മാർച്ച് അടുക്കുന്നതോടെ ആദായ നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്ന നിക്ഷേപ സാധ്യതകൾ തിരയുന്നതിനുള്ള ഓട്ടത്തിലാണോ നിങ്ങൾ? വിവേകപൂർണ്ണമായ നിക്ഷേപം ആസൂത്രണം ചെയ്യുകയാണെങ്കിൽ നികുതി ലാഭിക്കൽ എളുപ്പമാണ്. ഒരു പരിധിവരെ നികുതി അടയ്ക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും കഴിയുന്നിടത്തോളം ലാഭിക്കാനുമുള്ള വിവിധ മാർഗങ്ങൾ ഇന്ന് ലഭ്യമാണ്. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം നികുതി ലാഭിക്കൽ നിക്ഷേപങ്ങളിൽ ചിലത് ഇഎൽഎസ്എസ്, പിപിഎഫ്, എൻപിഎസ്, പിഎഫ്, യൂലിപ് എന്നിവയാണ്. ഇവയിൽ മികച്ചത് ഏതാണെന്ന് ചിന്തിച്ചിട്ടുണ്ടോ?
ഇക്വിറ്റി ലിങ്ക്‌ഡ് സേവിംഗ്‌സ് സ്കീമുകൾ (ഇഎൽഎസ്എസ്):
നിക്ഷേപത്തിനൊപ്പം നികുതി ലാഭിക്കാനും കഴിയുന്ന മ്യൂച്വൽ ഫണ്ടാണ് ഇക്വിറ്റി ലിങ്ക്‌ഡ് സേവിംഗ്‌സ് സ്കീമുകൾ. വിദഗ്ദരുടെ അഭിപ്രായത്തിൽ ഈ ഫണ്ടുകൾ സമീപകാലത്ത് മറ്റ് നികുതി ലാഭിക്കൽ ഉപകരണങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന വരുമാനം നൽകുന്നുണ്ട്. മൂന്ന് വർഷമാണ് ഇതിന്റെ നിക്ഷേപ കാലയളവെന്നത് മറ്റൊരു നേട്ടമാണ്. ആദായനികുതി നിയമങ്ങൾ അനുസരിച്ച്, ഒരു ലക്ഷം രൂപ വരെയുള്ള ലാഭം നികുതിരഹിതമാണ്.
നാഷണൽ പെൻഷൻ സ്‌കീം (എൻപിഎസ്):
നിക്ഷേപത്തിലും നികുതി നിയമങ്ങളിലും വന്ന മാറ്റങ്ങൾ കാരണം സമീപ വർഷങ്ങളിൽ എൻപിഎസ് നിക്ഷേപം കൂടുതൽ ആകർഷകമായിട്ടുണ്ട്. വിരമിക്കുന്ന സമയത്ത് പിൻവലിക്കാവുന്ന കോർപ്പസിന്റെ 60% നികുതി രഹിതമാണ്. വ്യത്യസ്ത വിഭാഗങ്ങളിലായി നികുതി ലാഭിക്കാൻ എൻപിഎസ് നിക്ഷേപത്തിന് കഴിയും. അതായത് സെക്ഷൻ 80 സി പ്രകാരം മൊത്തം 1.5 ലക്ഷം രൂപ പരിധിയിൽ ഈ സ്കീമിലേക്കുള്ള സംഭാവന കിഴിവായി ക്ലെയിം ചെയ്യാം. സെക്ഷൻ 80 സിസിഡി (1 ബി) പ്രകാരം 50,000 രൂപ വരെ അധിക കിഴിവും ലഭിക്കും.
എൻപിഎസിൽ നിക്ഷേപിക്കുന്ന യുവ നിക്ഷേപകർക്ക് ദീർഘകാലത്തേക്കുള്ള നിക്ഷേപ കാലയളവുള്ളതിനാൽ കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. എന്നിരുന്നാലും എൻപിഎസിൽ നിക്ഷേപിക്കുന്നതിന് മുമ്പ്, അതിന് ഒരു നീണ്ട ലോക്ക്-ഇൻ പിരീഡ് ഉള്ള കാര്യം ഓർക്കേണ്ടതാണ്. അതായത് നിക്ഷേപകൻ 60 വയസിൽ വിരമിക്കുന്നതുവരെ നിങ്ങളുടെ ഫണ്ട് ലോക്ക് ചെയ്യപ്പെടും.
പബ്ലിക്ക് പ്രോവിഡന്റ് ഫണ്ട്: 7.9% വരെയുള്ള പലിശനിരക്കിൽ ഗ്യാരണ്ടീഡ് റിട്ടേണുകൾ വാഗ്ദാനം ചെയ്യുന്ന മികച്ച നികുതി ലാഭിക്കൽ ഉപകരണമാണ് പിപിഎഫ്. അഞ്ച് വർഷത്തിനുശേഷം ഭാഗികമായി പിൻവലിക്കാനും കഴിയും. ബാങ്ക് നിക്ഷേപത്തേക്കാൾ മികച്ച നികുതി ലാഭിക്കൽ നിക്ഷേപ ഓപ്ഷൻ കൂടിയാണ് പിപിഎഫ്. ഒപ്പം പലിശ നികുതിരഹിതവുമാണ്. കൂടാതെ അക്കൗണ്ട് പ്രവർത്തനരഹിതമാകാതിരിക്കാൻ പിപിഎഫ് നിക്ഷേപകർക്ക് പ്രതിവർഷം 500 രൂപ മാത്രം നിക്ഷേപിച്ചാൽ മതിയാകും.
യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനുകൾ: ഇന്‍ഷുറന്‍സ് പരിരക്ഷയ്‌ക്കൊപ്പം വരുമാനവും നികുതി ആനുകൂല്യങ്ങളും ആഗ്രഹിക്കുന്നവര്‍ക്ക് മുതല്‍ക്കൂട്ടാണ് യൂലിപ് എന്നറിയപ്പെടുന്ന യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനുകൾ. ഇൻഷുറൻസ് പരിരക്ഷ വാർഷിക പ്രീമിയത്തിന്റെ പത്തിരട്ടിയാണെങ്കിൽ, സെക്ഷൻ 10 (10ഡി) പ്രകാരം യൂലിപ്പിൽ നിന്നുള്ള വരുമാനം പൂർണമായും നികുതിരഹിതമാണ്.
ഇവയിൽ മികച്ചത് ഏതാണ്?
കഴിഞ്ഞ മൂന്ന് വർഷമായി 13.18% വരുമാനം ലഭിക്കുന്നതിനാൽ, സെക്ഷൻ 80 സി പ്രകാരം നികുതി ലാഭിക്കൽ ഓപ്‌ഷന്റെ കാര്യത്തിൽ ഇഎൽഎസ്എസ് ഫണ്ടുകൾ ഒന്നാം സ്ഥാനത്താണ്. എന്നിരുന്നാലും അപകടസാധ്യതകൾ ഉള്ളതിനാൽ ഇഎൽഎസ്എസ് എല്ലാവർക്കും യോജിച്ചേക്കില്ല. ഈ സ്കീമിൽ നിക്ഷേപിക്കുന്നതിന് മുമ്പ്, എല്ലാ ഇഎൽഎസ്എസ് ഫണ്ടുകളും ഒരുപോലെയല്ലെന്ന് ഓർമ്മിക്കുക. അതിനാൽ തന്നെ നിക്ഷേപിക്കുന്നതിന് മുമ്പ് ഇഎൽഎസ്എസ് ഫണ്ടിന്റെ പോർട്ട്ഫോളിയോകൾ പരിശോധിക്കേണ്ടത് പ്രധാനമാണ്.
കഴിഞ്ഞ അഞ്ച് വർഷമായി 9.33% മിതമായ വരുമാനം വാഗ്ദാനം ചെയ്യുന്നതിനാൽ എൻപിഎസ് ഇപ്പോൾ ഏറ്റവും മികച്ച രണ്ടാമത്തെ നികുതി ലാഭ നിക്ഷേപ ഓപ്ഷനാണ്. വരും വർഷങ്ങളിൽ എൻപിഎസ് ഫണ്ടുകൾ ഇതേ പ്രകടനം ആവർത്തിക്കാൻ സാധ്യതയില്ലെങ്കിലും, നിക്ഷേപകർക്ക് പിപിഎഫ് അല്ലെങ്കിൽ എഫ്ഡി പോലുള്ള നിക്ഷേപ മാർഗങ്ങളേക്കാൾ മികച്ച വരുമാനം എൻപിഎസിൽ നിന്ന് പ്രതീക്ഷിക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
