നിരവധി നിക്ഷേപ സാധ്യതകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. നിങ്ങൾ വിവിധ സ്‌കീമുകളിൽ നിക്ഷേപം നടത്തുന്നവരുമാകാം. എന്നാൽ നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ബാങ്ക് നിക്ഷേപങ്ങള്‍, ഓഹരി, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ നിക്ഷേപങ്ങളെ കടത്തി വെട്ടുന്നതാണ് സ്വര്‍ണത്തില്‍ നിന്നുള്ള മൂലധന നേട്ടമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. സ്വർണം സ്വർണ്ണമായി നിക്ഷേപം നടത്താൻ താൽപ്പര്യമില്ലാത്തവർക്ക് ഇടിഎഫ് അല്ലെങ്കില്‍ സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ (എസ്ജിബി) എന്നിവയില്‍ നിക്ഷേപം നടത്താം.
സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിന് ഇത് ശരിയായ സമയമാണോ?
ലോകം അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നത്, രാജ്യത്തെ പണപ്പെരുപ്പം വർധിക്കുന്നത് തുടങ്ങിയ ചില നിർണ്ണായക അവസരങ്ങളിൽ സ്വർണ്ണം മികച്ച പ്രകടനം നടത്താറുണ്ട്. അങ്ങനെയുള്ള ഒരു സമയമാണ് ഇപ്പോൾ നിലവിലുള്ളത്. അതുകൊണ്ട് തന്നെ ഏറ്റവും നേട്ടം നൽകുന്ന ആസ്‌തികളിലൊന്നാണ് ഇപ്പോൾ സ്വർണ്ണം. ലോക സാമ്പത്തിക ക്രമത്തിലെ അനിശ്ചിതത്വം കണക്കിലെടുത്ത് പല നിക്ഷേപ വിദഗ്‌ധരും നിക്ഷേപത്തിന്റെ ചെറിയൊരു ശതമാനമെങ്കിലും സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ ഉപദേശം നൽകുന്നുണ്ട്.
വിപണിയിൽ ലഭ്യമായ സ്വർണ്ണ നിക്ഷേപ ഓപ്ഷനുകൾ എന്തൊക്കെയാണ്?
നിങ്ങളുടെ പണത്തിന്റെ ആവശ്യകതകളെ ആശ്രയിച്ച് ലഭ്യമായ സ്വർണ്ണ നിക്ഷേപ മാർഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കാം. നിക്ഷേപകന് നിക്ഷേപത്തിൽ പണലഭ്യത ആവശ്യമുണ്ടെങ്കിൽ എംസിഎക്‌സ് ഗോൾഡ് പെറ്റൽ അല്ലെങ്കിൽ ഗോൾഡ് ഇടിഎഫ് എന്നിവ ഒരു നല്ല ഓപ്ഷനാണ്. സര്‍ക്കാര്‍ പിന്തുണയോടെയുള്ള പദ്ധതിയായ സോവറിന്‍ ഗോള്‍ഡ് ബോണ്ട് (എസ്ജിബി) സ്വര്‍ണ്ണ നിക്ഷേപം നടത്താന്‍ സഹായിക്കുന്നു. സ്വർണം ആഭരണമായോ നാണയങ്ങളായോ വാങ്ങാതെ സ്വർണത്തിൽ തന്നെ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള മികച്ച മാർഗ്ഗമാണ് ഇത്.
കേന്ദ്രസർക്കാറിന് വേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് (ആർബിഐ) ഗോൾഡ് ബോണ്ടുകൾ പുറത്തിറക്കുന്നത്. ബാങ്കുകൾ, നിർദ്ദിഷ്ട പോസ്റ്റ് ഓഫീസുകൾ, നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച്, ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ച്, സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവ വഴി ചില്ലറ നിക്ഷേപകർക്ക് സ്വർണ ബോണ്ടുകൾ വാങ്ങാം.
സ്വർണ്ണത്തിലേക്ക് നേരിട്ട് എക്സ്പോഷർ ചെയ്യുന്നതിനേക്കാളും ഭൗതിക ചരക്ക് സംഭരിക്കുന്നതിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനും ഇടിഎഫ് ഫണ്ടുകൾ നോക്കുന്നത് നല്ലതാണ്. ഗോള്‍ഡ് ഇടിഎഫ് വാങ്ങുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, നിങ്ങള്‍ സ്വര്‍ണം ഇലക്ട്രോണിക് രൂപത്തില്‍ വാങ്ങുക എന്നതാണ്. ഓഹരി വ്യാപാരം നടത്തുന്നതുപോലെ നിങ്ങള്‍ക്ക് ഗോള്‍ഡ് ഇടിഎഫുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യാം.
ഗോള്‍ഡ് ഇടിഎഫുകള്‍ മടക്കിക്കൊടുക്കുമ്പോള്‍ ലഭിക്കുന്നത് സ്വര്‍ണമല്ല അതിനു തുല്യമായ തുകയാണ്. ഗോള്‍ഡ് ഇടിഎഫുകളുടെ വ്യാപാരം നടക്കുന്നത് ഡീമെറ്റീരിയലൈസ്ഡ് അക്കൗണ്ട് (ഡിമാറ്റ് അക്കൗണ്ട്) വഴിയും ബ്രോക്കര്‍ മുഖേനയുമാണ്. അതുകൊണ്ട് സ്വര്‍ണത്തില്‍ ഇലക്ട്രോണിക് ആയി നിക്ഷേപിക്കുന്നത് വളരെ സൗകര്യമുള്ള സംവിധാനമാണ്.
More From GoodReturns

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications