നിക്ഷേപങ്ങളുടെ പലിശ ഇടിവ്; എഫ്‌ഡിക്ക് 4 മികച്ച ബദലുകൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടർച്ചയായി ഒരു വർഷത്തോളമായി ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറഞ്ഞ് കൊണ്ടിരിക്കുന്നത്. റിസർവ് ബാങ്ക് റിപ്പോ നിരക്കും ധന നിക്ഷേപ അനുപാത നിരക്കും കുറച്ചതോടെയാണ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറഞ്ഞത്. റിസർവ് ബാങ്ക് അവതരിപ്പിച്ച കണക് പ്രകാരം ഒക്ടോബറിൽ ശരാശരി ടേം ഡിപ്പോസിറ്റ് നിരക്ക് 9 ബേസിസ് പോയിന്റാണ് കുറഞ്ഞത്. ഫെബ്രുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഇത് 7 ബേസിസ് പോയിന്റ് കുറവാണ് രേഖപ്പെടുത്തിയിരുന്നത്.

സ്ഥിര പലിശ വരുമാനം

സ്ഥിര പലിശ വരുമാനം ഉറപ്പുനൽകുന്ന സ്ഥിര നിക്ഷേപങ്ങളിലും ചെറുകിട സമ്പാദ്യ പദ്ധതികളിലുമാണ് നല്ലൊരു ശതമാനം ഇന്ത്യക്കാരും നിക്ഷേപം നടത്തുന്നത്. സ്ഥിര വരുമാനം തരുന്ന പ്ലാനുകൾ പ്രത്യേകിച്ചും മുതിർന്ന പൗരന്മാർക്കാണ് ഉപയോഗപ്പെടുക. കാരണം ഇത്തരം പ്ലാനുകൾ അപകട സാധ്യത കുറഞ്ഞതും കൃത്യമായ വരുമാനും ലഭിക്കുന്നവയുമാണ്. എന്നാൽ ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറയുന്നതോടെ ആളുകൾ പുതിയ നിക്ഷേപ സാധ്യതകൾ ആലോചിച്ചുകൊണ്ടിരിക്കുകയാണ് ഇങ്ങനെയുള്ള ചില ബദൽ നിക്ഷേപങ്ങൾ ഇവയാണ്;

1. ചെറുകിട ധനകാര്യ ബാങ്ക് എഫ്ഡി

1. ചെറുകിട ധനകാര്യ ബാങ്ക് എഫ്ഡി

BankBazaar.com നൽകുന്ന ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം പൊതുമേഖലാ ബാങ്കുകൾ 5.5 ശതമാനം മുതൽ 6.7 ശതമാനം വരെയാണ് പരിശ നൽകുന്നത്. എന്നാൽ സ്വകാര്യ മേഖല ബാങ്കുകൾ 6%-7.7% വരെയും പലിശ നൽകുന്നു. അതിനാൽ പൊതുമേഖല ബാങ്കിൽ നിക്ഷേപിക്കുന്ന പലരും അവരുടെ നിക്ഷേപം സ്വകാര്യ മേഖലാ ബാങ്കുകളിലേക്ക് മാറ്റുന്നുണ്ട്. മിക്ക ചെറുകിട ധനകാര്യ ബാങ്കുകളും സ്ഥിര നിക്ഷേപത്തിന് 7% -9% വരെ പലിശ നൽകുന്നുണ്ട്. സ്ഥിര നിക്ഷേപം നടത്തുന്നവരെ ആകർഷിക്കുന്ന ഉയർന്ന പലിശ നിരക്കാണ് ഇത്.

ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയുംഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും

2. ഹ്രസ്വകാല ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ

2. ഹ്രസ്വകാല ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ

ലിക്വിഡ് ഫണ്ടുകൾ, ഹ്രസ്വകാല ഫണ്ടുകൾ, അൾട്രാ-ഹ്രസ്വകാല ഫണ്ടുകൾ എന്നിവ പോലുള്ള വിവിധ ഡെറ്റ് മ്യൂച്വൽ ഫണ്ടുകളിൽ നിങ്ങളുടെ ഹ്രസ്വകാല എഫ്ഡികൾക്കുള്ള നല്ലൊരു ബദൽ നിക്ഷേപമാണ്.

ഹ്രസ്വകാല ഫണ്ടുകൾ - 1 മുതൽ 3 വർഷത്തിനുള്ളിൽ നിങ്ങളുടെ നിക്ഷേപം മെച്യൂരിറ്റി പൂർത്തിയാക്കുന്നതാണ്. കൂടാതെ ഡെറ്റ് ഫണ്ടുകളിൽ നിക്ഷേപിക്കുമ്പോൾ അനുബന്ധ കാലാവധിയിലുള്ള എഫ്ഡികളേക്കാൾ ഉയർന്ന വരുമാനം ലഭിക്കുകയും ചെയ്യും.

അൾട്രാ-ഹ്രസ്വകാല മ്യൂച്വൽ ഫണ്ടുകൾ - ഒരു വർഷത്തിൽ കുറയാതെ കാലാവധിയുള്ള ഡെറ്റ് ഫണ്ടുകളാണ് ഇവ. ഇത്തരം സ്‌കീമുകളിൽ നിക്ഷേപിക്കുമ്പോൾ ലിക്വിഡ് ഫണ്ടുകളെക്കാൾ ഉയർന്ന വരുമാനം ലഭിക്കാം. കൂടാതെ അപകടസാധ്യത കുറവുമാണ്.

ഐടിആർ; ജനുവരിക്ക് മുൻപ് ഫയൽ ചെയ്‌തില്ലെങ്കിൽ ഉയർന്ന പിഴ ഈടാക്കുന്നതാണ്ഐടിആർ; ജനുവരിക്ക് മുൻപ് ഫയൽ ചെയ്‌തില്ലെങ്കിൽ ഉയർന്ന പിഴ ഈടാക്കുന്നതാണ്

 

3. കോർപ്പറേറ്റ് നിക്ഷേപങ്ങൾ

3. കോർപ്പറേറ്റ് നിക്ഷേപങ്ങൾ

സ്ഥിര നിക്ഷേപത്തിന് പകരമായുള്ള മറ്റൊന്നാണ് കോർപ്പറേറ്റ് നിക്ഷേപം. സാധാരണയായി ഇതിൽ നിക്ഷേപിക്കുമ്പോൾ ബാങ്ക് എഫ്ഡികളേക്കാൾ ഉയർന്ന വരുമാനം ലഭിക്കുന്നു. കൂടാതെ ഇത്തരം നിക്ഷേപങ്ങൾക്ക് മറ്റുള്ളവയെ അപേക്ഷിച്ച് നികുതി കുറവുമാണ്.

പോസ്‌റ്റ്മാൻ ഇനി ഇൻഷൂറൻസ് പോളിസി ഏജന്റുകൂടിയാകുംപോസ്‌റ്റ്മാൻ ഇനി ഇൻഷൂറൻസ് പോളിസി ഏജന്റുകൂടിയാകും

4. ചെറുകിട സമ്പാദ്യ പദ്ധതികൾ

4. ചെറുകിട സമ്പാദ്യ പദ്ധതികൾ

റിസ്‌ക് ഫാക്‌റ്ററുകൾ കുറഞ്ഞതും സർക്കാരിന്റെ പിന്തുണയോടെയുമുള്ള ധാരാളം ചെറുകിട സമ്പാദ്യ പദ്ധതികൾ ലഭ്യമാണ്. ഇത്തരം സ്‌കീമുകളിൽ നിന്ന് 7.9% വരെ പലിശ ലഭിക്കുന്നുണ്ട്. പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്), നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് (എൻഎസ്‌സി) സുകന്യ സമൃദ്ധി യോജന (എസ്എസ്‌വൈ) ഉൾപ്പെടെയുള്ള ചെറുകിട സമ്പാദ്യ പദ്ധതി നിക്ഷേപങ്ങൾക്ക് ഇത് നല്ലകാലമാണ്. കാരണം ഇത്തരം സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കിൽ മാറ്റമുണ്ടാവില്ലെന്ന് ആർബിഐ പ്രഖ്യാപിച്ചിരുന്നു.

Read more about: bank ബാങ്ക്
English summary

നിക്ഷേപങ്ങളുടെ പലിശ ഇടിവ്; എഫ്‌ഡിക്ക് 4 മികച്ച ബദലുകൾ | new investment opportunities because of interest rates on bank fd fall

new investment opportunities because of interest rates on bank fd fall
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X