പലപ്പോഴും പണമിടപാടുകൾ നടത്തുമ്പോൾ നമുക്ക് കീറിയതോ മുഷിഞ്ഞതോ ആയ നോട്ടുകൾ ലഭിക്കാറുണ്ട്. ഇത് നമ്മൾ ഷോപ്പുകളിലോ മറ്റോ കൊടുത്താൽ മിക്കവരും അത് സ്വീകരിക്കില്ല. ഇങ്ങനെ വരുമ്പോൾ നമ്മൾ നോട്ടുകളുടെ കീറിയ ഭാഗം മടക്കിയും ഷോപ്പ് ഉടമ ശ്രദ്ധിക്കാത്ത വിധത്തിലും ഇത് ചിലവാക്കാൻ ശ്രമിക്കാറുണ്ട്. എന്നിട്ടും നടക്കാത്ത ഇങ്ങനെയുള്ള നോട്ടുകൾ നമുക്ക് പലപ്പോഴും ഒരു ബാധ്യത തന്നെയാണ്. എന്നാൽ ഇത്രയൊന്നും ബുദ്ധിമുട്ടുകൾ ഇല്ലാതെ കീറിയതോ മുഷിഞ്ഞതോ ആയ നോട്ടുകൾ നമുക്ക് ബാങ്കുകളിൽ എളുപ്പത്തിൽ മാറ്റിയെടുക്കാവുന്നതാണ്. ഇത്തരം നോട്ടുകൾ മാറ്റിയെടുക്കാൻ നിങ്ങൾ ആ ബാങ്കിന്റെ ഉപഭോക്താവാകണമെന്നില്ല.
കീറിയതോ മുഷിഞ്ഞതോ ആയ നോട്ടുകൾ മാറ്റിയെടുക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
മുഷിഞ്ഞ നോട്ടുകൾ - അഴുക്ക് പുറണ്ടത്, പശ അല്ലെങ്കിൽ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച നോട്ടുകൾ ആണ് ഈ വിഭാഗത്തിൽപ്പെടുന്നത്. റിസർവ് ബാങ്കിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, നികുതി, യൂട്ടിലിറ്റി ബില്ലുകൾ പോലുള്ള സർക്കാർ കുടിശ്ശിക അടയ്‌ക്കുമ്പോൾ ഈ നോട്ടുകൾ ബാങ്കുകൾ സ്വീകരിക്കേണ്ടതാണ്. കൂടാതെ ഇത്തരം നോട്ടുകൾ കൈമാറുമ്പോൾ അതിന്റെ മൂല്യം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാൻ ബാങ്കിനോട് ആവശ്യപ്പെടാവുന്നതുമാണ്.
വികൃതമാക്കിയ നോട്ടുകൾ
ഒരു ഭാഗം നഷ്‌ടപ്പെട്ടതോ, രണ്ടിൽ കൂടുതൽ കഷ്‌ണങ്ങളായോ എഴുത്ത് കുത്തുകൾ നടത്തി വികൃതമാക്കിയതോ ആയ നോട്ടുകളാണ് ഈ വിഭാഗത്തിൽപ്പെടുന്നത്. എക്‌സ്‌ചേഞ്ച് നിയമങ്ങൾ അനുസരിച്ച് ഒരു രൂപ മുതൽ ഇരുപത് രൂപ വരെയുള്ള നോട്ടുകളുടെ 50% ഭാഗം നിങ്ങളുടെ കൈയ്യിലുണ്ടെങ്കിൽ ആ നോട്ടിന്റെ മുഴുവൻ മൂല്യവും ലഭിക്കുന്നതാണ്. 50 ശതമാനത്തിൽ കുറവാണെങ്കിൽ മാറ്റിയെടുക്കാൻ സാധിക്കില്ല. 20 രൂപയ്‌ക്ക് മുകളിലുള്ള നോട്ടുകൾ ആണെങ്കിൽ ആ നോട്ടിന്റെ പ്രധാന ഭാഗത്തിന്റെ 80% ഉണ്ടെങ്കിൽ മുഴുവൻ മൂല്യവും തിരികെ ലഭിക്കുന്നതാണ്. 40-80% ആണെങ്കിൽ പകുതി മൂല്യം ലഭിക്കും. 40 ശതമാനത്തിൽ കുറഞ്ഞ നോട്ടുകൾ ബാങ്കുകൾ സ്വീകരിക്കുന്നതല്ല.
കത്തിയതോ തമ്മിൽ ഒട്ടിപ്പിടിച്ചതോ ആയ നോട്ടുകൾ
നോട്ടിന്റെ പ്രധാന ഭാഗങ്ങൾ കത്തിപോയിട്ടുണ്ടെങ്കിൽ ഇത്തരം നോട്ടുകൾ നിങ്ങൾക്ക് ബാങ്കുകളിൽ നൽകാൻ കഴിയില്ല. ഇത്തരം നോട്ടുകൾ ആർബിഐയുടെ റീജിണൽ ശാഖകളിൽ നൽകാവുന്നതാണ്.
പുതിയ എംജി സീരിസ് നോട്ടുകൾ
പുതുതായി ഇറങ്ങിയ 2000 രൂപയുടെ നോട്ടുകൾ ആണെങ്കിൽ നോട്ടിന്റെ 88 ശതമാനം ഭാഗം കൈയ്യിലുണ്ടെങ്കിൽ മാത്രമേ ഇത് മാറ്റിയെടുക്കാൻ കഴിയൂ. 44 ശതമാനത്തിന് മുകളിൽ ഉണ്ടെങ്കിൽ പകുതി മൂല്യം ലഭിക്കുന്നതാണ്. 200 രൂപയുടെ നോട്ട് ആണെങ്കിൽ 78 ശതാമാനം ഭാഗം നൽകിയാൽ മുഴുവൻ മൂല്യവും ലഭിക്കുന്നതാണ്. 39 ശതമാനത്തിന് മുകളിൽ ഉണ്ടെങ്കിൽ പകുതി മൂല്യം ലഭിക്കുന്നതാണ്. 20 പീസ് അല്ലെങ്കിൽ 5000 രൂപയ്ക്കുള്ള നോട്ടുകൾ മാത്രമേ ബാങ്ക് ഒരു ദിവസം സൗജന്യമായി മാറ്റിതരൂ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
