ ഫോം 15 ജി സമർപ്പിക്കേണ്ടതില്ല.
5 ലക്ഷം രൂപയോ അതിൽ കുറവോ ആയ വരുമാനത്തിന് നികുതി ബാധ്യതയില്ല
വാര്‍ഷിക വരുമാനമോ ആദായനികുതി ഇളവുകള്‍ കഴിച്ചുള്ള വാര്‍ഷികവരുമാനമോ അഞ്ചുലക്ഷം രൂപവരെയാണെങ്കില്‍ ആദായനികുതി നല്‍കേണ്ടതില്ലെന്ന് 2019-ലെ ഇടക്കാല ബജറ്റിലാണ് ധനമന്ത്രാലയം പ്രഖ്യാപിച്ചത്.
ഇതിലൂടെ മാസവരുമാനക്കാര്‍, പെന്‍ഷന്‍കാര്‍, ചെറുകിട കച്ചവടക്കാര്‍ തുടങ്ങി നിരവധി പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കൂടാതെ ഒന്‍പതര ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള ആളുകൾക്ക് നിക്ഷേപ പദ്ധതികള്‍ പ്രയോജനപ്പെടുത്തി ആദായ നികുതി ഇളവുകൾ നേടാനാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
എൻപിഎസിൽ നിന്ന് 60% വരെയുള്ള പിൻവലിക്കൽ നികുതി രഹിതമാക്കി
2019-ലെ കേന്ദ്ര ബജറ്റിൽ, എന്‍പിഎസ് കോര്‍പ്പസില്‍ നിന്ന് വിരമിക്കുന്നതിനോ അല്ലെങ്കില്‍ 60 വയസ്സ് തികയുന്നതിനോ ഉള്ള വരുമാനനികുതി ഇളവ് പരിധി സര്‍ക്കാര്‍ 40 ശതമാനത്തില്‍ നിന്ന് 60 ശതമാനമായി ഉയര്‍ത്തിയിരുന്നു. വിരമിക്കുമ്പോള്‍, ഒരു എന്‍പിഎസ് വരിക്കാരന് എന്‍പിഎസ് കോര്‍പ്പസ് ഫണ്ടിന്റെ 60% വരെ പിന്‍വലിക്കാനും ബാക്കി 40% ആന്വിറ്റി പ്ലാനില്‍ നിക്ഷേപിക്കാനും കഴിയും.
പണം പിൻവലിക്കുമ്പോൾ ടിഡിഎസ് ഈടാക്കും
ഒരു ബാങ്കിൽ നിന്നോ പോസ്റ്റോഫീസിൽ നിന്നോ സഹകരണ അക്കൗണ്ടിൽ നിന്നോ ഏതെങ്കിലും ഒരു വ്യക്തി 1 കോടിയിലധികം രൂപ പൂര്‍ണമായി പിന്‍വലിക്കുമ്പോള്‍ സാമ്പത്തിക വര്‍ഷത്തില്‍ 2 ശതമാനം ടിഡിഎസ് ഈടാക്കുന്നു. പണമിടപാടുകൾ നിരുത്സാഹപ്പെടുത്താനും കുറഞ്ഞ പണ സമ്പദ്‌വ്യവസ്ഥയിലേക്ക് നീങ്ങാനും വേണ്ടിയുള്ള ലക്ഷ്യത്തിനായാണ് കേന്ദ്ര സർക്കാർ ഇത് നടപ്പിലാക്കുന്നത്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications