അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. നിലവിലെ കണക്ക് പ്രകാരം 2029 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി കണക്കാക്കപ്പെടുന്ന ഇന്ത്യ ഒരു സാമ്പത്തിക ശക്തിയായി വളരുകയാണ്. സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടുന്ന, ലോകോത്തര പട്ടികയിൽ വരുന്ന ധാരാളം ബിസിനസ്സ് കമ്പനികൾ ഇന്ത്യയിലുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ പത്ത് കമ്പനികള്‍ ചുവടെ കാണാം
1. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ എണ്ണക്കമ്പനിയാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. 1959-ൽ ആണ് കമ്പനി നിലവിൽ വന്നത്. പെട്രോൾ, ഡീസൽ, എൽ.പി.ജി, ഓട്ടോ എൽ.പി.ജി, വിമാന ഇന്ധനം, ലൂബ്രിക്കന്റ്സ്, നാഫ്ത, ബിറ്റുമിൻ, പാരാഫിൻ, മണ്ണെണ്ണ എന്നിവയാണ് കമ്പനിയുടെ പ്രധാന ഉത്‌പന്നങ്ങൾ. അടുത്തകാലത്തായി കമ്പനി റോക്കറ്റുകളിൽ ഉപയോഗിക്കുന്ന ക്രയോജനിക്ക് ഇന്ധനങ്ങളുടെ (എൽ.എൻ.ജി - ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ്) ഉത്പാദനവും തുടങ്ങി. ഇന്ത്യൻ ഓയിൽ കമ്പനിയ്ക്കും അതിന്റെ ഉപകമ്പനികൾക്കുമായി ഇന്ത്യൻ പെട്രോളിയം വിപണിയിൽ മൊത്തം 47% പങ്കാളിത്തമാണുള്ളത്.
2. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ മേഖലാ കമ്പനിയാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനി കൂടിയാണ് ആർഐഎൽ. ഊർജ്ജം, പെട്രോകെമിക്കൽസ്, തുണിത്തരങ്ങൾ, പ്രകൃതിവിഭവങ്ങൾ, ടെലികമ്മ്യൂണിക്കേഷൻ എന്നിവയുൾപ്പെടെ നിരവധി മേഖലകളിലായാണ് കമ്പനി പ്രവർത്തിക്കുന്നത്.
3. ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡ്
ഇന്ത്യയിലെ ഏറ്റവും വലിയ അസംസ്കൃത എണ്ണ, പ്രകൃതിവാതക കമ്പനിയാണ് ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡ് (ഒഎൻജിസി). രാജ്യത്തെ ആഭ്യന്തര അസംസ്കൃത എണ്ണ ഉൽപാദനത്തിന്റെ 70 ശതമാനവും ഉൽപാദിപ്പിക്കുന്നത് ഒഎൻജിസിയാണ്. പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ കീഴിൽ 1956-ൽ ആണ് പൊതുമേഖലാ സ്ഥാപനമായ ഒഎൻജിസി സ്ഥാപിതമായത്.
4. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ്, ധനകാര്യ സേവന കമ്പനിയാണ് പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) 300 ബില്യൺ ഡോളർ ആസ്തിയാണ് എസ്‌ബിഐക്കുള്ളത്. ഇതിന്റെ ആസ്ഥാനം മുംബൈയിലാണ്. ഇന്ത്യയുൾപ്പെടെ 36 രാജ്യങ്ങളിൽ എസ്‌ബിഐയുടെ ശാഖകൾ ഉണ്ട്. ഇന്ത്യയിൽ മാത്രം 14,000 ശാഖകളാണുള്ളത്. ഇന്ത്യയിലെ പഴക്കംചെന്ന വാണിജ്യ ബാങ്കുകളിൽ ഒന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.
5. ടാറ്റ മോട്ടോർസ്
ടാറ്റാ ഗ്രൂപ്പിന്റെ കീഴിൽ വരുന്ന കമ്പനിയാണ് ടാറ്റ മോട്ടോർസ്. മുംബൈ ആണ് കമ്പനിയുടെ ആസ്ഥാനം. ലോകത്തെമ്പാടുമുള്ള 175 രാജ്യങ്ങളിൽ ടാറ്റ മോട്ടോർസിന് സാന്നിധ്യമുണ്ട്. കാറുകൾ, സ്പോർട്സ് യൂട്ടിലിറ്റി വാഹനങ്ങൾ, ട്രക്കുകൾ, ബസുകൾ, പ്രതിരോധ വാഹനങ്ങൾ എന്നിവയാണ് കമ്പനിയുടെ പ്രധാന ഉതപാദനം. ഏഷ്യയിലെ ഏറ്റവും വലിയ വാഹന നിർമാണ കമ്പനിയുമാണ് ടാറ്റ മോട്ടോർസ്. ലേകത്തിൽ ഇതിന് പതിനേഴാം സ്ഥാനമാണുള്ളത്.
6. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്
മുംബൈ ആസ്ഥാമായി പ്രവർത്തിക്കുന്ന എണ്ണകമ്പനിയാണ് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്. ഭാരത സർക്കാരിന്റെ മഹാരത്ന പദവിയുള്ള ഒരു പൊതു മേഖലാ സ്ഥാപനം കൂടിയാണ് ബിപിസിഎൽ. മുംബൈ റിഫൈനറി (പ്രതിവർഷം 13 ദശലക്ഷം മെട്രിക് ടൺ ശേഷി), കൊച്ചി റിഫൈനറികൾ (ഇതിന്റെ ശേഷി പ്രതിവർഷം 15.5 ദശലക്ഷം മെട്രിക് ടൺ) ബിൻ റിഫൈനറി (പ്രതിവർഷം 6 ദശലക്ഷം മെട്രിക് ടൺ ശേഷി), നുമാലിഗഡ് റിഫൈനറി (പ്രതിവർഷം 3 ദശലക്ഷം മെട്രിക് ടൺ ശേഷി) എന്നീ നാല് റിഫൈനറികളാണ് ബിപിസിഎൽ നടത്തുന്നത്.
7 ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്
ഭാരത സർക്കാറിന്റെ ഉടമസ്ഥതയിലുള്ള എണ്ണകമ്പനികളിൽ ഒന്നാണ് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്‌പിസിഎൽ). മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച്‌പിസിഎൽ ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ, വാതക കമ്പനികളിലൊന്നുകൂടിയാണ്. മുംബൈ റിഫൈനറി (പ്രതിവർഷം 6.5 ദശലക്ഷം മെട്രിക് ടൺ ശേഷി), വിശാഖപട്ടണം റിഫൈനറി (പ്രതിവർഷം 8.3 ദശലക്ഷം മെട്രിക് ടൺ ശേഷി), മംഗലാപുരം റിഫൈനറി, പെട്രോകെമിക്കൽസ് ലിമിറ്റഡ്, ഗുരു ഗോബിന്ദ് സിംഗ് റിഫൈനറി, ബാർമർ റിഫൈനറി തുടങ്ങി എച്ച്പിസിഎല്ലിന് ഇന്ത്യയിൽ നിരവധി എണ്ണ ശുദ്ധീകരണശാലകളുണ്ട്.
8. രാജേഷ് എക്‌സ്‌പോർട്ട്സ് ലിമിറ്റഡ്
ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വോൾസെയിൽ എക്‌സ്പോർട്ടിംഗ് കമ്പനിയാണ് രാജേഷ് എക്‌സ്‌പോർട്ട്സ് ലിമിറ്റഡ് (ആർഇഎൽ). ഇന്ത്യയിലെ ഏറ്റവും കൂടുതൽ സ്വർണ്ണ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്ന കമ്പനിയാണ് ആർഇഎൽ. സ്വർണ്ണ ഉൽപ്പാദന പ്രക്രീയയുടെ എല്ലാ തലങ്ങളിലും നിലയുറപ്പിച്ച ചുരുക്കം ചില കമ്പനികളിൽ ഒന്നാണ് ഇത്. സ്വർണ്ണം ശുദ്ധീകരിക്കുന്നത് മുതൽ ചില്ലറ വിൽപ്പന വരെ ആർഇഎൽ നടത്തുന്നുണ്ട്.
9. ടാറ്റ സ്‌റ്റീൽ
ടാറ്റാ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ മൾട്ടിനാഷണൽ സ്റ്റീൽ-മെയ്ക്കിംഗ് കമ്പനിയാണ് ടാറ്റാ സ്റ്റീൽ ലിമിറ്റഡ്. മുമ്പ് ടാറ്റ അയൺ ആൻഡ് സ്റ്റീൽ കമ്പനി ലിമിറ്റഡ് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. മുംബൈ ആണ് കമ്പനിയുടെ ആസ്ഥാനം. ലോകത്തിലെ വലിയ സ്റ്റീൽ ഉൽപാദന കമ്പനിയാണ് ടാറ്റ സ്റ്റീൽ. സ്റ്റീൽ ഉൽപാദന നിരക്കിൽ ലോകത്തെ 12-മതും ഇന്ത്യയിൽ ഒന്നാം സ്ഥാനത്തുമുള്ള കമ്പനിയാണ് ഇത്. കമ്പനിയുടെ പ്രതിവർഷ ക്രൂഡ് സ്റ്റീൽ ശേഷി 23.8 ദശലക്ഷം ടൺ ആണ്.
10. കോള്‍ ഇന്ത്യ ലിമിറ്റഡ്
ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ സ്ഥാപനമാണ് കോള്‍ ഇന്ത്യ ലിമിറ്റഡ്. ലോകത്തിലെ ഏറ്റവും വലിയ കൽക്കരി ഉത്പാദക കമ്പനി കൂടിയായ സിഐഎൽ-ന്റെ ആസ്ഥാനം കൊൽക്കത്തയിലാണ്. കൽക്കരി മേഖലയിൽ മികച്ച ഉത്പാദനം നേടുക എന്ന ലക്ഷ്യത്തോടേ 1975-ൽ ആണ് കൽക്കരി വകുപ്പിന് കീഴിൽ കമ്പനിയായി രൂപീകൃതമായത്.
ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡ്, ഭാരത് കോക്കിംഗ് കോൾ ലിമിറ്റഡ്, സെൻട്രൽ കോൾഫീൽഡ്സ് ലിമിറ്റഡ്, വെസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡ്, സൗത്ത്-ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡ്, നോർത്തേൺ കോൾഫീൽഡ് ലിമിറ്റഡ്, മഹാനദി കോൾഫീൽഡ്സ് ലിമിറ്റഡ് എന്നീ കമ്പനികൾ വഴിയാണ് സിഐഎൽ കൽക്കരി ഉത്പാദിപ്പിക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications