ഗ്രോഹെ ഹൊരൂൺ ഇന്ത്യയുടെ റിയൽ എസ്റ്റേറ്റ് റിച്ച് ലിസ്റ്റ് 2019- ന്റെ പുതിയ പതിപ്പ് പുറത്തിറക്കി. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ റിയൽ എസ്റ്റേറ്റ് സംരഭകരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലോധാ ഗ്രൂപ്പിന്റെ മംഗൾ പ്രഭാദ് ലോധയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുബൈ ആണ് ഈ തവണയും സമ്പത്തിന്റെ കാര്യത്തിൽ ഒന്നാമതെത്തിയ നഗരം.
മംഗൽ പ്രഭാ ലോധ
ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ റിയൽ എസ്റ്റേറ്റ് സംരംഭകരിൽ ഒന്നാം സ്ഥാനം ലോധാ ഗ്രൂപ്പിന്റെ മംഗൽ പ്രഭാദ് ലോധയ്ക്കാണ്. 31,960 കോടി രൂപയുടെ ആസ്തിയാണ് മംഗൽ പ്രഭാദ് ലോധയ്ക്കും കുടുംബത്തിനുമുള്ളത്.
രാജീവ് സിംഗ്
ഡിഎൽഎഫിന്റെ രാജീവ് സിംഗാണ് രണ്ടാം സ്ഥാനത്തുള്ള സമ്പന്നനായ റിയൽ എസ്റ്റേറ്റ് സംരംഭകൻ. 25,080 കോടി രൂപയാണ് രാജീവ് സിംഗിന്റെ ആസ്തി.
ജിതേന്ദ്ര വിർവാനി
എംബസ്സി ഗ്രൂപ്പിന്റെ ജിതേന്ദ്ര വിർവാനിയാണ് മൂന്നാം സ്ഥാനത്തുള്ളത്. 24,750 കോടി രൂപയുടെ സമ്പാദ്യമുള്ള ജിതേന്ദ്ര വിർവാനി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഓഫീസ് സ്പേസ് ലാൻഡ്ലോഡായി അറിയപ്പെടുന്നു.
നിരഞ്ജൻ ഹിരാനന്ദാനി
സ്വകാര്യ ഉടമസ്ഥതയിലുള്ള നിദാർ ഗ്രൂപ്പിന്റെ നിരഞ്ജൻ ഹിരാനന്ദാനി ആണ് നാലാം സ്ഥാനത്തുള്ള സമ്പന്നനായ റിയൽ എസ്റ്റേറ്റ് സംരംഭകൻ. മഹാരാഷ്ട്രയിലും പുറത്തുമായി റെസിഡൻഷ്യൽ ടൗൺഷിപ്പുകളിലും വാണിജ്യ റിയൽ എസ്റ്റേറ്റുകളിലുമാണ് ഹിരാനന്ദാനി നിക്ഷേപം നടത്തുന്നത്. 17030 കോടി രൂപയാണ് നിരഞ്ജൻ ഹിരാനന്ദാനിയുടെ ആസ്തി.
ചന്ദ്രു രഹേജ
15,480 കോടി രൂപയുടെ ആസ്തിയുള്ള ചന്ദ്രു രഹേജ അഞ്ചാം സ്ഥാനത്തുള്ള സമ്പന്നനായ റിയൽ എസ്റ്റേറ്റ് സംരംഭകനാണ്. കെ രഹേജ കോർപ്പ് ഗ്രൂപ്പിന്റെ ചെയർമാനാണ് ഇദ്ദേഹം. കുടുംബം നടത്തുന്ന സിഎൽ രഹെജ ഗ്രൂപ്പിന് ഹോട്ടലുകൾ, വാണിജ്യ സ്വത്തുക്കൾ, ഷോപ്പിംഗ് മാളുകൾ, ഐടി പാർക്കുകൾ, റെസിഡൻഷ്യൽ പ്രോപ്പർട്ടികൾ എന്നിങ്ങനെ നിരവധി പ്രോപ്പർട്ടികൾ ഉണ്ട്. 15,480 കോടിയുടെ രൂപയാണ് ചന്ദ്രു രഹേജയുടെ ആസ്തി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
