പുതുവർഷത്തിൽ പുതിയ തീരുമാനങ്ങളും പ്രതിജ്ഞകളും എടുക്കുന്നവരാണ് നമ്മളിൽ പലരും. ഈ തീരുമാനങ്ങളെല്ലാം പാലിക്കാറുണ്ടോ എന്നത് വേറെ കാര്യം. എന്നാൽ മറ്റ് പ്രതിജ്ഞകൾ പോലെയല്ല സാമ്പത്തിക കാര്യങ്ങളിൽ എടുക്കുന്ന തീരുമാനങ്ങൾ, അത് ഉറച്ചതായിരിക്കണം. ഇല്ലെങ്കിൽ ഭാവിലെ നമ്മുടെ സാമ്പത്തിക ബജറ്റ് താറുമാറാകാൻ സാധ്യതയുണ്ട്. 'അങ്ങനെയെങ്കിൽ കടബാധ്യതകൾ ഇല്ലാത്ത പുതുവർഷം' എന്നൊരു പ്രതിജ്ഞ എടുത്താലോ? പ്രതിജ്ഞ മാത്രം പോര അത് സാധ്യമാക്കണമെങ്കിൽ നമ്മൾ ചില കാര്യങ്ങൾ കൃത്യമായും ശ്രദ്ധയോടും ചെയ്യേണ്ടതുണ്ട്.
വീട് വാങ്ങാനും വിദ്യാഭ്യാസത്തിനും വിവാഹത്തിനും വിനോദയാത്രകൾ നടത്താൻ പോലും ബാങ്കുകൾ ഇപ്പോൾ വായ്‌പകൾ നൽകാറുണ്ട്. മിക്കപ്പോഴും ഇത്തരം വായ്‌പകളാണ് പലരേയും കടബാധ്യതകളിൽ ചാടിക്കുന്നത്. എന്നാൽ ഈ വായ്‌പകൾ കൃത്യമായി കൈകാര്യം ചെയ്‌താൽ നമ്മുടെ കാര്യങ്ങൾ നിറവേറ്റുന്നതിനൊപ്പം സമ്പാദ്യവും നേടാം. അങ്ങനെയെങ്കിൽ കടബാധ്യതകൾ കുറയ്‌ക്കാൻ പുതുവർഷത്തിൽ ഈ തീരുമാനങ്ങൾ എടുത്ത് നോക്കൂ
തിരിച്ചടയ്‌ക്കാനുള്ള ശേഷി കണക്കാക്കിയ ശേഷം മാത്രം വായ്‌പയെടുക്കുക
ആദ്യം പണം തിരിച്ചടയ്‌ക്കാനുള്ള ശേഷി കണക്കാക്കിയിട്ട് വേണം നിങ്ങൾ വായ്‌പയ്‌ക്കായി അപേക്ഷിക്കാൻ. അതായത് നിങ്ങളുടെ പ്രതിമാസ വരുമാനം, മറ്റ് വായ്‌പകൾ, പലിശ നിരക്ക്, തിരിച്ചടയ്‌ക്കാനുള്ള തീയതി എന്നിവയെക്കുറിച്ച് ആദ്യം തന്നെ ആലോചിച്ചുവെയ്‌ക്കുന്നത് നല്ലതാണ്. സുരക്ഷിതമല്ലാത്ത വായ്‌പകൾ നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളെ വളരെയധികം ബാധിക്കും. ഉദാഹരണത്തിന് ഒരു ഭവന വായ്‌പ എടുക്കുകയാണെങ്കിൽ അത് വലിയ ബാധ്യത ആവാത്ത രീതിയിൽ കൃത്യമായി അടച്ചു തീർക്കാനുള്ള മാർഗങ്ങൾ ആദ്യമേ തന്നെ കണ്ടെത്തണം. ഏതൊരു വായ്‌പയാണെങ്കിലും അതിന്റെ നല്ല വശങ്ങളും നിങ്ങളെ കുഴിയിൽ ചാടിക്കാൻ സാധ്യതയുള്ള വശങ്ങളും മനസ്സിലാക്കി വേണം വായ്‌പ എടുക്കാൻ.
കുടുംബ ബജറ്റ് ആസൂത്രണം ചെയ്യുമ്പോൾ കടങ്ങൾക്ക് മുൻഗണന നൽകുക
കുടുംബത്തിനായി ഒരു ബജറ്റ് സൂക്ഷിക്കുന്നത് ഏതൊരു സാമ്പത്തിക ലക്ഷ്യത്തിന്റേയും ആദ്യ ചവിട്ടുപടിയാണ്. കടബാധ്യതകൾ കുറയ്‌ക്കാനും സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കാനും ബജറ്റ് ആസൂത്രണം ചെയ്യുക. പുതിയ വർഷത്തിന്റെ തുടക്കത്തിൽ തന്നെ പ്രതിമാസ, വാർഷിക ബജറ്റുകൾ തീരുമാനിക്കാൻ തുടങ്ങുക. അതിൽ നിങ്ങളുടെ വരുമാനം, ചെലവ്, നിക്ഷേപം, വായ്‌പ തുടങ്ങി എല്ലാ കാര്യങ്ങളും രേഖപ്പെടുത്തിവയ്‌ക്കുക. ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ചെലവുകൾ നിയന്ത്രിക്കാനും അനാവശ്യ ചെലവുകൾ കുറയ്‌ക്കാൻ സഹായിക്കും. ഇങ്ങനെ സാമ്പത്തിക മുന്നൊരുക്കങ്ങൾ നടത്തുമ്പോൾ നിങ്ങൾ പെട്ടെന്ന് കൊടുത്ത് തീർക്കാനുള്ള കടങ്ങൾക്ക് മുൻഗണന നൽകുക. ഇവയിൽ കൂടുതൽ പലിശയുള്ള വായ്‌പകൾ ആദ്യം തീർപ്പാക്കാൻ ശ്രമിക്കുക. ഇതിനൊപ്പം നിങ്ങളുടെ വരുമാനത്തിൽ നിന്ന് എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപങ്ങൾക്കായി മാറ്റിവയ്‌ക്കുക.
ക്രെഡിറ്റ് കാർഡ് കുടിശ്ശികകൾ ആദ്യം അടച്ചു തീർക്കുക
വളരെ ഉപയോഗപ്രദമായ ഒന്നാണ് ക്രെഡിറ്റ് കാർഡുകളെങ്കിലും കൃത്യമായി കൈകാര്യം ചെയ്‌തില്ലെങ്കിൽ അവ മുട്ടൻ പണി തരുന്നതാണ്. മറ്റ് വായ്‌പകളെ അപേക്ഷിച്ച് ക്രെഡിറ്റ് കാർഡ് വായ്‌പകൾക്ക് കൂടുതൽ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ക്രെഡിറ്റ് കാർഡിൽ കുടിശ്ശികകൾ കൃത്യ സമയത്ത് അടച്ചു തീർക്കാൻ ശ്രമിക്കുക.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications